Featured Healthy Food

തണ്ണിമത്തൻ മുറിച്ച് ഫ്രിഡ്ജിൽ വെക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും!

വേനൽക്കാലത്ത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ് തണുപ്പിച്ച തണ്ണിമത്തൻ. എന്നാൽ, തണ്ണിമത്തൻ കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില സമീപകാല സംഭവങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തണ്ണിമത്തൻ സുരക്ഷിതമായ പഴമാണെന്നും എന്നാൽ അത് മുറിച്ചുകഴിഞ്ഞാൽ കൈകാര്യം ചെയ്യുന്ന രീതിയിൽ അതീവ ശ്രദ്ധ വേണമെന്നും വിദഗ്ധർ പറയുന്നു. തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിച്ചു കഴിക്കുന്നത് സുരക്ഷിതമാണോ എന്ന ചോദ്യത്തിന് പോഷകാഹാര വിദഗ്ധർ നൽകുന്ന മറുപടി ശ്രദ്ധിക്കാം. തണ്ണിമത്തൻ മുറിച്ചുകഴിഞ്ഞാൽ അതിൽ ബാക്ടീരിയകൾ വളരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിലെ ഉയർന്ന അളവിലുള്ള വെള്ളവും Read More…

Featured Health

10 മണിക്കൂർ ഇരുന്നിട്ട് 10,000 ചുവട് വെച്ചിട്ട് കാര്യമില്ല; മുന്നറിയിപ്പുമായി ഡോക്ടർമാർ!

ദിവസവും 10,000 ചുവടുകൾ നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, പക്ഷേ, പകൽ മുഴുവൻ ഇരുന്നു ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ മാറ്റാൻ ഇത് മാത്രം പോരെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 9 മുതൽ 10 മണിക്കൂർ വരെ തുടർച്ചയായി ഇരിക്കുന്നത് രക്തക്കുഴലുകളുടെ (Veins) ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വൈകുന്നേരം നടക്കാൻ പോകുന്നത് നല്ലതാണെങ്കിലും, പകൽ സമയത്ത് മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുന്നത് വഴി രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുമെന്ന് പ്രമുഖ വാസ്കുലർ സർജനായ ഡോ. സുമിത് കപാഡിയ പറയുന്നു. രക്തചംക്രമണം എന്നത് Read More…

Featured Oddly News

കൊടുങ്കാറ്റിന്റെ സംഹാരരൂപം; പറന്നുയർന്ന ടിൻ ഷീറ്റിൽ തൂങ്ങി ആകാശത്തേക്ക് യുവാവ്; നടുക്കുന്ന ദൃശ്യങ്ങൾ- വീഡിയോ

പ്രകൃതിയുടെ രൗദ്രഭാവം ഇതിലും ഭയാനകമാകുമോ? ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള നടുക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ശക്തമായ കാറ്റിൽ ഒരു ടിൻ ഷെഡ് പാറിപ്പോയപ്പോൾ അതിൽ പിടിച്ചുനിന്ന ഒരാൾ വായുവിലേക്ക് ഉയർത്തപ്പെടുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. അപകടത്തിൽ രണ്ട് കൈകാലുകൾക്കും ഒടിവ് സംഭവിച്ച ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച ഉത്തർപ്രദേശിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റിലാണ് ഈ സംഭവം നടന്നത്. തന്റെ ചെറിയ കടയുടെയോ വീടിന്റെയോ ടിൻ മേൽക്കൂര കാറ്റിൽ പറന്നുപോകാതിരിക്കാൻ അതിൽ തൂങ്ങിനിന്ന് ഭാരം നൽകാൻ ശ്രമിക്കുകയായിരുന്നു Read More…

Featured Good News

9-ാംവയസ്സിൽ വളർച്ച മുരടിച്ചു, പരിഹാസങ്ങളെ അഭിനയം കൊണ്ട് തോൽപ്പിച്ചു; വിസ്മയിപ്പിച്ച് 40 വയസ്സുള്ള ‘ഏജ്‌ലെസ്സ് മാൻ’

ഒമ്പതാം വയസ്സിൽ ശാരീരിക വളർച്ച നിലച്ചുപോയിട്ടും അഭിനയലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ചൈനീസ് നടൻ ഹൗ സിയാങ് ശ്രദ്ധേയനാകുന്നു. സോഷ്യൽ മീഡിയയിൽ “പ്രായമാകാത്ത മനുഷ്യൻ” (Ageless Man) എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 40 വയസ്സുണ്ടെങ്കിലും കണ്ടാൽ ഒമ്പത് വയസ്സുകാരന്റെ രൂപവും ശബ്ദവുമാണ് ഇദ്ദേഹത്തിന് ഇപ്പോഴുമുള്ളത്. അമ്മയുടെ ഗർഭകാലത്തുണ്ടായ പോഷകാഹാരക്കുറവും അകാല പ്രസവവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വഴിയിൽ കാണുന്നവർ ഇപ്പോഴും ഹൗ സിയാങ്ങിനെ ഒരു സ്കൂൾ വിദ്യാർത്ഥിയാണെന്ന് കരുതി വിശേഷങ്ങൾ ചോദിക്കാറുണ്ട്.എന്നാൽ തന്റെ ശാരീരിക Read More…

