Featured Lifestyle

“ഇങ്ങോട്ട് വരരുത്, ഇന്ത്യ തന്നെയാണ് മികച്ചത്!”: യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ NRI ദമ്പതികൾ

വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരോട് ഇന്ത്യയിൽ തന്നെ തുടരാൻ ഉപദേശിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് അമേരിക്കയിൽ താമസിക്കുന്ന രണ്ട് എൻ.ആർ.ഐ (NRI) ദമ്പതികൾ. ദർശന എന്ന കണ്ടെന്റ് ക്രിയേറ്ററോട് സംസാരിക്കവേയാണ് സുഹാസും പ്രിയങ്കയും അമേരിക്കയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, ഒരു കാലത്ത് തങ്ങൾ അമേരിക്കയിൽ തേടിയെത്തിയ അതേ കരിയർ അവസരങ്ങൾ ഇന്ന് ഇന്ത്യയിലും ലഭ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തത്. വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന ചോദ്യത്തിന് “ഇങ്ങോട്ട് വരരുത്” എന്നായിരുന്നു സുഹാസിന്റെ ലളിതമായ മറുപടി. Read More…

Oddly News

ഇതൊക്കെ കുടിക്കാൻ ആളുണ്ടോ? മുലപ്പാലിൽ തയാറാക്കിയ കോഫി! ‘മമ്മി മോക്ക’ സോഷ്യൽ മീഡിയയിൽ വൈറൽ

വിചിത്രമായ ചേരുവകളും അപ്രതീക്ഷിതമായ പരീക്ഷണങ്ങളും കാരണം ഭക്ഷണപാനീയങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. കോഫിയിലെ വൈവിധ്യമാർന്ന രുചികൾ മുതൽ വ്യത്യസ്ത ഭക്ഷണ രീതികൾ വരെ ഇന്റർനെറ്റിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ വിചിത്രമായ ഒരു വാദവുമായി എത്തിയിരിക്കുന്ന ഒരു പാനീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. മനുഷ്യന്റെ മുലപ്പാൽ ചേർത്താണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന “മമ്മി മോക്ക” (Mommy Mocha) എന്ന പാനീയത്തിന്റെ പേരിൽ ലോസ് ഏഞ്ചഞ്ചലസിലെ ഒരു കഫേ വൈറൽ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. Read More…

Oddly News

അന്ധവിശ്വാസത്തിന്റെ അറ്റം: ആചാരത്തിനിടെ പുല്ലും വൈക്കോലും തിന്ന് 70-കാരൻ; ശരീരത്തിൽ മഹിഷാസുരൻ ‘പ്രവേശിച്ചു’ ! -വീഡിയോ

ഉത്തർപ്രദേശിലെ രുദ്ലാപൂർ ഗ്രാമത്തിൽ നാഗപഞ്ചമി ദിനത്തിൽ നടന്ന വേറിട്ടൊരു ആചാരത്തിൽ 70-കാരനായ വയോധികൻ മൃഗങ്ങളെപ്പോലെ പുല്ലും വൈക്കോലും കാലിത്തീറ്റയും തിന്നുന്നത് കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. ബുദ്ധിറാം എന്ന് പേരുള്ള വയോധികനാണ് ഈ ആചാരത്തിന്റെ ഭാഗമായി കന്നുകാലികൾക്കായി വെച്ചിരുന്ന ഭക്ഷണം കഴിച്ചത്. നാഗപഞ്ചമി ദിനത്തിൽ ബുദ്ധിറാമിന്റെ ശരീരത്തിൽ മഹിഷാസുരൻ “പ്രവേശിച്ചു” എന്നാണ് ഗ്രാമവാസികളുടെ അവകാശവാദം. 1975 മുതൽ മൂന്ന് വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ ഈ ആചാരം നടക്കുന്നുണ്ടെന്ന് പ്രാദേശികവാസികൾ പറയുന്നു. സമയ മാതാ ക്ഷേത്രത്തിൽ നടന്ന പ്രത്യേക Read More…

Oddly News

“ഞങ്ങളും ഇന്ത്യക്കാരാണ്”: ‘ചൈനക്കാരി’ എന്ന് വിളിച്ചവർക്ക് ചുട്ടമറുപടി നൽകി അരുണാചൽ പെൺകുട്ടി- വീഡിയോ

തന്റെ രൂപത്തിന്റെ പേരിൽ ‘ചൈനക്കാരി’ എന്ന് വിളിച്ചവരോട് താൻ ഇന്ത്യക്കാരിയാണെന്ന് ഉറപ്പിച്ചുപറയുന്ന അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വംശീയമായ ചോദ്യം ചെയ്യലിൽ തനിക്കുള്ള ദേഷ്യവും വിഷമവും ഈ കൊച്ചുകുട്ടി വീഡിയോയിലൂടെ തുറന്നുപറയുന്നുണ്ട്. “ഞങ്ങൾ ഇന്ത്യക്കാരാണ്. നിങ്ങൾ ഞങ്ങളെ ചൈനക്കാരെന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് വളരെ ദേഷ്യവും സങ്കടവും വരും. ഞങ്ങളെ ഇന്ത്യക്കാരെന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യക്കാരാണ്, ഇറ്റാനഗറിലാണ് ഞങ്ങൾ താമസിക്കുന്നത്,” എന്ന് നിഷ്കളങ്കമായി ആ കുട്ടി പറയുന്നു. കുട്ടിയുടെ ഈ Read More…

