Spotlight

കടുത്ത ചൂട്; എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങി നൽകാത്തതിൽ വിഷമിച്ച് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂരിനടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന മോണിക്ക (25) ആണ് മരിച്ചത്. കടുത്ത ചൂട് സഹിക്കാനാവാതെ വന്നപ്പോഴാണ് മോണിക്ക ഭർത്താവ് ആകാശിനോട് വീട്ടിൽ എസി വേണമെന്ന് ആവശ്യപ്പെട്ടത്.

എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഭർത്താവ് ഈ ആവശ്യം സമ്മതിച്ചില്ല. ഇതിൽ മനംനൊന്ത്, രാത്രിയിൽ ആകാശും കുടുംബവും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയ സമയത്ത് മോണിക്ക കിടപ്പുമുറിയിൽ ജീവനൊടുക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുറിയിലെത്തിയ ആകാശാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തിരുവള്ളൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മോണിക്കയും ആകാശും. മൂന്ന് വർഷം മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.