Featured Oddly News

പരസ്പരം പിരിയാനാവില്ല; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ- വീഡിയോ

ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ.  ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലുള്ള ദൗരിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നീ യുവതികളാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്‌വംശിയെ (20) ജീവിതപങ്കാളിയാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ മൂന്ന് യുവതികളുടെയും വിഡിയോകൾ പകർത്തി നൽകിയിരുന്നത് വികാസായിരുന്നു. ഇതിനിടെ ചില വിഡിയോകളിൽ ഇയാൾ ഇവരുടെ ഭർത്താവായി അഭിനയിക്കുകയും ചെയ്തു. Read More…

Oddly News

ജയിൽ വിവാഹ മണ്ഡപം, കയ്യാമത്തിനു പകരം വരണമാല്യങ്ങൾ ! കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ കഴിഞ്ഞ ബുധനാഴ്ച അപൂർവ്വമായ ഒരു വിവാഹത്തിന് വേദിയായി. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന നാഗ്പുർ സ്വദേശി മൂലാറാം ഭാട്ടിയും (33) മുംബൈ സ്വദേശി സീമ ഘട്സെയുമാണ് (31) ഇവിടെവെച്ച് വിവാഹിതരായത്. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ തടവുകാരുടെ വിവാഹം നടന്നത്. വിവാഹത്തിനായി ഏതാനും മണിക്കൂറുകളിലേക്ക് ജയിൽ ഒരു വിവാഹ മണ്ഡപമായി മാറുകയായിരുന്നു. വധൂവരന്മാർ പരസ്പരം മാലകൾ ചാർത്തി, പുരോഹിതന്റെ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. അവിടുത്തെ പോലീസ് Read More…

Oddly News

പയ്യൻ ‘വെർജിൻ’ ആകണം, മാസവരുമാനം രണ്ട് ലക്ഷം, ഉയരം ആറടി : വ്യത്യസ്തമായ വിവാഹ നിബന്ധനയുമായി യുവതി

വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്‍ ‘വെര്‍ജിന്‍’ ആയിരിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ സമൂഹം അതിനെ വിചിത്രമായി കാണും. എന്നാൽ ഇതേ ആവശ്യം ഒരു പുരുഷനാണ് മുന്നോട്ടുവെക്കുന്നതെങ്കിൽ അതിനെ വളരെ സ്വാഭാവികമായിട്ടാണ് സമൂഹം നോക്കിക്കാണുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് വേദിക എന്ന യുവതി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായി മാറിയത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് യുവതി പങ്കുവെച്ച നിബന്ധനകളുടെ പട്ടികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവാഹജീവിതത്തിലെ പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകളെച്ചൊല്ലി വലിയ Read More…

Featured Oddly News

‘കഷണ്ടിക്കാരനെ കെട്ടില്ല’; വരന്റെ കഷണ്ടി കണ്ട്‌ വധു ഞെട്ടി; വിവാഹം മുടങ്ങി, നാടകീയ രംഗങ്ങൾ

ലഖ്‌നൗ: വരന് കഷണ്ടിയുണ്ടെന്ന വിവരം വൈകി അറിഞ്ഞതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഹാൻഡിയയിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. വിവാഹ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വരന്റെ കഷണ്ടി വധുവിന്റെ ശ്രദ്ധയിൽപ്പെട്ടതും അവർ വിവാഹം വേണ്ടെന്ന് വെച്ചതും. ശനിയാഴ്ച രാത്രി വലിയ ആഘോഷങ്ങളോടും ബാന്റ് മേളത്തോടും കൂടിയാണ് ജൗൺപുർ സ്വദേശിയായ വരനും കൂട്ടരും വധുഗൃഹത്തിൽ എത്തിയത്. വധൂവരന്മാർ പരസ്പരം മാല ചാർത്തുന്ന ‘ജയമാല’ ചടങ്ങിന് തൊട്ടുമുമ്പ് വരെ കാര്യങ്ങളെല്ലാം സാധാരണ നിലയിലായിരുന്നു. Read More…

Celebrity

ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ചുക്കാൻപിടിച്ചത് ആദ്യ ഭർത്താവ്; ചർച്ചയായി ഗണേഷിന്റെ കുറിപ്പ്

