Lifestyle

കൊടുംകുറ്റവാളിക്ക് കല്യാണത്തിന് 12 മണിക്കൂര്‍ പരോള്‍, വധു 3 മക്കളുടെ അമ്മയായ കമ്പോഡിയൻ കാമുകി!

പരോളിലിറങ്ങി രാജ്യം വിടുകയും പിന്നീട് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തി ജയിലിലാവുകയും ചെയ്ത കൊടും കുറ്റവാളി മെയിൻപാൽ ധില്ല വിവാഹിതനായി. ഹരിയാനയിലെ ജജ്ജറിലുള്ള ഫാംഹൗസിൽ വച്ചായിരുന്നു വിവാഹം. കമ്പോഡിയക്കാരിയായ കാമുകിയും തന്റെ മൂന്നു മക്കളുടെ അമ്മയുമായ മെറ്റ ചാനെയാണ് ധില്ല മിന്നുകെട്ടിയത്. ചടങ്ങുകൾക്കായി കോടതി ഇയാൾക്ക് 12 മണിക്കൂർ സമയം പരോൾ അനുവദിച്ചിരുന്നു. അൻപതുകാരനായ ധില്ല കൊലപാതകം ഉൾപ്പെടെ 22ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2007-ലും 2010-ലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2018-ലാണ് ഇയാൾ Read More…

Celebrity

നടി അംബികയ്ക്കെതിരെ കേസുമായി അനിയത്തി രാധ; ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി 46 കോടി തട്ടി

നടി രാധാ നായർ സഹോദരിയും നടിയുമായ അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപിച്ചു ചെന്നൈ പൊലീസിൽ പരാതി നൽകി. ഒന്നിച്ച് താമസിച്ചിരുന്ന കാലത്ത് സ്വന്തമായി ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് ഇരുവരും ചേർന്ന് തുക കൈവശപ്പെടുത്തിയെന്നാണ് രാധയുടെ പ്രധാന ആരോപണം. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയാണ് രാധ ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. അടുത്തിടെ ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് Read More…

Oddly News

നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അക്രമിക്ക് നേരെ കുരച്ചുചാടി രക്ഷകരായി തെരുവുനായ്ക്കള്‍ !

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടുക്കുന്ന സംഭവം നടന്നു. നടുറോഡിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെയാണ് യുവാവിന്റെ ക്രൂരമായ അതിക്രമമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ദേശീയപാതയിൽ കോയമ്പത്തൂർ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെ വെച്ചായിരുന്നു പീഡനശ്രമം നടന്നത്. റോഡിലൂടെ നടന്നുപോയ യുവാവ് വഴിയരികിൽ കിടക്കുകയായിരുന്ന യുവതിയെ കണ്ട് അവിടെ നിൽക്കുകയായിരുന്നു. പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ യുവതിക്ക് അടുത്തേക്ക് നീങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഇയാളെ കണ്ട് പേടിച്ച് ഒച്ചവെച്ചെങ്കിലും സഹായിക്കാൻ Read More…

Spotlight

KSRTC ബസ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചത് വില്ലനായത് വഴിയിലെ മുട്ടയേറ് മൂലമോ? ദുരൂഹത

ബെംഗളൂരു ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയുണരുന്നു. ബസിന് നേരെ അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതർ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രൈവർക്ക് കൃത്യമായി ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപത്തുവെച്ച് കേരളത്തിൽ നിന്ന് Read More…

Spotlight

“ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ?”: പുതിയ വെളിപ്പെടുത്തലിൽ പാകിസ്താനിൽ രാഷ്ട്രീയ കൊടുങ്കാറ്റ്

പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും രാജ്യത്ത് വീണ്ടും ശക്തമാകുന്നു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെയുണ്ടായേക്കില്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകനായ വജ്ഹാത് സയീദ് ഖാൻ അഭിപ്രായപ്പെട്ടതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജയിലിലുള്ള ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പാക് സൈന്യത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് വജ്ഹാത് സയീദ് ഒരു അഭിമുഖത്തിൽ ഈ പരാമർശം Read More…

Uncategorized

ബാങ്ക് ജീവനക്കാരി മരിച്ച നിലയിൽ; പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി; ദാരുണസംഭവം

കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ യുവതിയുടെ പ്രതിശ്രുത വരനും ജീവനൊടുക്കി. എറണാകുളത്ത് ജോലി ചെയ്തുവരികയുമായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് മരിച്ചത്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമലിനെ കണ്ടെത്തുകയായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീഡിയോ കോൾ ചെയ്തിരുന്നതായാണ് സൂചന. കാസർകോട് പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24) മരിച്ചതിന് പിന്നാലെയാണ് അമലും ജീവിതമവസാനിപ്പിച്ചത്. കർണാടകയിലെ എസ്.ബി.ഐ ഇൻസൂർ Read More…

Crime

‘ഈ കുഞ്ഞ് നിന്റേതാണ്, ഭാര്യയോട് പറയും!’; തിരുവനന്തപുരത്ത് ഹണിട്രാപ്പ്, വ്യവസായിക്ക് നഷ്ടമായത് ആറു കോടിക്കു മുകളില്‍

തിരുവനന്തപുരത്ത് തെലങ്കാന സ്വദേശിയായ യുവവ്യവസായി ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. മൂന്ന് വർഷത്തോളമായി തുടരുന്ന നിരന്തരമായ ഭീഷണികൾക്കും ചൂഷണങ്ങൾക്കും ഒടുവിൽ മറ്റ് വഴികളില്ലാതെ 39-കാരനായ വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമെതിരെയാണ് നിലവിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പ് തുടങ്ങിയത്. കുഞ്ഞ് ജനിച്ച വിവരം Read More…

Featured Spotlight

ആറ്റുനോറ്റുണ്ടായ കുഞ്ഞ്; അമ്മയുടെ മടിയിൽ വച്ച് അനസ്തീസിയ; തീരാനോവായി ഒരു വയസുകാരന്‍ ദേവാൻഷ്

മുഖത്ത് മുറിവേറ്റ് ചികിത്സ തേടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ദേവാൻഷ് ശൗര്യയ്ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് മുറിവിൽ സ്റ്റിച്ച് ഇടുന്നതിന് വേണ്ടിയാണ് പയ്യന്നൂർ ബി.എം.എച്ചിലേക്ക് കൊണ്ടുവന്നത്. എന്നാൽ കുഞ്ഞ് കഠിനമായി കരഞ്ഞതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ Read More…

Featured Oddly News

സ്കൂൾ മുറ്റത്ത് ഭീതിയുടെ നിമിഷങ്ങൾ; 7.7 തീവ്രതയുള്ള ഭൂചലനം, കുട്ടികൾ നിലവിളിച്ചോടുന്ന ദൃശ്യങ്ങൾ പുറത്ത്

ഫിലിപ്പീൻസിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഒരു പ്രൈമറി സ്കൂളിലുണ്ടായ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ദാവോ ഒക്സിഡന്റലിലെ മലിതയിലുള്ള മഹായഹായ് എലിമെന്ററി സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ശക്തമായ ഭൂചലനത്തിനിടയിൽ പേടിച്ചരണ്ട വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതാണ് വീഡിയോയിലുള്ളത്. ഭൂമി കുലുങ്ങുമ്പോൾ കുട്ടികൾ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം അധ്യാപകർ കുട്ടികളെ ശാന്തരാക്കാനും കെട്ടിടങ്ങളിൽ നിന്ന് മാറ്റി തുറസ്സായ സ്ഥലത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. സ്കൂൾ തുറന്ന ആദ്യ ദിനത്തിലാണ് ഈ സംഭവം Read More…