Featured Spotlight

ഭൂരിപക്ഷം MLA-മാർ ഒപ്പമുണ്ടായിട്ടും ചാണക്യനായ കെ.സി.ക്ക് പിഴച്ചത് എവിടെ? സതീശനെ അളന്നതിൽ പാളി ? ഘടകകക്ഷികളുടെ പിന്തുണ കിട്ടിയില്ല

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ കെ.സി. വേണുഗോപാലിന് കാലിടറിയത് എങ്ങനെയെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. പൊതുവികാരം, ഘടകകക്ഷികളുടെ നിലപാട്, ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം എന്നിവയെല്ലാം വേണുഗോപാലിന് തിരിച്ചടിയായി. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ കെ.സി. സ്വാഗതം ചെയ്‌തെങ്കിലും, രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ച ദിവസം കൂടിയായിരുന്നു മെയ് 14. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തന്നെ തന്റെ വിശ്വസ്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.ക്ക് കഴിഞ്ഞിരുന്നു. ജയിച്ചുവന്ന Read More…

Featured Spotlight

‘അന്ന് എന്റെ പേര് വെട്ടി, കെ.സി. KSU പ്രസിഡന്റായി, ആ ഓര്‍മ ഒരിക്കലും ഞാന്‍ മറക്കുകില്ല; ചര്‍ച്ചയായി വി.ഡി സതീശന്റെ ഓര്‍മ്മക്കുറിപ്പ്

വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. വലിയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സതീശൻ ഈ പദവിയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തുണ്ടായിരുന്നെങ്കിലും, കേരളത്തിലെ ജനവികാരം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് ഹൈക്കമാൻഡ് സതീശനെ തന്നെ ഈ ദൗത്യം ഏൽപ്പിച്ചത്. സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. വർഷങ്ങൾക്ക് മുൻപ് കെഎസ്‌യു പ്രവർത്തന കാലത്ത് വി.ഡി. സതീശന് ലഭിക്കേണ്ടിയിരുന്ന പ്രസിഡന്റ് Read More…

Featured Spotlight

മുഖ്യമന്ത്രി സ്ഥാനം കെസി വിട്ടുകൊടുത്തത് അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ച് ? ചെന്നിത്തലയുടെ കാര്യം അനിശ്ചിതത്വത്തിൽ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്ക് വേഗത കൂടി. വരും തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും അന്ന് തന്നെ അധികാരമേൽക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആകെ 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമാണ് കോൺഗ്രസിന് ലഭിക്കുക. മുതിർന്ന നേതാക്കളുമായി ആലോചിച്ച് പാർട്ടി നേതൃത്വമായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുകയെന്ന് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്ന എഐസിസി ജനറൽ Read More…

Featured Fitness

ദിവസവും ഒരു മിനിറ്റ്, ഒറ്റ വ്യായാമം, ഒട്ടേറെ ഗുണങ്ങൾ! ജിമ്മിൽ പോകണ്ട, വീട്ടിൽ തന്നെ ചെയ്യാം; പ്ലാങ്ക്- അത്ഭുത വ്യായാമം

ശരീരം ആരോഗ്യപൂർണ്ണമാക്കാനും കരുത്ത് വർദ്ധിപ്പിക്കാനും നമ്മളിൽ പലരും എപ്പോഴും കുറുക്കുവഴികൾ തേടാറുണ്ട്. ദിവസം മുഴുവൻ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നിട്ട്, ഒരു പ്രത്യേക പാനീയമോ ഡയറ്റോ വ്യായാമമോ പെട്ടെന്ന് മാന്ത്രികഫലം നൽകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. എങ്കിലും, ദിവസവും വെറും ഒരു മിനിറ്റ് മാത്രം മാറ്റി വെച്ചാൽ നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ഒരു വ്യായാമമുണ്ട്—അതാണ് പ്ലാങ്ക് . പ്രശസ്ത പോഷകാഹാര വിദഗ്ദ്ധയും ഹെൽത്ത് കോച്ചുമായ നേഹ രംഗ്‌ലാനി, ദിവസവും പ്ലാങ്ക് Read More…

Featured Good News

തിരക്കുള്ള ട്രെയിനില്‍ യുവതിക്ക് പ്രസവവേദന: തുണയായി ആർ.പി.എഫ്, അമ്മയും കുഞ്ഞും സുരക്ഷിതർ- വീഡിയോ

ഇന്ത്യൻ റെയിൽവേയിൽ നിന്ന് വരുന്നത് ഹൃദയസ്പർശിയായ ഒരു വാർത്ത. പൂനെ-സുപോൾ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ യുവതി ട്രെയിനുള്ളിൽവച്ച് സുരക്ഷിതമായി പ്രസവിച്ചു. ട്രെയിൻ അഹല്യാനഗർ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ജനറൽ കോച്ചിലെ തിരക്കിനിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേന (RPF) ഉദ്യോഗസ്ഥർ സഹായത്തിനായി ട്രെയിനിൽ എത്തി. ആശുപത്രിയിലേക്ക് മാറ്റാൻ സമയമില്ലെന്ന് മനസ്സിലാക്കിയ ആർപിഎഫ് സംഘം, ട്രെയിനിലെ മറ്റ് വനിതാ യാത്രക്കാരുടെ സഹായത്തോടെ കോച്ചിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. Read More…

Featured Oddly News

കല്യാണത്തിനുമുമ്പ് ഒരു ‘അടിയന്തര ഡെലിവറി’; പന്തലിൽ സ്വിഗ്ഗി എത്തിയത് ഭക്ഷണം കൊടുക്കാനല്ല, പിന്നെയോ? വൈറലായി വീഡിയോ

