Spotlight

മാറിടത്തില്‍ അമര്‍ത്തുന്നതും സല്‍വാര്‍ അഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിധിക്കെതിരേ സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീയുടെ സല്‍വാര്‍ അഴിക്കാൻ ശ്രമിക്കുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിലെ നിരീക്ഷണങ്ങൾക്കെതിരെ സുപ്രീം കോടതി. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ്‌ വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്‌ ഈ നിലപാടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സമാനമായ മറ്റൊരു കേസ്‌ പരിഗണിക്കുന്നതിനിടെയാണ്‌ പട്‌ന ഹൈക്കോടതിയുടെ ഈ ഉത്തരവ്‌ മുതിര്‍ന്ന അഭിഭാഷകയായ ശോഭാ ഗുപ്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. ഇത്തരം വിഷയങ്ങളില്‍ മുമ്പും സുപ്രീം കോടതി മുന്നറിയിപ്പ്‌ Read More…

Oddly News

വെറുമൊരു പോക്കുവരവ്‌ കേസ്; ഏഴു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം; ഭൂമിത്തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അന്തിമവിധി

എഴുപതു വർഷമായി നാല് തലമുറകളെ വലച്ച ഒരു ഭൂമിത്തർക്കത്തിന് സുപ്രീം കോടതിയിൽ അന്തിമ തീർപ്പ്. 1957-ൽ നടന്ന ഭൂമിവില്പന കരാർ പൂർണ്ണമായും നിയമപരമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഈ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നാസിർപുർ കലാൻ ഗ്രാമത്തിലെ ഒരു ഭൂമിയെച്ചൊല്ലിയായിരുന്നു ഈ ദീർഘകാല നിയമപോരാട്ടം. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഹർജിക്കാരനായ ഷറഫത്ത് അലിയുടെ മുൻഗാമികൾ 1957 ജൂൺ 4-ന് വാങ്ങിയ ഭൂമിയുടെ പൂർണ്ണമായ Read More…

Crime

‘സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ മോശം സ്വഭാവത്തിന്റെ തെളിവല്ല, എല്ലാ ബന്ധങ്ങളും വിവാഹത്തിലെത്തണമെന്നില്ല’

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ അവിവാഹിതരായ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പുലർത്തുന്ന ശാരീരിക ബന്ധത്തിന്റെ പേരിൽ, അതിലൊരാൾ മോശം സ്വഭാവക്കാരനാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസിലുൾപ്പെട്ടു എന്ന കാരണത്താൽ തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥിയുടെ ജോലി തടഞ്ഞുവെച്ച പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം കോടതി റദ്ദാക്കി. 2014-ൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിന്റെ പേരിൽ തന്റെ പോലീസ് കോൺസ്റ്റബിൾ നിയമനം തടഞ്ഞത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ Read More…

Spotlight

‘യഥാര്‍ത്ഥ ഭക്‌തരെങ്കില്‍ ആ വനിതകള്‍ 50 വയസുവരെ ശബരിമലയില്‍ പോകില്ലായിരുന്നു’; സുപ്രീം കോടതി നിരീക്ഷണം

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ സുപ്രീം കോടതി നടത്തി. യഥാർത്ഥ അയ്യപ്പ ഭക്തകളായ സ്ത്രീകൾ 50 വയസ്സ് തികയുന്നത് വരെ ശബരിമലയിലേക്ക് പോകില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. 2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് മല ചവിട്ടിയ ബിന്ദു അമ്മിണി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിന്റെ വാദങ്ങൾക്കിടെയായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ പരാമർശങ്ങൾ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ പഴയ വിധി Read More…

Featured Good News

കോടതി മുറിയിലെ ഹീറോ! സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ച് MBBS സീറ്റ് നേടിയെടുത്ത് 19-കാരൻ- വീഡിയോ

ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…

Crime

മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…

Spotlight

‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’

ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്‌. വിവാഹത്തിനു മുമ്പ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന, ജസ്‌റ്റിസ്‌ ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു. ‘ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന്‌ മുമ്പ്‌ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്‌. അവര്‍ Read More…

Featured Spotlight

വിവാഹിതയെങ്കില്‍, വിവാഹവാഗ്ദാന പീഡനപരാതി നല്‍കാനാവില്ല; കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പരസ്പരസമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു സുപ്രധാന ഉത്തരവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്ത്രീ വിവാഹിതയായതിനാല്‍ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ, വിവാഹവാഗ്ദാനം ലംഘിച്ചെന്ന വാദം ഉന്നയിക്കാനാവില്ല. 1955-ലെ ഹിന്ദു വിവാഹനിയമപ്രകാരം, ജീവിച്ചിരിക്കുന്ന Read More…

Featured Lifestyle

12 വര്‍ഷമായി അബോധാവസ്ഥയില്‍; മകനു ദയാവധം തേടി മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അപകടത്തില്‍ പരുക്കേറ്റ്‌ 12 വര്‍ഷമായി അബോധാവസ്‌ഥയില്‍ തുടരുന്ന മകന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍. ഹരീഷ്‌ റാണ(31)യെന്ന യുവാവിന്റെ പിതാവ്‌ അശോക്‌ റാണയാണ്‌ നിഷ്‌ക്രിയ ദയാവധം (പാസീവ്‌ യുത്തനേസ്യ) ആവശ്യപ്പെട്ട്‌ പരമോന്നതകോടതിയെ സമീപിച്ചത്‌. യുവാവിന്റെ അവസ്‌ഥ ദുഃഖകരമാണെന്നും എക്കാലത്തും ഇങ്ങനെ നിലനിര്‍ത്താനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ വായിച്ച്‌ ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു. രോഗിയുടെ അവസ്‌ഥയെപ്പറ്റി രണ്ട്‌ മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട്‌ സുപ്രീം കോടതി Read More…