Spotlight

‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം” : 19-കാരൻ നീറ്റ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മുംബൈ: ‘അടുത്ത ജന്മത്തിൽ തീർച്ചയായും ഡോക്ടർ ആകാം’ എന്ന് കുറിപ്പെഴുതിവെച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പത്തൊൻപതുകാരനായ സൂരജ് സുഭാഷ് ഷിൻഡെയാണ് ജീവനൊടുക്കിയത്. ഖണ്ഡാലയിലെ വീട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠന സമ്മർദ്ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് സൂരജിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുകയും Read More…

Featured Sports

6, 6, 6, 6, 6, 6… സിക്സര്‍ മഴ, 24 പന്തിൽ 55 റൺസ്! ബൗളർമാരെ നിലംതൊടീക്കാതെ ആ KKR സൂപ്പര്‍ താരം ആരാണ്?- വീഡിയോ

യു.പി ടി20 ലീഗ് 2026-ലെ എട്ടാം മത്സരത്തിൽ ലഖ്‌നൗ ഫാൽക്കൺസിനെതിരെ മീററ്റ് മാവറിക്സിനായി വെടിക്കെട്ട് അർദ്ധസെഞ്ചുറിയുമായി ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്ററുമായ റിങ്കു സിംഗ്. അടൽ ബിഹാരി വാജ്‌പേയി ഏക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് റിങ്കു ടീമിന് തകർപ്പൻ വിജയം സമ്മാനിച്ചത്. വെറും 5 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ താരം മത്സരത്തിലാകെ ആറ് സിക്സറുകൾ പറത്തി. ലഖ്‌നൗ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മീററ്റിന് 17-ാം ഓവറിൽ മഴ Read More…

Oddly News

തെണ്ടുന്നതാണോ ലാഭം? സുഹൃത്തിനെ ഭിക്ഷക്കാരനാക്കി യൂട്യൂബര്‍; ഞെട്ടിച്ച് വരുമാനം, മാസം ലക്ഷങ്ങൾ- വീഡിയോ വൈറൽ

തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വേറിട്ടൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരേന്ത്യൻ യൂട്യൂബറായ പുരുഷോത്തം വസിഷ്ഠും സുഹൃത്ത് സച്ചിനും. ഹരിദ്വാറിലെ കാവഡ് മേളയ്ക്കിടെ ഭിക്ഷാടകന്റെ വേഷമണിഞ്ഞാണ് ഇരുവരും വിഡിയോ ചിത്രീകരിച്ചത്. ദിവസം 1,000 മുതൽ 2,000 രൂപ വരെ പ്രതീക്ഷിച്ച സ്ഥാനത്ത് ദിവസാവസാനം വലിയൊരു തുകയാണ് ഇവർക്ക് ലഭിച്ചത്. കീറിയ വസ്ത്രങ്ങൾ ധരിച്ച്, മുഖത്ത് കരിതേച്ച്, കൈയിലൊരു പാത്രവുമായാണ് സച്ചിൻ തെരുവിലിറങ്ങിയത്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി Read More…

Movie News

‘സംഘിയെ അടുപ്പിക്കില്ല! 15 ലക്ഷംവരെ സമ്പാദിച്ചിരുന്നു, BJPയിലെത്തിയതോടെ അന്നംമുട്ടി, എന്റെ ഉപകരണങ്ങൾ തുരുമ്പെടുത്തു’; രാമസിംഹന്‍

ബിജെപിയിൽ ചേർന്നതിനു പിന്നാലെ തന്റെ വരുമാനം പൂർണമായും നിലച്ചെന്നും സിനിമകൾ ഇല്ലാതായെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. പ്രതിവർഷം 15 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന തനിക്ക് പാർട്ടിയിൽ എത്തിയതോടെ കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്ന് ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ താൻ വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും കാലം നീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിൽ വന്നതോടെ തന്റെ Read More…

Crime

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; 6 വയസ്സുകാരൻ ക്ലാസ്സിൽ കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രാപ്രദേശിലെ അമരാവതി വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയുടെ മർദനമേറ്റ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന കുട്ടിയാണ് മരണപ്പെട്ടത്. ഗൃഹപാഠം ചെയ്യാത്തതിനാണ് അധ്യാപിക കുട്ടിയെ അടിച്ചതെന്ന് കുടുംബം ആരോപിച്ചു. കുഴഞ്ഞുവീണ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ബന്ധുക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഉണർന്ന മകൻ സ്കൂളിൽ പോകാൻ ഏറെ Read More…