കാസർകോട് ∙ മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിദ്യ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി Read More…
Tag: wedding
ചുരുട്ടിയ ഈ മുഷിഞ്ഞ 10 രൂപ നോട്ടിനേക്കാൾ വലുതല്ല മറ്റൊരു വിവാഹ സമ്മാനവും ! ഇന്റർനെറ്റിന്റെ നെഞ്ചുരുക്കി ഈ മനുഷ്യന്‍
അസമിലെ ഒരു വിവാഹച്ചടങ്ങിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മനോരഞ്ജൻ എന്നയാള്‍ അവിചാരിതമായി ഒരു വിവാഹപ്പന്തലിൽ എത്തിയതായിരുന്നു സംഭവം. അവിടെയെത്തിയ അദ്ദേഹം മറ്റ് അതിഥികൾക്കൊപ്പം ശാന്തനായി ഇരുന്ന് സദ്യ കഴിച്ചു. അദ്ദേഹത്തെ മാറ്റിനിർത്താനോ പുറത്താക്കാനോ ശ്രമിക്കാതെ, വിവാഹവീട്ടുകാർ സ്നേഹത്തോടെ സ്വീകരിക്കുകയും മറ്റുള്ളവർക്കൊപ്പം ഭക്ഷണം നൽകുകയും ചെയ്തു. വീട്ടുകാരുടെ ഈ കാരുണ്യം നിറഞ്ഞ പെരുമാറ്റം ഇന്റർനെറ്റിൽ വലിയ പ്രശംസ പിടിച്ചുപറ്റി. എന്നാൽ അവിടെനിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് Read More…
ആശുപത്രി മുറി മണ്ഡപം; വിവാഹത്തലേന്ന് പൊള്ളലേറ്റ വധുവിനെ ആശുപത്രിയിലെത്തി താലിചാർത്തി വരൻ! വീഡിയോ
വിവാഹത്തോടനുബന്ധിച്ച് തലേന്ന് നടന്ന ഹൽദി ചടങ്ങുകൾക്കിടെ പാചക വാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വധുവിന് ഗുരുതരമായി പൊള്ളലേറ്റു. വിവാഹത്തിന്റെ തലേന്നായിരുന്നു ഈ ദാരുണ സംഭവം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി, വിവാഹം മുടങ്ങിപ്പോകുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാരും ഇരു കുടുംബങ്ങളും ചേർന്ന് ആശുപത്രിക്ക് ഉള്ളിൽത്തന്നെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും, വിവാഹ ദിവസം തന്നെ വരൻ വധുവിനെ താലിചാർത്തുകയും ചെയ്തു. സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ യഥാർത്ഥ ജീവിത നിമിഷത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. Read More…
കന്യകയായ പെണ്‍കുട്ടിയുടെ മൗനം കല്യാണത്തിനുള്ള സമ്മതം, വ്യഭിചാരം, ഭർത്താവിന്റെ അസാന്നിധ്യം- തര്‍ക്കങ്ങളില്‍ താലിബാന്‍ ജഡ്ജിമാര്‍ക്ക് ഇടപെടാം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ കുടുംബ നിയമ ചട്ടങ്ങൾ പുറത്തിറക്കി. ‘ദമ്പതികൾക്കിടയിലെ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന, 31 വകുപ്പുകളുള്ള ഈ പുതിയ ഉത്തരവിന് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് അംഗീകാരം നൽകിയത്. താലിബാൻ ഭരണത്തിൻ കീഴിലുള്ള വിവാഹ തർക്കങ്ങൾ, വേർപിരിയൽ, മാതാപിതാക്കളുടെ അവകാശങ്ങൾ, വിവാഹം റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന ഈ രേഖ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി ‘അമു ടിവി’ റിപ്പോർട്ട് Read More…
താലി കെട്ടിന് മുൻപ് വരനെ മലർത്തിയടിച്ച് വധു, ഇനി ആജീവനാന്ത വീട്ടുജോലി വരന് സ്വന്തം!
