Oddly News

കിടപ്പുമുറിയില്‍ കാമുകനൊപ്പം ഭാര്യ; തുണിയുടുക്കാന്‍പോലും സമ്മതിക്കാതെ വിവാഹം നടത്തി ഭര്‍ത്താവും നാട്ടുകാരും! വീഡിയോ

ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ചിരാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയെയും യുവാവിനെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെയാണ് നാട്ടുകാർ ചേർന്ന് വിവാഹം കഴിച്ചത്. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് കൈയോടെ പിടികൂടിയത്. 2026 ജൂൺ 24-നായിരുന്നു രാജേഷിന്റെയും Read More…

Celebrity Featured

‘ഒരു സ്വപ്നം പോലെ’! നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിനും വിവാഹിതരായി

നടിയും മോഡലുമായ നിലീൻ സാന്ദ്രയും ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒന്നായത്. ശ്യാമിനൊപ്പമുള്ള ബാക്കി ജീവിതം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിവാഹചിത്രങ്ങൾ പങ്കുവെച്ച് നിലീൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവാഹചിത്രങ്ങൾ വൈറലായതോടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ഹിറ്റ് സീരീസ് ‘സാമർത്ഥ്യ ശാസ്ത്രം’ എന്ന Read More…

Oddly News

ഇയാളല്ലല്ലോ ? ഫോട്ടോയിലെ വരനല്ല മുന്നിൽ; വിവാഹ മണ്ഡപത്തിൽ വച്ച് വധു പിന്മാറി, വരന്റെ സംഘം മടങ്ങി

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ അരങ്ങേറി. ഫോട്ടോയിൽ കണ്ട ആളല്ല വരൻ എന്ന് മനസ്സിലായതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയും ചടങ്ങുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ രാജസ്ഥാനിലെ ഛത്തർഗഡിൽ നിന്ന് വധുവിന്റെ വീട്ടിലെത്തിയ വരന്റെ സംഘത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. ഓഗസ്റ്റ് 15-നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച ദിവസം രാവിലെ തന്നെ വരനും സംഘവും വധുവിന്റെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വധു വരനെ നേരിട്ട് കാണുന്നത്. Read More…

Sports

കുടുംബം അറിഞ്ഞത് 30 സെക്കൻഡ് മുൻപോ? ക്രിസ്റ്റ്യാനോയുടെ അമ്മയ്ക്ക് എതിർപ്പ്? വിവാഹത്തെച്ചൊല്ലി പുതിയ വിവാദം

പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും തമ്മിൽ നടന്ന ‘രഹസ്യ’വിവാഹം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11-ന് ലിസ്ബണിന് സമീപമുള്ള കാഷ്‌കിസിലെ ഇവരുടെ വസതിയിൽ വച്ചായിരുന്നു തികച്ചും ലളിതമായ രീതിയിൽ വിവാഹ ചടങ്ങുകൾ നടന്നത്. അഞ്ച് മക്കളും നാല് സാക്ഷികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റൊണാൾഡോയുടെ അമ്മയോ സഹോദരങ്ങളോ ചടങ്ങിൽ എത്തിയിരുന്നില്ല എന്ന് പിന്നീട് പുറത്തുവന്ന വിവാഹ സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. വിവാഹം നടക്കുന്ന വിവരം റൊണാൾഡോയുടെ കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞതെന്ന് Read More…

Spotlight

വിഡിയോ കോളിൽ കണ്ട ‘സുന്ദരി’യുമായി വിവാഹം; നേരിൽ കണ്ടതോടെ വിവാഹമോചനം! എഐ കെണിയില്‍ വീണ മുൻ പാക് മന്ത്രി കോടതിയിലേക്ക്

കറാച്ചി ∙ സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച്, വീഡിയോ കോളിലൂടെ വിവാഹിതനായ ശേഷം വിവാഹബന്ധം വേർപെടുത്തിയ പാക്കിസ്ഥാൻ മുൻ മന്ത്രി, മുൻഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി കോടതിയിൽ. സിന്ധ് പ്രവിശ്യയിലെ മുൻ മന്ത്രി ഗുലാം റസൂൽ ഉന്നാർ, തന്റെ മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം (PECA) പ്രകാരം എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കറാച്ചിയിലെ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കാണിച്ചാണ് റസിയ അർബാബ് ഗുലാം റസൂൽ Read More…

Uncategorized

‘എന്നെ കെട്ടണം! സർക്കാർ ജോലി കിട്ടിയപ്പോൾ ‘തേച്ച’കാമുകനെ 250 കി.മീ ഓടിയെത്തി താലി കെട്ടിച്ച് യുവതി !

