ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പിയുടെ ആരോപണം കണക്കുകൾ നിരത്തി തള്ളിക്കളഞ്ഞ് സ്ഥാപകൻ അഭിജീത്ത് ദിപ്കെ . തന്റെ പേജിന്റെ യഥാർത്ഥ വിവരങ്ങൾ വ്യക്തമാക്കുന്ന അനലിറ്റിക്‌സ് സ്‌ക്രീൻ റെക്കോർഡിങ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ഈ വീഡിയോയിലെ ഡാറ്റ അനുസരിച്ച്, പേജിനെ പിന്തുടരുന്നവരിൽ 94.7 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഒരു ശതമാനവും, യു.കെയിൽ നിന്ന് 0.7 Read More…
സംസ്ഥാനത്ത് ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. കലണ്ടർ പ്രകാരം നിശ്ചയിച്ചിരുന്ന ജൂൺ 27-ലെ അവധിക്ക് പുറമെ, തൊട്ടടുത്ത ദിവസമായ 28-നും കൂടി അവധി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും. സാധാരണയായി കലണ്ടറിലെ അവധി ദിവസം മാറിവരുമ്പോൾ അത് യഥാർഥ ആഘോഷ ദിവസത്തിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതിൽനിന്നു ഭിന്നമായി രണ്ടു ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് Read More…
ഹെൽമറ്റ് എവിടെ എംഎൽഎ സാറേ? നിയമം കാറ്റിൽപ്പറത്തി ബിജെപി നേതാവിന്റെ ബുള്ളറ്റ് സവാരി! വീഡിയോ
നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമുള്ളതാണോ? ഇൻഡോർ എം.എൽ.എ മഹേന്ദ്ര ഹർദിയ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി ജനങ്ങൾ. ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മഹേന്ദ്ര ഹർദിയ ഇൻഡോറിലെ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ടീഷർട്ടും ഷോർട്സും ധരിച്ച്, കൂളിംഗ് ഗ്ലാസും വെച്ച് വളരെ ലാഘവത്തോടെയാണ് അദ്ദേഹം ബുള്ളറ്റ് ഓടിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ, വി.ഐ.പി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിലെ വിവേചനത്തിനെതിരെയും Read More…
മലയാളികള്‍ക്കും ‘പണി’; യു.എസ്. ഗ്രീന്‍ കാര്‍ഡിന് ഇനി സ്വന്തം രാജ്യത്തു മടങ്ങിപ്പോയി അപേക്ഷിക്കണം
വാഷിങ്‌ടൺ: താൽക്കാലിക വിസയിൽ അമേരിക്കയിൽ കഴിയുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനായി യു.എസ് ഭരണകൂടം പുതിയ പരിഷ്കാരം ഏർപ്പെടുത്തി. പുതിയ നയപ്രകാരം, താൽക്കാലിക വിസയുള്ള ഭൂരിഭാഗം വിദേശപൗരന്മാർക്കും ഇനി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയതിന് ശേഷം മാത്രമേ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മുൻപ് വിദ്യാർത്ഥി, ടൂറിസ്റ്റ്, തൊഴിൽ വിസകളിൽ യു.എസിൽ എത്തുന്നവർക്ക് അവിടെ തുടർന്നുകൊണ്ട് തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു. ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ (AOS) എന്ന പേരിലായിരുന്നു ഈ പ്രക്രിയ അറിയപ്പെട്ടിരുന്നത്. എന്നാൽ, Read More…
പിണറായിയെ തള്ളി കാരണഭൂതനാക്കിയവരും; ‘പരാജയം തുറന്നു സമ്മതിക്കുന്നതാണ് മാന്യത, എംഎല്‍എ സ്ഥാനം രാജിവെക്കണം’
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങൾ ശക്തമാവുന്നു. വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിനാണെന്നാണ് പാര്‍ട്ടി കമ്മിറ്റികളില്‍ ആരോപണങ്ങള്‍ ഉയരുന്നത്. പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാർ പരസ്യമായി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത പാറശ്ശാല ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാൻ പിണറായി വിജയന് അർഹതയില്ലെന്നും, അദ്ദേഹം പദവി ഒഴിഞ്ഞ് മാതൃക കാണിക്കണമെന്നും Read More…
