പണമില്ല, സ്വന്തം ബിരുദദാനച്ചടങ്ങിൽ സദസ്സിൽ വെറുമൊരാളായി യുവതി, കയ്യിൽ കൈക്കുഞ്ഞും, വൈറലായി വീഡിയോ
Posted onAuthorAksaComments Off on പണമില്ല, സ്വന്തം ബിരുദദാനച്ചടങ്ങിൽ സദസ്സിൽ വെറുമൊരാളായി യുവതി, കയ്യിൽ കൈക്കുഞ്ഞും, വൈറലായി വീഡിയോ
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണ് ബിരുദദാന ചടങ്ങ്. ഗ്രാജ്വേഷൻ ഡ്രസൊക്കെ ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ നിൽക്കുകയും മാതാപിതാക്കളും പ്രിയപ്പെട്ടവരും സദസിൽ നിന്നും ആർപ്പുവിളിക്കുകയും ഒക്കെ ചെയ്യുന്നത് മിക്കവരും സ്വപ്നം കാണാറുണ്ട്. എന്നാൽ, കണ്ടന്റ് ക്രിയേറ്ററായ റാഷിക ഫസാലിക്ക് പറയാനുള്ളത് വേറൊരു കഥയാണ്. റാഷികയ്ക്കും തന്റെ ബിരുദദാനച്ചടങ്ങിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങൾ കാരണം അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതേത്തുടർന്ന് അവൾ ആൾക്കൂട്ടത്തിൽ ഒരു അതിഥിയെ പോലെയാണ് തന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പറയുന്നത്.
‘ഞാൻ എന്റെ തന്നെ ബിരുദദാനച്ചടങ്ങിൽ വെറും അതിഥിയായിട്ടാണ് പങ്കെടുത്തത്’ എന്ന് പറഞ്ഞുകൊണ്ടാണ് റാഷിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചടങ്ങിന് വേണ്ടി പണം മുടക്കുന്നതിനേക്കാൾ വലുത് തനിക്ക് ഒരു മാസം കഴിഞ്ഞുപോവുക എന്നുള്ളതാണ് എന്നാണ് റാഷിക പറയുന്നത്. ‘എന്റെ സ്വന്തം ബിരുദദാന ചടങ്ങിൽ അതിഥിയായിട്ടാണ് ഞാൻ പങ്കെടുത്തത്. സാമ്പത്തികമായി എനിക്കത് താങ്ങാൻ കഴിയാത്തതായിരുന്നു. സ്റ്റേജിൽ കയറുന്നതിനേക്കാൾ പ്രധാനം ഒരു മാസം അതിജീവിക്കുക എന്നതായിരുന്നു’ എന്നാണ് റാഷിക കുറിച്ചിരിക്കുന്നത്.
എന്നാൽ, ഇങ്ങനെയൊരു വസ്ത്രത്തിൽ സ്റ്റേജിൽ താൻ നിന്നിട്ടില്ല. ഇത് ഒരേസമയം മധുരവും കയ്പ്പും നിറഞ്ഞ അനുഭവമാണ് എന്നും റാഷിക പറയുന്നു. താൻ ഒരു സിംഗിൾ മദറാണ് എന്നും ജോലി ചെയ്യുന്ന ഒരു അമ്മയാണ് എന്നും റാഷിക പറയുന്നു. നല്ല മാർക്കോടെ വിജയിച്ച ഒരാളെന്ന നിലയിൽ തനിക്ക് തന്നെ കുറിച്ചുള്ള അഭിമാനത്തെ കുറിച്ചും റാഷിക ക്യാപ്ഷനിൽ കുറിക്കുന്നുണ്ട്. വീഡിയോയിൽ അവൾക്കൊപ്പം അവളുടെ കുഞ്ഞിനേയും കാണാം. നിരവധിപ്പേരാണ് റാഷികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്. ശരിക്കും പ്രചോദനാത്മകമാണ് റാഷികയുടെ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു.
