ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ പ്രധാനാധ്യാപകൻ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കുകയും, തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഏഴു മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയുടെ മരണത്തോടെ ഗ്രാമത്തിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ജില്ലയിലാകെ പടരുകയും ചെയ്തു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനായി കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും Read More…
Month: August 2026
അമ്മയെ മാനേജരാക്കി, രണ്ടാഴ്ചയ്ക്കകം പിരിച്ചുവിട്ടു, ഇതാണ് കാരണം ! ഗായിക അവന്തി നഗ്രലിന്റെ പോസ്റ്റ് വൈറൽ!
സ്വന്തം അമ്മയെ മാനേജരായി ജോലിയിൽ പ്രവേശിപ്പിച്ചെങ്കിലും വെറും രണ്ടാഴ്ചയ്ക്കകം തന്നെ പിരിച്ചുവിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് ഗായിക അവന്തി നഗ്രൽ. ലിങ്ക്ഡ്ഇനിൽ അവന്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പ്രൊഫഷണൽ കാര്യങ്ങളെ മാതൃസ്നേഹത്തിൽ നിന്ന് വേർതിരിച്ചുകാണാൻ അമ്മയ്ക്ക് കഴിയാതെ പോയതാണ് ഇങ്ങനെയൊരു തീരുമാനത്തിന് വഴിവെച്ചതെന്ന് ഗായിക വ്യക്തമാക്കുന്നു. ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുന്നതിന് മുമ്പ് ലോകമെമ്പാടും സംഗീതപരിപാടികളും നാടകങ്ങളും അവതരിപ്പിച്ചു വരികയായിരുന്നു അവന്തി. കരിയർ മികച്ച രീതിയിൽ മുന്നോട്ടുപോയതോടെ ഇമെയിലുകൾ, പ്രതിഫലം, യാത്രകൾ തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു Read More…
ഇന്ത്യക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ച ക്രിക്കറ്റ് താരം, 22 വർഷത്തെ നിയമപോരാട്ടം, ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി!
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ പട്യാല ഹൗസ് കോടതി കുറ്റമുക്തനാക്കി. 2004-ൽ റജിസ്റ്റർ ചെയ്ത കേസിൽ വ്യാജ യുകെ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ചു, സാമ്പത്തിക ഇടപാടുകൾ നടത്തി, യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഐ.പി.സി 420, 468, 471, 120B വകുപ്പുകളും പാസ്‌പോർട്ട് ആക്ടിലെ 12-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, സാമ്പത്തിക ഇടപാടുകളിലോ അജ്വ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ Read More…
‘അമ്മയാടാ പറയുന്നേ.. ചാടല്ലേ മോനേ… അച്ഛനും മകനും കൊക്കയിലേക്ക്, പിന്നാലെ ചാടി അമ്മയും; ഐഫോൺ EMI തർക്കം, ഒരു കുടുംബം മുഴുവൻ ഇല്ലാതായി
ഛത്രപതി സംഭാജിനഗർ: മലമുകളിൽനിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് പിതാവും മകനും ദാരുണമായി മരണപ്പെട്ടു. ഇതുകണ്ട് പരിഭ്രാന്തയായ അമ്മയും തൊട്ടുപിന്നാലെ മലമുകളിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലുള്ള ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയാണ് എല്ലാവരെയും നടുക്കിയ ഈ സംഭവം നടന്നത്. പതിനെട്ടുകാരനായ കുനാൽ ഒരു ഐഫോൺ വാങ്ങിയെങ്കിലും അതിന്റെ ഗഡുക്കൾ (ഇ.എം.ഐ) തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് വ്യാഴാഴ്ച പോലീസ് വ്യക്തമാക്കി. കുനാലും പിതാവും Read More…
ജയിലിലായപ്പോള്‍ കാമുകി സുഹൃത്തിനൊപ്പം താമസംതുടങ്ങി; ജാമ്യത്തിലിറങ്ങി ചോദിക്കാനെത്തിയ ഗുണ്ടയെ കുത്തി കൊലപ്പെടുത്തി
മുംബൈ: പ്രണയപ്പകയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ സ്വന്തം സംഘാംഗം കുത്തിക്കൊലപ്പെടുത്തി. നാഗ്പൂരിലെ നരേന്ദ്രനഗറിലുള്ള സുന്ദർബൻ പ്രദേശത്താണ് സംഭവം. ഗൗരവ് പങ്കജ് രഗ്ഡെ (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഗാങ് അംഗവുമായ ഗൗരവ് രാംഭാവു റാവുത്ത്, സഹായി അഭിഷേക് വാസ്നിക് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഗൗരവ് രഗ്ഡെ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നാഗ്പൂരിലെ പ്രശസ്തമായ ‘ഗംചു’ വധക്കേസിലെ പ്രധാന പ്രതിയായ ഇയാൾക്കെതിരെ കവർച്ച ഉൾപ്പെടെ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസുകളുണ്ട്. അജ്നി Read More…