രാഷ്ട്രീയം വേണ്ട മോനേ… അറസ്റ്റ് പേടി, ഉറങ്ങിയിട്ട് ദിവസങ്ങള്‍; ‘കോക്രോച്ച്പാർട്ടി’ സ്ഥാപകൻ അഭിജീതിന്റെ മാതാപിതാക്കള്‍
ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകനുമായ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയ ഇടപെടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് മാതാപിതാക്കൾ രംഗത്ത്. രാഷ്ട്രീയവും തൊഴിലില്ലായ്മയും പരിഹസിച്ച് തുടങ്ങിയ ഈ ഓൺലൈൻ കൂട്ടായ്മക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നാൽ, മകന്റെ രാഷ്ട്രീയ നിലപാട് കാരണം അവൻ നിയമനടപടികളോ അറസ്റ്റോ നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് തങ്ങളെന്ന് മാതാപിതാക്കൾ തുറന്നുപറഞ്ഞു. ആം ആദ്മി പാർട്ടിയുടെ മുൻ പ്രവർത്തകൻ കൂടിയായ അഭിജീത് ദിവസങ്ങൾക്ക് Read More…
‘സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് ഇരിക്കുന്ന പിണറായി’; പ്രത്യേക കസേരയില്ല, പൊലീസ് സംഘമില്ല; ട്രോളും കമന്റും നിറയുന്നു
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ മുന്‍ മുഖ്യന്ത്രേി പിണറായി വിജയൻ ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വലിയൊരു ബാഗുമായി ഒരു യുവാവും അദ്ദേഹത്തിന് സമീപത്തിരിപ്പുണ്ട്. കുറച്ചുമാറി ഏതാനും പൊലീസുകാരെയും കാണാം. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ ഈ ചിത്രത്തിന് താഴെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തെ Read More…
‘‘ട്വിഷാ മയക്കുമരുന്നിന് അടിമ, ഇരട്ട വ്യക്തിത്വവുമുണ്ടായിരുന്നു”; ആരോപണങ്ങളുമായി മുൻ ജഡ്ജിയായ ഭർതൃമാതാവ്
മരണപ്പെട്ട മുൻ മോഡലായ ട്വിഷാ ശർമ്മയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭർതൃമാതാവ് ഗിരിബാല സിംഗ് വീണ്ടും രംഗത്ത്. ട്വിഷാ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ഇരട്ട വ്യക്തിത്വമുള്ള ആളായിരുന്നുവെന്നുമാണ് ഇവരുടെ പുതിയ വാദം. എന്നാൽ ഇത് ട്വിഷായുടെ പേര് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കുടുംബം ആരോപിക്കുന്നു. മരണപ്പെട്ട 31-കാരിയായ ട്വിഷാ ശർമ്മയ്‌ക്കെതിരെ മുൻ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് ചൊവ്വാഴ്ചയാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. ട്വിഷാ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ‘ഇരട്ട വ്യക്തിത്വം’ പ്രകടിപ്പിച്ചിരുന്നതായും മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ Read More…
‘8308’, ഇതാണ് സര്‍പ്രൈസ്! മന്ത്രി OJ ജനീഷിന്റെ കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒരേ നമ്പര്‍! ആദ്യം കണ്ടെത്തിയത് ഭാര്യ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറാണ് KL 01 CB 8308. ഈ നമ്പറിന് പിന്നിൽ കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. തികച്ചും യാദൃശ്ചികമാണെങ്കിലും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജനീഷിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ അതേ കണക്കാണ് ഈ വണ്ടി നമ്പറിലും വന്നിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ തിരിച്ചുപിടിച്ചാണ് ജനീഷ് നിയമസഭയിലേക്കും മന്ത്രിപദവിയിലേക്കും എത്തിയത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23,893 Read More…














