മുഖ്യമന്ത്രി വി.ഡി.സതീശന്റെ മലപ്പുറത്തേക്കുള്ള വിമാനയാത്ര വിവാദത്തിലേയ്ക്ക്. ഇന്നലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കും തിരിച്ചുളള യാത്രയ്ക്കായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചത്. എന്നാൽ ഈ യാത്രയ്ക്കായി സർക്കാർ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതോടെ യാത്രയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പാണെന്ന ആരോപണം ശക്തമായി. മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ ഈ സന്ദർശനം. വിമാനയാത്രയ്ക്ക് പിന്നിൽ ബെനാമി ഇടപാടുകളാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നിരവധി സിപിഎം നേതാക്കളും ഇതിനെതിരെ വിമർശനമുന്നയിക്കുന്നുണ്ട്. Read More…
Tag: Flight
ജനൽ തകർന്ന് പകുതി ശരീരവും പറക്കുന്ന വിമാനത്തിന് പുറത്ത്! യാത്രികനെ വലിച്ച് കയറ്റി സഹയാത്രക്കാർ- വീഡിയോ
ബെർലിൻ: വിമാനയാത്രയ്ക്കിടെ ജനൽപ്പാളി തകർന്ന് പകുതിയോളം പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് പുറപ്പെട്ട റയാൻ എയർ വിമാനത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സീറ്റ്ബെൽറ്റ് ധരിച്ചിരുന്നതിനാലും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർ കൃത്യസമയത്ത് ഇടപെട്ട് ഉള്ളിലേക്ക് വലിച്ചുകയറ്റിയതിനാലുമാണ് ഈ സെർബിയൻ സ്വദേശിയുടെ ജീവൻ തിരികെ കിട്ടിയത്. വിനോദസഞ്ചാരിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രീസിലെ തെസലോനികിയിൽ നിന്നും ജർമനിയിലെ മെമ്മിംഗവനിലേക്ക് പോവുകയായിരുന്ന വിമാനം വടക്കൻ മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം Read More…
“ആകാശത്തെ വിസ്മയിപ്പിച്ച് 11-കാരൻ; ‘ടച്ച് ആൻഡ് ഗോ’ അഭ്യാസവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടിപ്പൈലറ്റ്”
കാലിഫോർണിയയിലെ ഓക്സ്നാർഡ് എയർപോർട്ടിൽ നിന്നുള്ള ഒരു കൊച്ചു പൈലറ്റിന്റെ പരിശീലന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഋഷി ശർമ്മ എന്ന പതിനൊന്നുകാരനാണ് വിദഗ്ധനായ പൈലറ്റിനെപ്പോലെ വിമാനം നിയന്ത്രിച്ച് എല്ലാവരെയും അമ്പരപ്പിച്ചത്. വിമാനം റൺവേയിൽ ഇറക്കിയ ഉടൻ തന്നെ നിർത്താതെ വീണ്ടും പറന്നുയരുന്ന ‘ടച്ച് ആൻഡ് ഗോ’ എന്ന സങ്കീർണ്ണമായ രീതി വളരെ അനായാസമായാണ് ഈ മിടുക്കൻ കൈകാര്യം ചെയ്തത്. ഋഷിയുടെ കൃത്യതയെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച ഇൻസ്ട്രക്ടർ, ഇതൊരു മികച്ച ലാൻഡിംഗ് ആണെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. View Read More…
ഒരിക്കല്‍പോലും വിമാനം കയറിയില്ല ; ട്രെയിനും ബസും കപ്പലുമായി തോര്‍ ലോകം മുഴുവന്‍ ചുറ്റി
വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്കാരനായ തോര്‍ പെഡേഴ്സണ് അത് പ്രശ്നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013-ല്‍, തോര്‍ പെഡേഴ്സണ് പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്മാര്ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ Read More…
കൗമാരക്കാരന്റെ കൗതുകം ! ആര്യന് പകര്‍ത്തിയ വീഡിയോ എയർ ഇന്ത്യ അപകടത്തിന്റെ നിഗൂഢത മാറ്റുമോ?
