മലപ്പുറത്ത് തന്നെ സംരക്ഷിച്ചിരുന്ന സ്ത്രീയുടെ വിയോഗത്തിന് പിന്നാലെ അവരുടെ ഖബറിടത്തിന് കാവലിരിക്കുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. മലപ്പുറം എടവണ്ണ പാതാപ്പിരിയം പെരുവിൽക്കുണ്ട് സ്വദേശിനി ആമിനയും അവർ എന്നും ഭക്ഷണം നൽകി പോറ്റിയിരുന്ന ഒരു തെരുവുനായയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കഥയാണിത്. ദിവസവും ആമിന നൽകുന്ന ഭക്ഷണത്തിനായി കാത്തിരിക്കാറുള്ള ഈ നായയ്ക്ക് അവരോട് വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം റോഡരികിൽ ആമിന കുഴഞ്ഞുവീണപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് ഈ നായയായിരുന്നു. നായ നിർത്താതെ കുരച്ച് ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. Read More…
Tag: Malappuram
വണ്ടൂര്‍ കൊലപാതകത്തിന് കാരണം പതിനാറുകാരന്റെ സംശയരോഗം; കൊല്ലപ്പെടുന്നതിനു പെണ്‍കുട്ടി അമ്മയെ വിളിച്ചത് പ്രതിയുടെ ഫോണില്‍നിന്ന്
മലപ്പുറം: വണ്ടൂരില്‍ പതിനാലുകാരിയെ കൊലപ്പെടുത്താന്‍ കാരണം പതിനാറുകാരന്റെ ‘സംശയരോഗ’മെന്ന് പോലീസ്! പെണ്‍കുട്ടിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാകത്തിലേക്കു നയിച്ചത്.കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനു മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമികനിഗമനം. എന്നാല്‍, ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. സംഭവദിവസം രാവിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ഉച്ചകഴിഞ്ഞ് മൂന്നിനുശേഷമാണ് പതിനാറുകാരനൊപ്പം നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍, തൊടികപ്പുലം, വാണിയമ്പലം സ്‌റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടം റെയില്‍വേ ട്രാക്കിനു സമീപം ആളൊഴിഞ്ഞ പ്രദേശത്തെത്തിയത്. പെണ്‍കുട്ടിക്കു മറ്റൊരാളോട് Read More…
‘ 14കാരിയെ പീഡിപ്പിച്ചത് കയ്യുംകാലും കൂട്ടിക്കെട്ടി, 16 കാരന്‍ വീട്ടിലെത്തിയത് കയ്യില്‍ ചോരയുമായി
മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരന്‍ മൊഴി നല്‍കി. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. മലപ്പുറം വാണിയമ്പലത്ത് നാടികെ നടുക്കിയ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൈകള്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.. യൂണിഫോമില്‍ ഇന്നലെ സ്കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയെ കാണാതായെങ്കിലും Read More…
നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
ഹണിട്രാപ്പില്‍ പെടുത്തലയതിനു പിന്നാലെ മലപ്പുറം എടക്കര സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും ഭര്‍ത്താവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെയുള്ള നാലംഗ സംഘം ആണെന്ന ആരോപണവുമായി രതീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ Read More…
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; ഒന്‍പതാം ക്ലാസുകാരിയുടെ വിവാഹ നിശ്ചയം നടത്തി
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. കാടാമ്പുഴക്കടുത്ത് മാറാക്കര മരവട്ടത്ത് 14 വയസ് പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടന്നത്. പ്രതിശ്രുത വരനായ 21 കാരനും വീട്ടുകാര്‍ക്കും പെൺകുട്ടിയുടെ വീട്ടുകാർക്കും ചടങ്ങിനെത്തിയ 10 പേർക്കുമെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയത്. ഇതോടെ തന്നെ വിഷയം പുറംലോകം അറിയുകയായിരുന്നു. നിലവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനായാണ് പെണ്‍കുട്ടി.




