Spotlight

ആ വിമാനം ആരുടേത്? മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തില്‍

മുഖ്യമന്ത്രി വി.ഡി.സതീശന്റെ മലപ്പുറത്തേക്കുള്ള വിമാനയാത്ര വിവാദത്തിലേയ്ക്ക്. ഇന്നലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കും തിരിച്ചുളള യാത്രയ്ക്കായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചത്. എന്നാൽ ഈ യാത്രയ്ക്കായി സർക്കാർ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതോടെ യാത്രയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പാണെന്ന ആരോപണം ശക്തമായി. മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ ഈ സന്ദർശനം.

വിമാനയാത്രയ്ക്ക് പിന്നിൽ ബെനാമി ഇടപാടുകളാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നിരവധി സിപിഎം നേതാക്കളും ഇതിനെതിരെ വിമർശനമുന്നയിക്കുന്നുണ്ട്. എന്നാൽ വിമാനം ആരുടേതാണെന്ന കാര്യത്തിലോ സ്വകാര്യ വ്യക്തിയുടെ വിമാനം ഉപയോഗിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചോ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രകളിൽ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിന് പകരം സ്വകാര്യ സ്പോൺസർഷിപ്പുകളെ ആശ്രയിച്ചു എന്നതാണ് പ്രധാന ആക്ഷേപം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം.ഷാജി ആഡംബര കാറിൽ ഔദ്യോഗിക പതാക വച്ച് യാത്ര ചെയ്തതും വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമാനയാത്രയും വിവാദത്തിലായത്.