പിഴയോട് പിഴ, അർജന്റീന താരങ്ങൾക്ക് വിലക്കും കോടികളുടെ പിഴയും!, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്
സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അര്‍ജന്റീന ടീമിനും പ്രമുഖ താരങ്ങള്‍ക്കും ശിക്ഷ വിധിച്ചിരിക്കുകയാണ് ഫിഫയുടെ അച്ചടക്ക സമിതി. സ്‌പെയിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമുണ്ടായ കൈയാങ്കളിയെത്തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പുറമെ മൂന്ന് അര്‍ജന്റീന താരങ്ങള്‍, ഒരു സ്പാനിഷ് താരം, ടീമിന്റെ സഹ കോച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതിന്റെ ഭാഗമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഏകദേശം മൂന്ന് കോടി രൂപ (3,21,000 യുഎസ് ഡോളര്‍) പിഴ ചുമത്തുകയും, അടുത്ത രണ്ട് ഹോം മത്സരങ്ങളില്‍ കാണികളുടെ എണ്ണം Read More…
വിമാനയാത്രാനിരക്ക് വെറും 500 രൂപ! ഇലക്ട്രിക് വിമാനത്തിന്റെ കന്നിപ്പറക്കൽ വിജയകരം
ഭാവിയിൽ വിമാന യാത്രയ്ക്കുള്ള ഇന്ധനച്ചെലവ് ഒരു കപ്പ് കാപ്പിയുടെ വിലയിലും കുറവാകുമോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, അമേരിക്കയിൽ അടുത്തിടെ നടന്ന ഒരു പരീക്ഷണ പറക്കൽ ഭാവിയിലെ വ്യോമയാന മേഖലയെക്കുറിച്ചുള്ള കൗതുകകരമായ സൂചനകളാണ് നൽകുന്നത്. അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ഹാർട്ട് എയറോസ്പേസ് (Heart Aerospace) തങ്ങളുടെ പൂർണ്ണ വലിപ്പത്തിലുള്ള വൈദ്യുത വിമാനമായ ‘X1’ വിജയകരമായി ആദ്യമായി പറത്തി. 27 മിനിറ്റ് നീണ്ടുനിന്ന ഈ പരീക്ഷണ പറക്കലിന് പൂർണ്ണമായും ബാറ്ററിയാണ് ഉപയോഗിച്ചത്. ഇതിനായി ഏകദേശം 5 ഡോളർ (ഏകദേശം Read More…
കീമോതെറാപ്പിക്ക് പകരമാകുമോ പുതിയ ‘സ്മാർട്ട്’ മരുന്ന് RK-251? ക്യാൻസർ ചികിത്സയിൽ ഇന്ത്യയുടെ വിപ്ലവം
ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ ക്യാൻസർ കോശങ്ങളിൽ എത്തുമ്പോൾ മാത്രം സജീവമാകുന്ന “സ്മാർട്ട്” ക്യാൻസർ മരുന്നായ RK-251 വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. അസിസ് ബാലയുടെ നേതൃത്വത്തിൽ ഐ.ഐ.ടി ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബക്കുമായി സഹകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. ഗവേഷണ ഫലങ്ങൾ പ്രശസ്ത ശാസ്ത്ര മാസികയായ ‘എ.സി.എസ് ജേണൽ ഓഫ് മെഡിസിനൽ കെമിസ്ട്രി’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി Read More…
64-ാം വയസ്സിൽ എം.ടെക് ടോപ്പ് 10-ൽ! പിതാവിന്റെ അപൂർവ നേട്ടം പങ്കുവെച്ച് മകൻ, തീര്‍ന്നില്ല, ഇനി ലക്ഷ്യം IIM; ഏറ്റെടുത്ത് ഇന്റർനെറ്റ്
ജോലി തിരക്കുകൾക്കും യാത്രകൾക്കുമിടയിൽ എം.ടെക് (MTech) ബിരുദം നേടി അവിശ്വസനീയമായ നേട്ടം കൈവരിച്ച് 64-കാരൻ. മകൻ ശശാങ്ക് ശ്രീവാസ്തവയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ തന്റെ പിതാവിന്റെ പ്രചോദനാത്മകമായ ഈ കഥ പങ്കുവെച്ചത്. പകുതിയിലേറെ പ്രായക്കുറവുള്ള സഹപാഠികളോട് മത്സരിച്ച് ക്ലാസിലെ മികച്ച 10 വിദ്യാർത്ഥികളിൽ ഒരാളായാണ് അദ്ദേഹം കോഴ്‌സ് പൂർത്തിയാക്കിയത്. വിരമിക്കലിനുശേഷമുള്ള ഒഴിവുസമയങ്ങളിലല്ല, മറിച്ച് കഠിനമായ ജോലിഭാരത്തിനിടയിലാണ് അദ്ദേഹം ഈ നേട്ടം കൊയ്തതെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേൽനോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡിയിൽ ഡെപ്യൂട്ടി സി.ഇ.ഒ Read More…