“നിങ്ങളെ എനിക്ക് അറിയാമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പരിപാടിക്കുള്ള ചെലവ് ഞാൻ സന്തോഷത്തോടെ സ്പോൺസർ ചെയ്യുമായിരുന്നു. ഒരു ഉപകാരമായിട്ടോ സഹായമായിട്ടോ അല്ല, ഞാൻ ഒരു അമ്മയായതുകൊണ്ട് മാത്രമാണ്, ഇത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം.” ഒരാള്‍ കമന്റ് എഴുതി.
തലമുറകള്‍ക്ക് മാറ്റം വരുന്നതിന് അനുസരിച്ച് കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നേക്കാം. ‘ജെന്‍ സി’ വിഭാഗത്തില്‍പ്പെടുന്നവര്‍ അച്ഛനമ്മന്മാരാകുന്ന കാലമാണിത്. അവര്‍ക്ക് അവരുടെ കുട്ടികളുടെ പരിപാലനത്തിനെ പറ്റി പല കാര്യങ്ങളും പറയാനുണ്ടാവാം. ജെന്‍ സിയില്‍പ്പെട്ട ഒരു യുവതി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറച്ച് നിയമങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു റേഡിയോ പരിപാടിയിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. കുഞ്ഞിന് ജന്മം നല്‍കാനായി പോവുകയാണ് അതിന് മുമ്പായി ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന് തോന്നിയതിനാലാണ് ഇത് പറയുന്നതെന്ന് മുഖവുരയോടെയാണ് യുവതി ഇത് പറഞ്ഞുതുടങ്ങുന്നത്. Read More…
പ്രണയം കണ്ടെത്തുന്നതിനായി സ്ലോ ഡേറ്റിങ് എന്ന രീതിയെയാണ് ജെന്‍ സിക്കാര്‍ കൂട്ടുപിടിക്കുന്നത്. കൂട്ടുകാര്‍ക്കെല്ലാം ലൈന്‍ സെറ്റായി, തനിക്കും വേഗം പങ്കാളിയെ കണ്ടെത്തണമെന്ന ചിന്തയൊന്നും പുതിയ തലമുറയ്ക്കില്ല. പെട്ടെന്ന് കേറി ആരെയും പ്രേമിക്കാനും അവര്‍ ഒരുക്കമല്ല. ഇത്തിരി കാത്തിരുന്നാലും മനസ്സിന് ഇണങ്ങിയ പങ്കാളിയെ വേണമെന്ന് ചിന്തിക്കുന്നവരാണിവര്‍. പുതുതലമുറയ്ക്കിഷ്ട്ം എല്ലാ രീതിയിലും ചേര്‍ന്ന് പോകുന്ന ശരിയായ ആളെ കണ്ടെത്താനാണ്. സ്ലോ ഡേറ്റിങ് രീതിയാണ് ഉചിതമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്‍സ്റ്റന്റ് പ്രണയത്തിനോട് നോ പറയുന്നവരാണ് ജെന്‍ സിക്കാര്‍. സമയമെടുത്ത് പ്രണയിക്കാനാണ് അവര്‍ക്ക് Read More…
ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളുമായി ബജാജ്. ‘ഫ്രീഡം 125 സിഎന്‍ജി എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി സ്കൂട്ടറായ ‘ടിവിഎസ് ജ്യുപിറ്റര്‍ സിഎന്‍ജി’ അരങ്ങേറ്റം കുറിച്ചു. ഇന്ധനവില അനുദിനം കൂടുന്ന ഇന്ത്യയില്‍ മികച്ച ഓപ്ഷനാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ജൂപ്പിറ്റര്‍ സിഎന്‍ജി അവതരിപ്പിച്ചു. ദ്വി-ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്കൂട്ടറിന് കിലോമീറ്ററിന് ഒരു രൂപയില്‍ താഴെയാണ് ഇന്ധനവില വരുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ സിഎന്‍ജിയില്‍ 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും 1.4 കിലോഗ്രാം കംപ്രസ്ഡ് Read More…