പരമ്പരാഗത ചടങ്ങുകൾക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പ്രൊഫഷണൽ ഗുസ്തി മത്സരത്തോടെ വിവാഹം ആഘോഷിച്ച് ചൈനയിലെ ദമ്പതികൾ ശ്രദ്ധേയരായി. കോസ്റ്റ്യൂമുകളും റഫറിയും എല്ലാമായി അരങ്ങേറിയ ഈ മത്സരത്തിൽ തോൽക്കുന്നയാൾ ജീവിതകാലം മുഴുവൻ വീട്ടിലെ ജോലികൾ ചെയ്യണമെന്നതായിരുന്നു തമാശരൂപേണയുള്ള പന്തയം. മത്സരത്തിൽ വധു വിജയിച്ചതോടെ ജീവിതകാലത്തെ വീട്ടുജോലികളിൽ നിന്ന് അവർക്ക് ഔദ്യോഗികമായി ഇളവ് ലഭിച്ചു. ഏതാണ്ട് മുന്നൂറോളം അതിഥികളെ രസിപ്പിച്ച ഈ വേറിട്ട കല്യാണം, ചൈനയിലെ വളർന്നുവരുന്ന പ്രൊഫഷണൽ റെസ്ലിംഗ് മേഖലയ്ക്ക് മികച്ചൊരു പ്രചാരണം കൂടിയായി മാറി. ഒരു Read More…
കല്യാണത്തിനുമുമ്പ് ഒരു ‘അടിയന്തര ഡെലിവറി’; പന്തലിൽ സ്വിഗ്ഗി എത്തിയത് ഭക്ഷണം കൊടുക്കാനല്ല, പിന്നെയോ? വൈറലായി വീഡിയോ
ഇന്ത്യന്‍ വിവാഹങ്ങള്‍ പരമ്പരാഗതമായി അഗ്നിസാക്ഷിയായാണ് ആചാരപരമായി നടത്തുന്നത്. എന്നാല്‍ ഇതിനായുള്ള വിറകില്ലെങ്കില്‍ എന്തുചെയ്യും? വിവാഹച്ചടങ്ങിന് അത്യാവശ്യമായ ഇത് മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart). വിവാഹത്തിനിടെ ഹോമകുണ്ഡത്തിലേക്ക് ആവശ്യമായ വിറക് തീർന്നുപോയപ്പോൾ, അവസാന നിമിഷം രക്ഷകനായി എത്തിയത് ഒരു സ്വിഗ്ഗി ഡെലിവറി പങ്കാളിയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എത്ര കൃത്യമായി പ്ലാൻ ചെയ്താലും ഇന്ത്യൻ വിവാഹങ്ങളിൽ അവസാന നിമിഷം എന്തെങ്കിലും മറന്നുപോകുന്നത് പതിവാണ്. ഈ വിവാഹത്തിലും ഹോമത്തിന് വിറക് Read More…
സ്ത്രീധനമായി BMWവും കോടികളും; നിയമത്തെ വെല്ലുവിളിച്ച് ഗാസിയാബാദിൽ ആഡംബര വിവാഹം- വീഡിയോ
ഗാസിയാബാദിലെ ഒരു വിവാഹത്തിൽ കോടികൾ വിലമതിക്കുന്ന സ്ത്രീധനം പരസ്യമായി കൈമാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഒരു ബി.എം.ഡബ്ല്യു കാറും ഒരുകോടി പത്തിനോരായിരം രൂപയും (1,11,11,000) വധുവിന്റെ വീട്ടുകാർ നൽകിയതായി ഒരാൾ മൈക്കിലൂടെ പ്രഖ്യാപിക്കുന്നത് വീഡിയോയിൽ കാണാം. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ‘സമ്മാനങ്ങൾ’ എന്ന പേരിൽ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ‘യുവ ആസ്’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവന്ന Read More…
കല്യാണത്തിനു മുമ്പ് ജലദോഷത്തിന് കുത്തിവയ്പ്പെടുത്തു, 92 ദിവസം കോമയില്‍; വിവാഹദിനം അവൾ കണ്ണ് തുറന്നു!
വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാസങ്ങളോളം കോമയിലേയ്ക്ക് വീണുപോയ ചൈനീസ് യുവതി ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു. സാധാരണ ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെയുണ്ടായ പിഴവാണ് 24 വയസ്സുകാരിയായ വാങ് റാൻറാന്റെ ജീവിതം മാറ്റിമറിച്ചത്. ഷാങ് ഷിറൂയി എന്ന യുവാവുമായി ആറുവർഷമായി പ്രണയത്തിലായിരുന്ന വാങ്, കഴിഞ്ഞ വർഷാവസാനം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 25-ന് വമ്പിച്ച ആഘോഷത്തോടെ വിവാഹം നടത്താനിരിക്കെയാണ് ജനുവരിയിൽ വിധി വില്ലനായെത്തിയത്. ജനുവരിയിൽ തൊണ്ടവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വാങ് ഷാങ്ങിനൊപ്പം പ്രാദേശിക ക്ലിനിക്കിൽ ചികിത്സ തേടി. സാധാരണ ജലദോഷമാണെന്ന് കരുതിയ ഡോക്ടർ Read More…
പുതിയ ട്രെന്‍ഡ് ! കുഴിമാടങ്ങളെ സാക്ഷിയാക്കി താലികെട്ട്; ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ശവപ്പറമ്പില്‍
ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ ട്രെൻഡായി മാറുന്ന കാലത്ത്, വിദേശ രാജ്യങ്ങൾക്കും ബീച്ചുകൾക്കും പകരം വിവാഹവേദിയായി ശ്മശാനം തിരഞ്ഞെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജോഡി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് വിവാഹിതരായ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ഈ വേറിട്ട പരീക്ഷണം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. നവദമ്പതികൾക്കും അവരുടെ കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ വിവാഹം നടന്നത്. രാംഗംഗ, ബദൻഗഢ് നദികൾ Read More…








