വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ശരീരത്തിലെ ചൂട് കൂട്ടുമെന്നും ദഹനപ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുമെന്നുമുള്ള ആശങ്കകൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. എന്നാൽ, ആരോഗ്യവാനായ ഒരാൾ വേനൽക്കാലത്ത് മുട്ട ഒഴിവാക്കേണ്ടതില്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഉയർന്ന അളവിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഒന്നാണ് മുട്ട. എങ്കിലും, കടുത്ത ചൂടുള്ള സമയത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലായതിനാൽ, മുട്ട സൂക്ഷിക്കുന്നതിലും പാകം ചെയ്യുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ Read More…
Tag: Summer
വേനലിൽ വിയർപ്പ നാറ്റം അകറ്റാൻ എത്ര തവണ കുളിക്കണം? ഡോക്ടറുടെ മറുപടി
വേനൽക്കാലത്ത് എത്ര തവണ കുളിക്കണം എന്നത് ചൂട് കൂടുമ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന സംശയമാണ്. കടുത്ത വേനലിൽ ശരീരം തണുപ്പിക്കാൻ കൂടുതൽ തവണ കുളിക്കുന്നത് നല്ലതാണോ, അതോ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ദീപാലി ഭരദ്വാജ് വ്യക്തമാക്കുന്നു. വേനൽക്കാലത്ത് അമിതമായി കുളിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും ചർമ്മം വരണ്ടുപോകാനും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. വേനൽക്കാലത്ത് വിയർപ്പും ശരീര ദുർഗന്ധവും ഒഴിവാക്കാനും, അണുബാധകളിൽ നിന്നും തിണർപ്പുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും കുളി Read More…
ചൂട് കൂടുമ്പോൾ വിശപ്പ് കുറയുന്നത് വെറുതെയല്ല; കാരണവും പരിഹാരവും ഇതാ!
വേനൽക്കാലത്തെ കഠിനമായ ചൂട് ദഹനത്തെയും ശരീരത്തിലെ ജലാംശത്തെയും ഊർജ്ജനിലയെയും ബാധിക്കാറുണ്ട്. ഇത് പലപ്പോഴും വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു. ചൂട് കൂടുമ്പോൾ ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ ശരീരം കൂടുതൽ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഇതിന്റെ ഫലമായാണ് ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതും വിശപ്പ് കുറയുന്നതും. ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയിൽ ശരീരം ചൂട് ഉത്പാദിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ ഇതിനകം തന്നെ കഠിനമായ ചൂടുള്ളപ്പോൾ, ശരീരം ഈ പ്രക്രിയയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ഇതിന് പ്രധാന കാരണം. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ ധാരാളം ജലാംശം നഷ്ടപ്പെടുന്നു. Read More…
മൺപാത്രത്തിലെ വെള്ളമോ ഫ്രിഡ്ജിലെ വെള്ളമോ? ഈ വേനലിൽ ഏതാണ് ആരോഗ്യത്തിന് ഉത്തമം?
വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം തേടുന്നവർക്ക് തണുത്ത വെള്ളം വലിയൊരു അനുഗ്രഹമാണ്. ശരീരതാപം പെട്ടെന്ന് കുറയ്ക്കാനും ശരീരത്തെ ഉന്മേഷഭരിതമാക്കാനും തണുത്ത വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. എന്നാൽ, തണുത്ത വെള്ളത്തിനായി നാം ആശ്രയിക്കുന്ന രണ്ട് പ്രധാന സ്രോതസ്സുകളായ മൺകൂജയിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ പരിഗണിച്ചാൽ മൺപാത്രത്തിലെ വെള്ളമാണ് ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ ഗുണകരമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മൺപാത്രങ്ങൾ പ്രകൃതിദത്തമായ രീതിയിലാണ് വെള്ളത്തെ തണുപ്പിക്കുന്നത്. മൺപാത്രത്തിലെ ചെറിയ സുഷിരങ്ങളിലൂടെ വെള്ളം പുറത്തേക്ക് വരികയും Read More…
കടുത്ത ചൂട്; എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങി നൽകാത്തതിൽ വിഷമിച്ച് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂരിനടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന മോണിക്ക (25) ആണ് മരിച്ചത്. കടുത്ത ചൂട് സഹിക്കാനാവാതെ വന്നപ്പോഴാണ് മോണിക്ക ഭർത്താവ് ആകാശിനോട് വീട്ടിൽ എസി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഭർത്താവ് ഈ ആവശ്യം സമ്മതിച്ചില്ല. ഇതിൽ മനംനൊന്ത്, രാത്രിയിൽ ആകാശും കുടുംബവും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയ സമയത്ത് മോണിക്ക കിടപ്പുമുറിയിൽ ജീവനൊടുക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുറിയിലെത്തിയ ആകാശാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് Read More…
ചുട്ടുപൊള്ളുന്ന വേനലിലും കുട്ടനാട് ചമ്പക്കുളം നടുഭാഗത്ത് വെള്ളപ്പൊക്കം !
കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം നടുഭാഗം വാര്‍ഡില്‍ കൊയ്ത്തു കഴിഞ്ഞ കരിയംപള്ളി പാടശേഖരത്തില്‍ മോട്ടര്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് മടകുത്താന്‍ പാടശേഖരസമിതി തയാറാകാതെ വന്നതോടെ ഇവിടെ വെള്ളം കയറി നൂറോളം വീടുകള്‍ വെള്ളത്തിലായി. വഴിയും പുരയിടവും അടക്കം മുങ്ങി ഇവര്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വെള്ളം കെട്ടിക്കിടന്ന് കരക്കൃഷി നശിച്ചു തുടങ്ങി. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. കഴിഞ്ഞ ദിവസം തൊട്ടടുത്ത വാര്‍ഡില്‍ ഒരു വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. ജലനിരപ്പ് പരിധിവിട്ടു വര്‍ധിച്ചതോടെ പാടശേഖരത്തിനുള്ളില്‍ Read More…
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിച്ചാല്‍ വേഗം കഴിക്കണം, വെള്ളംകുടിയും ശ്രദ്ധയോടെ…
ഹോട്ടല്‍ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കാത്തവരുണ്ടാകില്ല. ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണം സുരക്ഷിതമാക്കാനായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നേരത്തെ അറിയാവുന്ന കുഴപ്പമില്ലാത്ത ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കണം. എന്നാല്‍ പരിചയമില്ലാത്ത ഇടത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് നടക്കില്ല. തിരക്കുള്ള ഭക്ഷണശാലയില്‍ ചിലവ് കൂടുതലുള്ളതിനാല്‍ ഭക്ഷണം ഫ്രഷ് ആയിരിക്കാന്‍ സാധ്യതയുണ്ട്.പരിചയമില്ലാത്ത ഹോട്ടലില്‍ കയറിയാല്‍ അവിടെ പ്രചാരമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് നല്ലത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചെന്നെത്തുന്ന ഹോട്ടലിന് വൃത്തിയുണ്ടോ എന്ന് പരിസരം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. തുറന്ന കിച്ചനുള്ള സ്ഥലങ്ങളില്‍ Read More…
ഫോൺ കവറിൽ നോട്ടുകൾ സൂക്ഷിക്കാറുണ്ടോ? വേനല്‍ക്കാലത്ത് പൊട്ടിത്തെറിക്കാൻ സാധ്യത
ചിലരെങ്കിലും മൊബൈൽ കവറുകളിൽ പണം സൂക്ഷിക്കുന്നവരാണ്. എന്നാൽ വേനൽക്കാലത്ത്, ഈ ദുശ്ശീലം വലിയ നഷ്ടമുണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇനിയെങ്കിലും ആളുകൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചെന്നുവരും. ഒരു നോട്ട് എങ്ങനെ സ്ഫോടന സാധ്യത വർദ്ധിപ്പിക്കും? വേനൽക്കാലത്ത്, എസി കംപ്രസ്സറുകളിലും മറ്റ് ഇലക്ട്രിക്കൽ ഗാഡ്‌ജെറ്റുകളിലും സ്‌ഫോടനം നടക്കുന്നുവെന്ന വാർത്തകൾ നാം പൊതുവെ കേൾക്കാറുള്ളതാണ്. ഈ സാഹചര്യങ്ങളിലെല്ലാം, സ്‌ഫോടനത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം ഉപകരണങ്ങളുടെയും ഗാഡ്‌ജെറ്റുകളുടെയും അശ്രദ്ധമായ ഉപയോഗമാണ്. മോശം ശീലങ്ങൾ ദോഷം Read More…
ചൂട് സഹിക്കാന്‍ വയ്യേ! കറന്റ് ബില്ല് കണ്ട് ഞെട്ടാതെ എസി ഓണാക്കാം; ഇക്കാര്യം ശ്രദ്ധിക്കുക
ഇപ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടുകയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ കഴിയുന്നവര്‍ എ.സി വാങ്ങുന്നതിന് പരക്കം പായുന്ന സമയമാണ്. എന്നാല്‍ എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്‍ വരും. എ.സികളില്‍ വൈദ്യുതി ലാഭിക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനും ചുറ്റും മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി Read More…