ഗായിക ഗൗരി ലക്ഷ്മിയുടെയും വിഷ്വൽ ആർട്ടിസ്റ്റായ കലേഷിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ഞായറാഴ്ച . വിവാഹത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗൗരിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി ഫെയ്സ്ബുക്കിൽ കുറിച്ച ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. “എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്ന് നിർബന്ധമില്ല” എന്ന മനോഹരമായ കുറിപ്പോടെയാണ് ഗണേഷ് നവദമ്പതികൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാഹച്ചടങ്ങുകളിൽ ഗൗരിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സജീവമായി ഗണേഷും പങ്കെടുത്തു. View this post Read More…

Featured Oddly News

69 ലക്ഷം ശമ്പളം, 38-ാം വയസ്സിൽ വരനെ കിട്ടാനില്ല; ‘പെണ്ണുകാണൽ ചന്തയിൽ’ പൊട്ടിക്കരഞ്ഞ് യുവതി- വീഡിയോ

വിവാഹവും അതിനുള്ള പ്രായവും സമൂഹത്തിന്റെ സംസ്കാരവുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പണ്ടുകാലത്ത് ശൈശവവിവാഹങ്ങൾ സാധാരണമായിരുന്നെങ്കിൽ, പിന്നീട് നിയമപരമായി വിവാഹപ്രായം ഉയർത്തുകയുണ്ടായി. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയ്ക്ക് മുൻഗണന നൽകാൻ തുടങ്ങിയതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം വീണ്ടും വർധിച്ചു. പലരും സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പിൽക്കാലത്ത് വിവാഹം വൈകുന്നതിലേക്ക് നയിച്ച പ്രധാന ഘടകം. വിവാഹപ്രായം ഇത്തരത്തിൽ നീണ്ടുപോകുന്നത് കാരണം വലിയ രീതിയിൽ പ്രതിസന്ധി നേരിടുന്ന ഒരു രാജ്യമാണ് ചൈന. അവിടെ ആളുകളുടെ ശരാശരി വിവാഹപ്രായം Read More…

Celebrity

കഴുത്തില്‍ താലിമാല, കയ്യില്‍ മോതിരം; വിജയ്- തൃഷ രഹസ്യ വിവാഹം കഴിഞ്ഞോ? സൈബറിടത്ത് ചൂടന്‍ ചര്‍ച്ച

നടി തൃഷയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, തൃഷയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വീഡിയോയിൽ തൃഷയുടെ കഴുത്തിലെ താലിമാലയ്ക്ക് സമാനമായ മാലയും കയ്യിലെ മോതിരവുമാണ് ആരാധകർക്കിടയിൽ പുതിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. മാലയിലെ ആലില രൂപത്തിലുള്ള ലോക്കറ്റും കയ്യിലെ പുതിയ മോതിരവുമാണ് ഈ ചിന്തയ്ക്ക് കാരണം. എന്നാൽ ഇത് താലിയല്ലെന്നും, വെറുമൊരു മാല കണ്ടതുകൊണ്ട് വിവാഹം കഴിഞ്ഞെന്ന് പറയാനാകില്ലെന്നും Read More…

Oddly News

വിവാഹത്തലേന്ന് വധു ഒളിച്ചോടി; പകരം അനിയത്തിയെ കെട്ടിക്കാന്‍ പ്ലാന്‍; വിവാഹവേദിയിലെത്തി കാമുകന്‍, പിന്നെ സംഭവിച്ചത്….

വിവാഹത്തിന്റെ തലേദിവസം വധു ഒളിച്ചോടിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ കല്യാണപ്പന്തലിൽ വൻ സംഘർഷം. മൂത്ത മകൾക്ക് പകരം ഇളയ മകളെക്കൊണ്ട് വരനെ വിവാഹം കഴിപ്പിക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എന്നാൽ, അനുജത്തിയുടെ കാമുകൻ കല്യാണപ്പന്തലിൽ നേരിട്ടെത്തി തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതോടെ ഇരുപക്ഷവും തമ്മിൽ കൂട്ടത്തല്ലായി മാറുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന നിക്കാഹിനായി വധുവിന്റെ വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ഗ്രാമത്തിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, വെള്ളിയാഴ്ച Read More…

Spotlight

പി.എം.ആര്‍ഷോയും കെ.വിദ്യയും വിവാഹിതരായി

കാസർകോട് ∙ മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിദ്യ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി Read More…