Featured Sports

‘വീരു’വിന്റെ ഫോട്ടോ‌സ്‌റ്റാറ്റോ..? പിതാവിന്റെ ‘സിഗ്നേച്ചർ’ ഷോട്ടുമായി മകന്‍; വരവറിയിച്ച് സേവാഗിന്റെ മക്കൾ വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ സൂപ്പർ താരങ്ങളുടെ മക്കൾ ഇപ്പോൾ മൈതാനത്ത് ശ്രദ്ധ നേടുകയാണ്. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവരുടെ സമകാലികനായിരുന്ന വീരേന്ദ്ര സേവാഗിന്റെ രണ്ടു മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗുമാണ് ഇപ്പോൾ ഡൽഹി പ്രിമിയർ ലീഗിലൂടെ ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. രണ്ടുപേരും വ്യത്യസ്ത ടീമുകൾക്കായാണ് ടൂർണമെന്റിൽ കളിക്കുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂത്ത മകൻ ആര്യവീർ Read More…

Crime

ഒമ്പത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: വയോധികന്‌ 80 വര്‍ഷം തടവും 2.60 ലക്ഷം പിഴയും

ഈരാറ്റുപേട്ട: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 66-കാരനായ പ്രതിക്ക് 80 വർഷം കഠിനതടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയർക്കുന്നം മഹാത്മാഗാന്ധി കോളനി പുത്തൻപറമ്പിൽ ചെല്ലപ്പനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി അടയ്ക്കുന്ന പിഴത്തുകയിൽ നിന്ന് 2.30 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയർക്കുന്നം എസ്.ഐ. ആയിരുന്ന സജു Read More…

Sports

രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് പുറത്ത്? പകരം 12 വർഷമായി കാത്തിരിക്കുന്ന അരങ്ങേറ്റക്കാരന്‍! റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സൂപ്പർ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സരാൻഷ് ജെയിൻ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. വാഷിങ്ടൺ സുന്ദറിനേറ്റ പരുക്കിനെ തുടർന്നാണ് 33കാരനായ സരാൻഷ് ടീമിൽ ഇടംപിടിച്ചത്. വലങ്കയ്യൻ ഓഫ് സ്പിന്നറായ സരാൻഷിന് വാലറ്റത്ത് ബാറ്റ് ചെയ്യാനും മികവുണ്ട്. 2014-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊളംബോ ടെസ്റ്റിൽ കുൽദീപ് യാദവിന് Read More…

Spotlight

‘നിങ്ങളുടെ അപ്പനും അപ്പൂപ്പനും വിചാരിച്ചാലും എന്നെ തടയാനാവില്ല’; രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് മന്ത്രിയുടെ മകൾ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന്റെ മകള്‍ രംഗത്തെത്തിയതോടെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മുതിര്‍ന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകള്‍ കൊണ്ട സുഷ്മിതയാണ് പൊതുവേദിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. പര്‍ക്കല്‍ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള ആഗ്രഹം സുഷ്മിത നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിങ് എംഎല്‍എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണ ലഭിച്ചതാണ് സുഷ്മിതയെ ചൊടിപ്പിച്ചതും കലാപക്കൊടി ഉയർത്താൻ ഇടയാക്കിയതും. രേവൂരിയെ പരസ്യമായി പിന്തുണയ്ക്കാനുള്ള Read More…

Spotlight

നാലു മാസത്തിൽ 22 വധശിക്ഷ! ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ ജില്ലാ ജഡ്ജി ഏറ്റെടുത്തു

കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ശ്രദ്ധേയനായ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയത്. ഉന്നത കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിനെ തുടർന്നാണ് കേസുകൾ മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണിത്. ചൊവ്വാഴ്ച ഇറക്കിയ ഭരണപരമായ ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി Read More…

Crime

പരിചരിക്കാൻ വയ്യ; മകൻ വീല്‍ചെയറോടെ അമ്മയെ ട്രെയിന് മുന്നിൽ തള്ളിയിട്ട് കൊന്നു; നടുക്കുന്ന സംഭവം