ഇന്ത്യന്‍ വിവാഹങ്ങള്‍ പരമ്പരാഗതമായി അഗ്നിസാക്ഷിയായാണ് ആചാരപരമായി നടത്തുന്നത്. എന്നാല്‍ ഇതിനായുള്ള വിറകില്ലെങ്കില്‍ എന്തുചെയ്യും? വിവാഹച്ചടങ്ങിന് അത്യാവശ്യമായ ഇത് മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart). വിവാഹത്തിനിടെ ഹോമകുണ്ഡത്തിലേക്ക് ആവശ്യമായ വിറക് തീർന്നുപോയപ്പോൾ, അവസാന നിമിഷം രക്ഷകനായി എത്തിയത് ഒരു സ്വിഗ്ഗി ഡെലിവറി പങ്കാളിയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എത്ര കൃത്യമായി പ്ലാൻ ചെയ്താലും ഇന്ത്യൻ വിവാഹങ്ങളിൽ അവസാന നിമിഷം എന്തെങ്കിലും മറന്നുപോകുന്നത് പതിവാണ്. ഈ വിവാഹത്തിലും ഹോമത്തിന് വിറക് Read More…

Featured Oddly News

68 വർഷം തുടര്‍ച്ചയായി എക്കിൾ! 43 കോടി തവണ, രണ്ട് വിവാഹങ്ങൾ, എട്ട് മക്കൾ; ലോകത്തെ അമ്പരപ്പിച്ച ആ മനുഷ്യന്റെ കഥ

1922-ൽ ഐയവയിലെ ആന്തണിലുള്ള ഒരു കർഷകൻ തന്റെ പന്നിയെ തൂക്കി നോക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് അബദ്ധവശാല്‍ പന്നി അയാളുടെ മേലേയ്ക്ക് വീഴുകയും അയാൾ തെന്നി വീഴുകയും ചെയ്തു. ആ നിമിഷം ചാൾസ് ഓസ്ബോൺ എന്ന ആ മനുഷ്യന്റെ തലച്ചോറിലെ ഒരു ചെറിയ രക്തക്കുഴൽ പൊട്ടി. ഈ പൊട്ടല്‍ ഹിക്കപ്പ് അഥവാ എിക്കിളിനെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് കേടുപാടുകൾ വരുത്തി. എഴുന്നേറ്റു നിന്ന ഓസ്ബോണിന് എിക്കിൾ എടുക്കാന്‍ തുടങ്ങി; വിചിത്രമെന്ന് പറയട്ടെ അത് പിന്നെ 68 വർഷത്തേക്ക് Read More…

Featured Health

കർഷകർക്കും പുറംജോലിക്കാർക്കും കൈത്താങ്ങ്; എന്താണ് ഹീറ്റ് ഇൻഷുറൻസ്? താപനില ഉയർന്നാൽ പണം അക്കൗണ്ടിലെത്തും!

അപ്രതീക്ഷിതമായെത്തിയ കഠിനമായ ഉഷ്ണതരംഗത്തിൽ ഭാരതം വിയർക്കുകയാണ്. ഏപ്രിൽ മാസത്തിൽ ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങൾ ഉൾപ്പെടുന്ന രാജ്യം ഏതെന്ന ചോദ്യത്തിന് ഇന്ത്യ എന്ന ഉത്തരമാണ് ഇപ്പോൾ ലഭിക്കുന്നത്. വായു ഗുണനിലവാര നിരീക്ഷണ പ്ലാറ്റ്‌ഫോമായ എക്യുഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിലെ ഒരു പ്രത്യേക ദിവസം ലോകത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ 50 നഗരങ്ങളും ഇന്ത്യയിലായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും തീവ്രമായ ചൂട് ഏപ്രിൽ മാസത്തിൽ രാജ്യം അനുഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന Read More…

Crime Featured

സ്വന്തം ബ്രാൻഡില്‍ മയക്കുമരുന്ന്, കൗമാരംമുതൽ കോടികളുടെ കച്ചവടം; ‘കൊക്കെയ്ൻ ക്വീൻ’ അറസ്റ്റിൽ, കോടതിയിലെത്തിയത് കൂളിങ് ഗ്ലാസ് ധരിച്ച് കൈവിലങ്ങില്ലാതെ !

ഇസ്ലാമാബാദ്: പാകിസ്താനിലെ മയക്കുമരുന്ന് ലോകത്തെ പിടിച്ചുകുലുക്കിയ ‘കൊക്കെയ്ൻ ക്വീൻ’ ഒടുവിൽ പിടിയിലായി. രാജ്യത്തെ വൻകിട മയക്കുമരുന്ന് ശൃംഖലയുടെ തലവിയായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസാണ് പിടികൂടിയത്. ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ചുനടന്ന ഇവരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും മാരകായുധങ്ങളും പിടിച്ചെടുത്തു. ‘ക്വീൻ മാഡം പിങ്കി’ എന്ന പേരിൽ സ്വന്തം ബ്രാൻഡുണ്ടാക്കി മയക്കുമരുന്ന് വിറ്റിരുന്ന ഇവർക്ക് വേണ്ടി മരുന്ന് നിർമ്മിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ വരെയുണ്ടായിരുന്നു. ലാഹോർ, കറാച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മാഫിയകളെ നിയന്ത്രിച്ചിരുന്നത് ഈ 31-കാരിയായിരുന്നു. Read More…