ആരും ഇവിടെ രാജാവാകാൻ നോക്കേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ മറുപടി. താൻ ആരുടെയും മണ്ഡലത്തിൽ കടന്നുകയറിയിട്ടില്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തിരിച്ചും പറയുമെന്നും റെജി ചെറിയാൻ തുറന്നടിച്ചു. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചത്. സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് അവിടെനിന്ന് കരിമണൽ കടത്തിയിരുന്നു. താൻ അവിടെ പോയത് മണ്ണുവാരാനല്ല, തോട്ടപ്പള്ളി പൊഴി തുറന്നുകിടക്കുകയാണോ എന്ന് അന്വേഷിക്കാനാണ്. അതിനുള്ള പൂർണ്ണ അവകാശം കുട്ടനാട് എംഎൽഎ എന്ന നിലയിൽ തനിക്കുണ്ട്. എൻജിനീയറെ Read More…
മഞ്ഞുരുകല്‍….. ‘വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും’; വി.ഡി.സതീശനെ സന്ദർശിച്ച് തുഷാർ
മുഖ്യമന്ത്രി വി.ഡി. സതീശനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സന്ദർശിച്ചു. സൗഹൃദത്തിന്റെ ഭാഗമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വി.ഡി. സതീശനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയുമായ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ അതൊന്നും എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക നിലപാടുകളല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയും വി.ഡി. സതീശനും തമ്മിൽ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ Read More…
എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടും; മകൾക്ക് ആശ്രിത നിയമനം നൽകും
തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും. ഇതിനു പുറമേ നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമന പ്രകാരം ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ട നവീന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവരെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വിവരങ്ങൾ നേരിട്ട് അറിയിക്കുകയായിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് നവീന്റെ കുടുംബം Read More…
‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയും, മകൾക്കെതിരെയെങ്കില്‍ പാർട്ടിക്കാരെ വിളിക്കരുത്’: സിപിഎമ്മിൽ വിമർശനം
കൊല്ലം ∙ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അത് തടയാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൾക്കെതിരെയുള്ള അന്വേഷണത്തിൽ പ്രതിരോധിക്കാൻ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തോൽവിക്ക് പ്രധാന ഉത്തരവാദി പിണറായി വിജയനാണ്. ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ വോട്ടെടുപ്പ് നടത്തേണ്ടി വന്ന ഈ പാർട്ടിയിലേക്ക് ഇനി ആരെങ്കിലും കടന്നുവരുമോ Read More…
പണി തുടങ്ങി ‘സി.ജെ.പി’: നഗരത്തിലെ പ്രശ്നങ്ങൾ തുറന്നുകാട്ടാൻ #LifeOfACockroach ക്യാമ്പയിനുമായി പാർട്ടി
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) തങ്ങളുടെ ആദ്യത്തെ തദ്ദേശീയ പ്രചാരണ പരിപാടിയായ ‘#ലൈഫ് ഓഫ് എ കോക്രോച്ച്’ (LifeOfACockroach) വെള്ളിയാഴ്ച (മേയ് 29) ആരംഭിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഭരണകൂടങ്ങളെയും രാഷ്ട്രീയത്തെയും പരിഹസിക്കുന്ന ഈ കൂട്ടായ്മ, റോഡിലെ കുഴികൾ, കേടായ തെരുവ് വിളക്കുകൾ, കുന്നുകൂടുന്ന മാലിന്യങ്ങൾ, ജനങ്ങളോട് മുഖംതിരിക്കുന്ന സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതുപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം Read More…
റോഡിലെ നമസ്‌കാരം തെറ്റാണെങ്കിൽ എല്ലാ ഉത്സവ ആഘോഷങ്ങളും നിരോധിക്കണം: ഒവൈസി
ന്യൂഡൽഹി: റോഡിൽ നമസ്‌കരിക്കുന്നത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ, ഭരണഘടനയുടെ 25-ആം വകുപ്പ് അനുസരിച്ച് എല്ലാ മതങ്ങളുടെയും ആചാരങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. പൗരന്മാർക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് ഈ വകുപ്പ്. ഒരു ഈദ് മിലൻ പരിപാടിയിൽ സംസാരിക്കവെ, പൊതുസ്ഥലങ്ങളിലെ നമസ്‌കാരത്തിന് എതിരെ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് മതസ്ഥരുടെ ഘോഷയാത്രകൾക്കും ഒത്തുചേരലുകൾക്കും എതിരെ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരാത്തതെന്നും ഒവൈസി ചോദിച്ചു. ഭരണഘടനയുടെ 25-ആം Read More…
കുടുംബം നോക്കാൻ ആണ്‍കുട്ടി വേണമെന്ന് കുടുംബം; ആറാമതും ഗര്‍ഭിണിയായി 22കാരി
കുടുംബം നോക്കാൻ ഒരു ആൺകുട്ടി കൂടി വേണമെന്ന ഭർതൃവീട്ടുകാരുടെ കടുത്ത നിർബന്ധത്തെ തുടർന്ന് 22 വയസ്സുള്ള യുവതി ആറാമതും ഗർഭിണിയായി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഡോ. പ്രഗ്യ തോമർ എന്ന ഗൈനക്കോളജിസ്റ്റാണ് യുവതിയുടെ ദയനീയമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തുടർച്ചയായ ഗർഭധാരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഈ യുവതിയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും, കുടുംബവും സമൂഹവും സ്ത്രീകളെ ഇത്തരത്തിൽ സമ്മർദത്തിലാക്കരുതെന്നും ഡോക്ടർ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. നിലവിൽ അഞ്ചുമാസം ഗർഭിണിയായ യുവതി കടുത്ത Read More…
കൂട്ടിരിപ്പുകാരൻ പറഞ്ഞപ്പോൾ AC ഓഫ് ആക്കി; ആശുപത്രിയിൽ 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജനിച്ചുവീണ് അധികദിവസമാകാത്ത 6 നവജാതശിശുക്കൾ മരിച്ചു. ധാക്കയിലെ അദ്–ദിൻ ആശുപത്രി വാർഡിൽ ചികിത്സയിലായിരുന്ന, ഒരു ദിവസം മുതൽ മൂന്നുദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ദാരുണമായി മരണപ്പെട്ടത്. വാർഡിലെ എസി ഓഫാക്കിയതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാവിലെ ആറ് മണിയോടെയാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് അഞ്ച് കുട്ടികളും മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞുങ്ങൾക്ക് തണുക്കുന്നുവെന്ന് വാർഡിലുണ്ടായിരുന്ന ഒരു Read More…
‘പീഡിപ്പിച്ചു എന്ന് പറഞ്ഞത് കടുത്ത മാനസിക സമ്മർദ്ദംമൂലം’; അതിജീവിത മൊഴിമാറ്റി, കോടതി വിട്ടയച്ചു, എല്‍ദോസിന് നഷ്ടപ്പെട്ടത് MLA സീറ്റ്
തിരുവനന്തപുരം: പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയതിനെ തുടർന്ന് ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിൻകര സബ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. എൽദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, മുൻപ് നൽകിയ മൊഴികളെല്ലാം കടുത്ത മാനസിക സമ്മർദ്ദം കാരണം സംഭവിച്ചുപോയതാണെന്നും പരാതിക്കാരിയായ യുവതി കോടതിയിൽ തിരുത്തിപ്പറയുകയായിരുന്നു. ഈ കേസിലെ മറ്റ് മൂന്ന് പ്രധാന സാക്ഷികളും നേരത്തെ തന്നെ മൊഴി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ നടന്ന വിസ്താരത്തിന്റെ Read More…