വീൽചെയറിലായ 71 വയസ്സുള്ള അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ഈ ദാരുണമായ സംഭവം നടന്നത്. നോക്കിനടത്താൻ ബുദ്ധിമുട്ടായതിനെ തുടർന്നാണ് എസ്. പദ്മാവതി എന്ന അമ്മയെ 44 കാരനായ മകൻ പാർഥസാരഥി കൊലപ്പെടുത്തിയത്. സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്സ്പ്രസ് കടന്നുപോയ സമയത്താണ് ഇയാൾ അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന ഗുരുതര രോഗബാധിതയായിരുന്നു പദ്മാവതി. ട്രെയിനിനു മുന്നിലേക്ക് വീണ Read More…

Travel

ഇന്ത്യയിൽ സൂര്യൻ ആദ്യമുദിക്കുന്നത് എവിടെയാണ്?? മനോഹരമായ ഈ വടക്കുകിഴക്കൻ ഗ്രാമത്തിലേക്ക് ഒരു യാത്ര!

ഭൂരിഭാഗം ആളുകളും സൂര്യോദയം കാണാൻ കടൽതീരങ്ങളോ മലനിരകളോ ആണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അരുണാചൽ പ്രദേശിന്റെ വിദൂരമായ ഒരു കോണിൽ, യാത്രികർ പാതിരാത്രിയിൽ ഉണർന്ന് കുന്നുകൾ കയറുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവത്തിനാണ്. കാടുകളും മലനിരകളും താഴ്‌വരകളും നിറഞ്ഞ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ സൂര്യോദയത്തിന് സാക്ഷിയാകാൻ ഇവിടെ സാധിക്കും. അരുണാചൽ പ്രദേശിലെ അഞ്ചാവ് ജില്ലയിൽ ലോഹിത് നദീതീരത്ത് വാലോങ്ങിന് സമീപമുള്ള ഡോങ് വാലിയിലാണ് (Dong Valley) ഈ അപൂർവ്വ നിമിഷം ആസ്വദിക്കാനാകുക. ഇന്ത്യയിൽ ദിവസവും ഏറ്റവും ആദ്യം Read More…

Health

കൂടുതൽ കാലം ജീവിക്കണോ? ഇ8താ ആയുസ്സ് കൂട്ടാൻ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന്റെ 3 ലളിത വഴികൾ!

ആരോഗ്യകരമായ ജീവിതം എന്നത് ഒരു മുഴുവൻ സമയ ജോലിയാണെന്ന തോന്നൽ പലപ്പോഴും ഇന്റർനെറ്റ് ഉണ്ടാക്കാറുണ്ട്. സങ്കീർണ്ണമായ ശീലങ്ങൾ മുതൽ നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുടെ നീണ്ട പട്ടികകൾ കാണുമ്പോൾ, നീണ്ട ആയുസ്സ് നേടുന്നത് വിചാരിക്കുന്നതിലും വളരെ ബുദ്ധിമുട്ടാണെന്ന് തോന്നാം. എന്നാൽ ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ. ജെറമി ലണ്ടന്റെ അഭിപ്രായത്തിൽ, നമുക്ക് സന്തോഷം നൽകുന്ന ചില വിനോദങ്ങൾ തന്നെ കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കാം. 25 വർഷത്തിലധികം പരിചയസമ്പത്തുള്ള ബോർഡ് സർട്ടിഫൈഡ് കാർഡിയോവാസ്കുലർ സർജനായ ഡോ. ജെറമി Read More…

Featured Lifestyle

ഡയാനയുടെ മരണത്തിലെ ദുരൂഹതകൾക്ക് വിട; ജീവിതവും അവസാന ദിനങ്ങളും; അറിയാക്കഥകളുമായി സഹോദരന്റെ പുസ്തകം

ഡയാന രാജകുമാരിയുടെ വേർപാടിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, അവരുടെ ജീവിതകഥ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഡയാനയോടൊപ്പം വളര്‍ന്ന സഹോദരൻ ചാൾസ് സ്പെൻസറാണ് ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതയായി മാറും മുൻപേയുള്ള തന്റെ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. ‘സ്വാന് സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകത്തിലൂടെ ഡയാനയുടെ ജീവിതവും മരണത്തിന് തൊട്ടുമുമ്പുള്ള അവസാന ആഴ്ചയും അദ്ദേഹം ഓർത്തെടുക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ഡയാനയുടെ മുപ്പതാം Read More…