പട്ന (ബിഹാർ): സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ കാമുകനെ തേടി 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ് സമസ്തിപൂരിൽ നിന്നും പൂജാകുമാരി (24) എത്തിയത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ജോലി കിട്ടിയതോടെ കാമുകൻ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്നാണ് യുവതി ഇത്രയും ദൂരം താണ്ടിയെത്തി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. പൂജാകുമാരി എത്തുമ്പോൾ അംബയിലെ Read More…

Celebrity Sports

9 വർഷത്തെ ഡേറ്റിങ്ങില്‍ 4 മക്കൾ; 41-ാം വയസ്സിൽ ക്രിസ്‌റ്റ്യാനോയ്‌ക്ക് കല്യാണം! ഇന്നും വെളിപ്പെടുത്താതെ ആദ്യ മകന്റെ അമ്മയെ

പോർച്ചുഗലിന്റെ ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവിതപങ്കാളി ജോർജീന റോഡ്രിഗസിന്റെയും വിവാഹം വൈകാതെ നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. താരം ജനിച്ചു വളർന്ന മദേരയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കുന്നതെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു Read More…

Spotlight

പഠിച്ച് ഭ്രാന്തായ ഒരാൾക്ക് പെണ്ണില്ലത്രേ ! വിവാഹം ശരിയാക്കിയാൽ ₹20,000 സമ്മാനം; 9 ഭാഷകളിൽ പരസ്യം നൽകി 43-കാരൻ അധ്യാപകൻ

9 ഭാഷകളിൽ സ്വന്തമായി വിവാഹ പരസ്യം നൽകി വധുവിനായി കാത്തിരിക്കുകയാണ് കാസർകോട് സി- മെറ്റ് നഴ്സിങ് കോളേജിലെ അസോഷ്യേറ്റ് പ്രൊഫസറായ കെ. കെ. അജിത്ത്. 14 വർഷം മുൻപ് വിവാഹാലോചനകൾ തുടങ്ങിയെങ്കിലും ഒന്നും ശരിയാകാതെ വന്നതോടെയാണ് തെരുവുകളിൽ പോസ്റ്ററുകൾ പതിപ്പിക്കാൻ ഈ അധ്യാപകൻ തീരുമാനിച്ചത്. പരസ്യം കണ്ട് അനുയോജ്യയായ ആരെങ്കിലും മുന്നോട്ട് വന്നാൽ തനിക്കതൊരു വലിയ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. അഞ്ച് ബിരുദാനന്തര ബിരുദങ്ങളും സ്ഥിരവരുമാനമുള്ള ജോലിയുമൊക്കെയുണ്ടെങ്കിലും അജിത്തിന് ഇതുവരെ ഒരു ജീവിതപങ്കാളിയെ കണ്ടെത്താനായിട്ടില്ല. കൂടുതൽ പഠിച്ചതുകൊണ്ട് Read More…

Featured Oddly News

കാണാൻ ഭംഗിയില്ലാത്ത അമ്മയെ വിവാഹത്തിന് ‘ക്ഷണിക്കാതെ’ മകൻ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി ഉടമ

ബെയ്ജിങ്: അമ്മയ്ക്ക് സൗന്ദര്യമില്ലെന്ന കാരണം പറഞ്ഞ് സ്വന്തം വിവാഹത്തിന് ക്ഷണിക്കാതിരുന്ന മകനെ കമ്പനി ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചൈനയിലെ ഹേനാൻ മൈനിങ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനായ കുയി പെയ്ജുൻ ആണ് ഈ നടപടിയെടുത്തത്. സ്വന്തം ജീവനക്കാരൻ അമ്മയോട് കാണിച്ച അനാദരവാണ് മുതലാളിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ജൂലൈ 21-ന് കമ്പനി ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് കുയി ഈ സംഭവം വെളിപ്പെടുത്തിയത്. മാതാപിതാക്കളെ ബഹുമാനിക്കലും സംരക്ഷിക്കലുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്ന് അദ്ദേഹം Read More…