Crime

തൂക്കിക്കൊലയ്‌ക്ക് പകരം കുത്തിവയ്‌പ്പ്; കാലത്തിനനുസരിച്ച്‌ മാറുന്നില്ല, കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: തൂക്കിക്കൊലയ്‌ക്കു പകരം മരുന്നു കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. കാലത്തിന്‌ അനുസരിച്ച്‌ മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്ന്‌ ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ്‌ മേത്ത എന്നിവരടങ്ങിയ ബെഞ്ച്‌ വിമര്‍ശിച്ചു. തൂക്കിക്കൊല്ലുന്നത്‌ വളരെ പഴയ നടപടിക്രമമാണ്‌. കാലത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മാറി. അതിനനുസരിച്ചു പരിണമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്കു പകരം മാരകമായ കുത്തിവയ്‌പ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത്‌ കുറ്റവാളികള്‍ക്ക്‌ തെരഞ്ഞെടുക്കാനുള്ള Read More…

Uncategorized

ബലാത്സംഗക്കേസ്: ശിക്ഷാകാലാവധി കഴിഞ്ഞും ജയിലില്‍ കഴിഞ്ഞയാള്‍ക്ക്‌ 25 ലക്ഷം നഷ്‌ടപരിഹാരം

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ശിക്ഷാകാലാവധി കഴിഞ്ഞും വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ്‌ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവ്‌.ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക്‌ ഏഴു വര്‍ഷമായിരുന്നു തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞും നാലു വര്‍ഷവും ഏഴു മാസവും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വന്നതായി ജസ്‌റ്റിസ്‌ ജെ.ബി. പര്‍ദിവാലയും ജസ്‌റ്റിസ്‌ കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നു കോടതി പറഞ്ഞു. പ്രതി എട്ടു വര്‍ഷം അധികതടവ്‌ അനുഭവിച്ചെന്നാണ്‌ Read More…

Crime

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂര്‍ കമാന്‍ഡോയായതിനാല്‍ ഇളവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ഇളവു നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ പങ്കാളിയാണെന്ന കമാന്‍ഡോയുടെ വാദം കോടതി അംഗീകരിച്ചില്ല. ദൗത്യത്തിന്റെ ഭാഗമായത് നിങ്ങള്‍ക്കുപ്രത്യേക പ്രതിരോധം നല്‍കുന്നില്ലെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. പോലീസിനു മുന്നില്‍ കീഴടങ്ങുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമാന്‍ഡോ സമര്‍പ്പിച്ച പ്രത്യേക അവധിഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ ശാരീരികമായി എത്ര യോഗ്യനാണെങ്കിലും ഭാര്യയെ കഴുത്തു Read More…

Crime

പ്രണയികളായ സ്ത്രീകള്‍ ഒളിച്ചോടി വിവാഹം കഴിച്ചു ; ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരിക്കുമെന്നു ഭീഷണി

പരസ്പരം പ്രണയിക്കുന്നവര്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ ഈ ഒളിച്ചോട്ടം ബീഹാറില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് സ്ത്രീകള്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിപ്പോയി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ട്രെയിനു മുന്നില്‍ചാടി മരിക്കുമെന്നും ഇവര്‍ ഭീഷണിമുഴക്കുകയും ചെയ്തു. ഹാല്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗെരുവ പുര്‍സന്ദ ഗ്രാമവാസിയായ കാമേശ്വര്‍ താനിയുടെ മകള്‍ കോമള്‍ കുമാരി ഒന്നര വര്‍ഷം മുമ്പാണ് Read More…

Oddly News

വിവാഹമോചിതയായി മരിക്കാനാകില്ലെന്ന് 82 കാരി; 89 കാരന്റെ വിവാഹമോചനഹര്‍ജി സുപ്രീംകോടതി തള്ളി

വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന 82 കാരിയുടെ ആഗ്രഹം മാനിച്ച് 89 കാരനായ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹമോചനം ആവശ്യപ്പെട്ട് 89കാരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, ഒക്ടോബര്‍ 10 ന് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. വിവാഹമോചന നടപടികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, വിവാഹ സ്ഥാപനം ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭക്തിയും ആത്മീയവും അമൂല്യവുമായ വൈകാരികതമായി കണക്കാക്കപ്പെടുന്നതായി 24 Read More…