വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്‌താനെതിരേ ഏഴ് വിക്കറ്റിന്റെ മികച്ച ജയവുമായി ഇന്ത്യ. എ ഗ്രൂപ്പിലെ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ 55 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കളി തീരാന്‍ 68 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതോടെ ആറ് പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത് തുടരാനും ഇന്ത്യക്കായി. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നെങ്കിലും സെമി ബെര്‍ത്ത് Read More…
ദക്ഷിണേന്ത്യക്കാരുടെ സ്വന്തം വിഭവമായ സാമ്പാർ എവിടെ നിന്നാണ് ഉത്ഭവിച്ചത്? അറിയപ്പെടാത്ത ജനനകഥ!
പ്രശസ്തമായ ബട്ടർ ചിക്കൻ, ബിരിയാണി, തെക്കേന്ത്യക്കാരുടെ സ്വന്തം സാമ്പാർ എന്നിവയുടെയൊക്കെ ഉത്ഭവത്തെച്ചൊല്ലി പല നഗരങ്ങളും തമ്മിൽ വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഭക്ഷണം ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തിന്റേത് മാത്രമാണോ, അതോ സഞ്ചരിക്കുന്നതിനനുസരിച്ച് അത് പരിണമിക്കുകയാണോ ചെയ്യുന്നത്? സാമ്പാറിന്റെ യഥാർത്ഥ നാട് തമിഴ്‌നാടോ കേരളമോ കർണാടകയോ അതോ ആന്ധ്രാപ്രദേശോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. തഞ്ചാവൂർ കൊട്ടാരത്തിൽ രാജകുമാരനായിരുന്ന സംബാജിരാജെയ്ക്ക് വേണ്ടിയാണ് പപ്പടവും പച്ചക്കറികളും ചേർത്ത ഈ വിഭവം ആദ്യമായി ഉണ്ടാക്കിയതെന്നാണ് ചില ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രക്കാരുടെ Read More…
അമ്മ ഉണ്ടാക്കിത്തരാറുള്ള വെണ്ണ ദോശയുടെ രുചി ! പ്രതിമാസം 12 ലക്ഷം വരുമാനം! അമ്മയുടെയും മക്കളുടെയും വിജയഗാഥ
സ്വപ്നങ്ങൾ സാക്ഷാത്കരിക്കാന്‍ ചെറുതായി തുടങ്ങാമെങ്കിലും, ശരിയായ ആശയവും കഠിനാധ്വാനവും മനസ്സും ഉണ്ടെങ്കിൽ അവർക്ക് വലിയ ഉയരങ്ങളിലെത്താൻ കഴിയും. അമ്മ ഉണ്ടാക്കിത്തരാറുള്ള ദോശയുടെ രുചിയിൽ വിശ്വസിച്ച് അതിനെ ഒരു വലിയ ബിസിനസ്സാക്കി മാറ്റി വിജയം കൊയ്ത താനെ സ്വദേശിയായ ഗണേഷ് സാത്തെ എന്ന യുവാവിന്റെ കഥ ഇത്തരത്തിൽ ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്. തീർച്ചയായും ഈ യാത്ര എളുപ്പമായിരുന്നില്ല. ദ ബെറ്റർ ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇവരുടെ ജീവിതം മാറ്റിമറിച്ച ഈ അനുഭവ കഥ പറയുന്നത്. സി.എ Read More…
“മിസ് യു അച്ഛാ”: ഒറ്റ സന്ദേശത്തിൽ 14 മണിക്കൂർ യാത്ര ചെയ്ത് മകൾക്കരികിലെത്തി അച്ഛൻ; കണ്ണുനിറച്ച് വൈറൽ വീഡിയോ!
അച്ഛനെ കാണാൻ തോന്നുന്നുവെന്ന് മകൾ അയച്ച ഒരു ലളിതമായ സന്ദേശം പിറ്റേന്ന് രാവിലെ വളരെ വൈകാരികമായ ഒരു അത്ഭുതമായി മാറി. മകളെ കാണാനായി മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തിയ ആ പിതാവ്, മാതാപിതാക്കളുടെ നിശബ്ദവും അളവറ്റതുമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി. @apple.kaivalya എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയാണ് ഒരു യുവതി ഈ വീഡിയോ പങ്കുവെച്ചത്. തലേദിവസം രാത്രിയാണ് താൻ അച്ഛനെ ഓർക്കുന്നുവെന്ന് പറഞ്ഞ് സന്ദേശമയച്ചതെന്നും പിറ്റേന്ന് രാവിലെ വാതിൽ തുറന്നപ്പോൾ ബാഗും തൂക്കി നിൽക്കുന്ന അച്ഛനെയാണ് കണ്ടതെന്നും അവർ Read More…
മാപ്പുകള്‍, അവസാന ലൊക്കേഷനുകള്‍, 500 എൻജീനീയർമാർ: രക്ഷാദൗത്യത്തിന് തണലായി വാട്സ്ആപ്പ് കൂട്ടായ്മ
നേപ്പാളിലെ ത്രിശൂലി താഴ്‌വരയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ മണ്ണും പാറകളും ഇടിഞ്ഞുവീണ് മൂടിയ തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘങ്ങൾക്ക് വലിയ ആശ്വാസമാകുകയാണ് 500-ലധികം എഞ്ചിനീയർമാരും മുൻ ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്. ദുരന്തത്തിന് തൊട്ടുമുമ്പ് എഞ്ചിനീയർമാർ ചേര്‍ന്ന് രൂപീകരിച്ച ഈ ഗ്രൂപ്പിലൂടെ തുരങ്കങ്ങളുടെ ഭൂപടങ്ങൾ, പ്രൊജക്റ്റ് പ്ലാനുകൾ, കാണാതായ തൊഴിലാളികളുടെ അവസാനത്തെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ തത്സമയം രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കുന്നുണ്ട്. ഓഗസ്റ്റ് 26-ന് ചൈനീസ് അതിർത്തിക്കടുത്തുള്ള ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 1,287-ലധികം ആളുകൾ മരിക്കുകയും Read More…