എയര്‍പോര്‍ട്ടിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന്റെ ടെറസിലായിരുന്നു പതിനേഴുകാരനായ ആര്യന് ആശാരി. വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതില്‍ കൗതുകം തോന്നി തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ വേണ്ടിയായിരുന്നു വീഡിയോ എല്ലാം ചിത്രീകരിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ കാഴ്ചയ്ക്ക് അവന് സാക്ഷ്യം വഹിച്ചു. പിന്നീട് ലോകം മുഴുവന്‍ കണ്ട എഐ 171 വിമാനദുരന്തത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പകര്‍ത്തിയത് ആര്യന് ആശാരിയായിരുന്നു. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ 787-8 തന്റെ കണ്മുന്നില് തകര്‍ന്നുവീണത് കണ്ട് അവന് ഭയന്നുവിറച്ചു. ഇന്ത്യ ഞെട്ടിയ Read More…
ബ്ലാക്ക്ബോക്സ് കണ്ടെത്തി; വിമാനാപകടത്തിന്റെ കാരണമറിയാന്‍ ഏക ആശ്രയം
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍, ഫ്ലൈറ്റ് എഐ 171 വിമാനത്തകര്‍ച്ചയുടെ കാരണം അറിയാന്‍ ഇനി സഹായകമാകുക വിമാനത്തിന്റെ ബ്ളാക്ക് ബോക്സ്. പേരിൽ ബ്ലാക്കുണ്ടെങ്കിലും പൊതുവിൽ അതിന് ഓറഞ്ച് നിറമാണ്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും. മെക്കാനിക്കല്‍ തകരാര്‍, എഞ്ചിന് തകരാര്‍, പക്ഷി ആക്രമണം, ഓണ്‍ബോര്‍ഡ് തീപിടുത്തം അല്ലെങ്കില്‍ മനുഷ്യ പിശക് എന്നിവയില്‍ നിന്നുള്ള Read More…
വിമാനത്തിന്റെ ചിറകിൽ താറാവിന്റെ സൗജന്യ യാത്ര: 28 ദശലക്ഷം കാഴ്ചകള്‍; വീഡിയോ വൈറൽ, വ്യാജമെന്ന് കമന്റ്
വിമാനത്തിന്റെ എഞ്ചിനിൽ കയറി യാത്രചെയ്യുന്ന ഒരു താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ഇതിനകം 28 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 2.4 ലക്ഷത്തിലധികം ലൈക്കുകളും നേടിയ ക്ലിപ്പ് ഒരേസമയം കാഴ്ചക്കാരെ രസിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു. വൈറലാകുന്ന വീഡിയോയിൽ അതിവേഗ കാറ്റിനെ അവഗണിച്ച് പക്ഷി അനായാസമായി വിമാനത്തിന്റെ ചിറകിൽ ബാലൻസ് ചെയ്യുന്നതാണ് കാണുന്നത്. ചില ഉപയോക്താക്കൾ താറാവിന്റെ സ്ഥിരതയെ അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവർ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് സംശയിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. ഒരു Read More…
മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞു ഗ്ളാമര്‍ജോലി കളഞ്ഞു; കൃഷിക്കാരിയായി, യുവതി രണ്ടു മാസം സമ്പാദിച്ചത് 24 ലക്ഷം
ജോലി ചെയ്യുന്ന കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ടു തരം ഓപ്ഷനുകള്‍ ഉണ്ട്. ഒന്നുകില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇഷ്ടപ്പെട്ട ജോലി ചെയ്യുക. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലി ചെയ്യുക. ചൈനയിലെ ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി ഒരു പന്നി കര്‍ഷകനായി മാറിയ ആള് വെറും രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 24 ലക്ഷം രൂപ(200,000 യുവാന്‍). വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ജനിച്ച 27 കാരിയായ യാങ് Read More…
മകള്‍ക്ക് വിമാനം പറത്തണമെന്ന് മോഹം; വീട്ടിനുള്ളില്‍ ഒരു കോക്പിറ്റ് നിര്‍മ്മിച്ചു അച്ഛന്
ഒരു പൈലറ്റാകാന്‍ ”മിടുക്കില്ല” എന്ന് സ്കൂളില്‍ വിധിക്കപ്പെട്ട ഇംഗ്ലീഷുകാരന് സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് മകള്‍ക്ക് വേണ്ടി വീടിനുള്ളില്‍ അവിശ്വസനീയമായ ഫ്ളൈറ്റ് സിമുലേറ്റര്‍ നിര്‍മ്മിച്ചു. വിമാനം പറപ്പിക്കണമെന്ന മകളുടെ അദമ്യമായ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ ക്രെയ്ഗ് കല്ലിംഗ്വര്‍ത്ത് എന്നയാളാണ് ബോയിംഗ് 737-800 എന്‍ജി കോക്ക്പിറ്റിന്റെ മാതൃകയില്‍ ഇത് നിര്‍മ്മിച്ചെടുത്തത്. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ലീഡ്സിലെ അവരുടെ വീടിനുള്ളില്‍ ഇപ്പോള്‍ എല്ലാ ദിവസവും കല്ലിംഗ്വര്ത്തും മകള്‍ സോഫിയയും എല്ലാ ദിവസവും ഫളൈറ്റ് സിമുലേറ്ററുമായി പറക്കാറുണ്ട്. വിമാനം പറപ്പിക്കാനുള്ള മകള്‍ സോഫിയയുടെ നിരന്തര ആഗ്രഹമാണ് Read More…