ഇവിടെയൊന്ന് മുറിഞ്ഞാല്‍ ഭാരതം നിശ്ചലമാകും ! ഇന്ത്യൻ ഇന്റർനെറ്റിന്റെ 95 ശതമാനം, വൻ ഭീഷണിയായി കടലിനടിയിലെ കേബിൾ ശൃംഖല
ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വൻകുതിച്ചുചാട്ടം തികച്ചും അപകടകരമായ ഒരു യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത് എന്ന വിവരം ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ അന്താരാഷ്ട്ര ഇന്റർനെറ്റ് വിതരണത്തിന്റെ ഭൂരിഭാഗവും മുംബൈയിലെ വെർസോവയിലുള്ള വെറും 6 കിലോമീറ്റർ നീളമുള്ള ഒരൊറ്റ തീരപ്രദേശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലേക്ക് വരുന്ന 18 അന്താരാഷ്ട്ര സബ്‌മറൈൻ കേബിളുകളിൽ 13 എണ്ണവും കടന്നുവരുന്നത് ഈ തീരത്തിലൂടെയാണ്. യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ 95 ശതമാനത്തോളം ഡാറ്റാ കൈമാറ്റവും ഈ കേബിളുകൾ വഴിയാണ് Read More…
‘ഓൺലൈൻ ലൈംഗികാതിക്രമവും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും’; ചരിത്രനേട്ടത്തിനു പിന്നാലെ വേദന പങ്കുവച്ച് 21കാരി
2026 ഐപിഎഫ് ലോക സബ്-ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടിയ കേയ കുനാൽ ബാനർജിക്ക് നേരെ വ്യാപക സൈബറാക്രമണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കേയ തന്നെയാണ് ഓൺലൈൻ വഴിയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചും എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി മെഡൽ നേടിയതിന് പിന്തുണ ലഭിക്കുമ്പോഴും ഒരു കായികതാരം എന്ന നിലയിൽ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം ജാതിയും വംശീയതയും ചർച്ചയാക്കുകയും, Read More…
ഇന്ത്യ-പാകിസ്താൻ ടീമുകൾ ദുബായിൽ ഇന്ന് കൊമ്പുകോർക്കുന്നു, ഹര്‍മന്റെ ഇന്ത്യന്‍ നായികയായുള്ള 150-ാം മത്സരം
ദുബായിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മുഖാമുഖം എത്തും. വൈകിട്ട് എട്ട് മണിക്കാണ് ഗ്രൂപ്പ് എയിലെ ഈ പോരാട്ടം ആരംഭിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നാല് പോയിന്റോടെ ഇന്ത്യ പട്ടികയിൽ ഒന്നാമതും, ഒരു ജയവുമായി രണ്ട് പോയിന്റുള്ള പാകിസ്താൻ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഇരുടീമുകളും തമ്മിൽ മുൻപ് നടന്ന ഏഴ് ട്വന്റി20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പാകിസ്താന് ജയിക്കാനായത്. 2022-ൽ സിൽഹതിൽ വെച്ചായിരുന്നു പാക് ടീമിന്റെ ആ Read More…
പ്രമേഹം മുതൽ കുടലിന്റെ ആരോഗ്യം വരെ, അത്ഭുതഗുണങ്ങളുള്ള വെണ്ടയ്ക്ക! എന്നാല്‍ ഈ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടണം
അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. പെട്ടെന്ന് പാകം ചെയ്യാൻ കഴിയുന്നതും ദിവസേനയുള്ള ഭക്ഷണത്തിന് അനുയോജ്യവുമായ വെണ്ടയ്ക്ക രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുൻപന്തിയിലാണ്. ശരീരത്തിന് ആവശ്യമായ നാരുകൾ, വൈറ്റമിനുകൾ, മിനറലുകൾ, മറ്റ് സസ്യ ഘടകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇത്. എന്നാൽ വെണ്ടയ്ക്ക വറുത്തു കഴിക്കുന്നത് അതിലെ പോഷകഗുണങ്ങൾ കുറയ്ക്കാൻ ഇടയാക്കും. അതിനാൽ മിതമായ രീതിയിൽ പാകം ചെയ്തു കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. പ്രശസ്ത ലൈഫ് സ്റ്റൈൽ വിദഗ്ദ്ധനായ ലൂക്ക് കുട്ടീഞ്ഞോ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് Read More…