Crime Featured

ഒരു കുടുംബത്തിലെ 5പേർക്കും മെഡിക്കൽ സീറ്റ്! നീറ്റ് ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, ചുരുളഴിക്കാൻ സിബിഐ

നീറ്റ് 2026 പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണം ജയ്പൂർ റൂറൽ പ്രദേശത്തെ ഒരു കുടുംബത്തിലേക്ക്. ഈ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഒരേസമയം മെഡിക്കൽ പ്രവേശനം നേടിയതാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. ഒരു കുടുംബത്തിന് എങ്ങനെ ഇത്തരത്തിൽ നേട്ടം കൊയ്യാൻ സാധിച്ചുവെന്നും ഇതിന് പിന്നിൽ പേപ്പർ ചോർച്ചാ മാഫിയയുടെ സഹായമുണ്ടോ എന്നുമാണ് സിബിഐ പരിശോധിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ദിനേശ് എന്നയാളുടെ മകൾ ഗുഞ്ജൻ വാരണാസി മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ദിനേശിന്റെയും മാംഗിലാലിന്റെയും Read More…

Featured Oddly News

പ്രണയം, വിവാഹം, പിന്നാലെ പോക്സോ കേസ്; ഭർത്താവിന്റെ മോചനത്തിനായി ഭാര്യയുടെ ‘ഹൈ-വോൾട്ടേജ്’ പോരാട്ടം, ഒടുവില്‍….- വീഡിയോ

ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിൽ കയറി പോക്സോ (POCSO) കേസിൽ അറസ്റ്റിലായ ഭർത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ‘ഷോലെ’ സിനിമ ​മോഡലില്‍ പ്രതിഷേധം. കാൺപൂരിലാണ് സംഭവം. കേസിലെ ‘ഇര’യായ യുവതി തന്നെയാണ് ഈ സാഹസത്തിനൊരുങ്ങിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിലാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതാണ് അമ്മയുടെ പരാതി. ചൊവ്വാഴ്ചയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലിലായ ഭർത്താവിനെ വിട്ടയയ്ക്കാതെ താഴെയിറങ്ങില്ലെന്ന് മണിക്കൂറുകളോളം ഈ യുവതി Read More…

Featured Spotlight

സതീശന്റെ പട്ടാഭിഷേകത്തില്‍ പുഞ്ചിരിച്ചത് പ്രിയങ്ക; രാഹുലിനെയും സോണിയ​യേയും മറികടന്ന് പ്രിയങ്ക പിടിമുറുക്കുന്നു ?

വി.ഡി. സതീശനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ യുഗമാണ് പിറക്കുന്നത്. സതീശന്റെ ഈ ഉയർച്ച ഉന്നത പദവികൾ ലക്ഷ്യമിടുന്ന ഏതൊരു രാഷ്ട്രീയക്കാരനും വലിയൊരു പാഠമാണ്. നേതൃത്വത്തിന് സ്വന്തം താല്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം, കണക്കുകൾ മറ്റാർക്കോ അനുകൂലമായിരുന്നിരിക്കാം; എന്നാൽ നിരന്തരമായ പ്രവർത്തനത്തിലൂടെയും ജനവിശ്വാസത്തിലൂടെയും നേടിയെടുത്ത രാഷ്ട്രീയ സ്വാധീനമാണ് ഇവിടെ വിജയിച്ചത്. അഞ്ചുവർഷം സതീശൻ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഒടുവിൽ കേരളത്തിന്റെ നാഡിമിടിപ്പ് തിരിച്ചറിഞ്ഞ ജനങ്ങളുടെ വികാരത്തിന് മുന്നിൽ ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. ഇത് സതീശന്റെ വിജയം Read More…

Crime Featured

നാളെ ഇവിടെയും? ട്രക്ക് ഡ്രൈവറുടെ കഴുത്തിൽ വാൾവെച്ച് ഡീസൽ ഊറ്റിയെടുത്ത് ഗുണ്ടാസംഘം ! വീഡിയോ

ഇറാന്‍- ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പാചകവാതകത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തില്‍ സമീപഭാവിയില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു അക്രമം നടുറോഡില്‍ അരങ്ങേറി. തോക്കും വാളും കാട്ടി ട്രക്ക് ഡ്രൈവറെ ഭീഷണിപ്പെടുത്തി ഡീസൽ കൊള്ളയടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ജബൽപൂരിലെ പാടാൻ ബൈപാസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ആയുധധാരികളായ ഒരു കൂട്ടം യുവാക്കൾ ട്രക്കിന് ചുറ്റും കൂടുന്നതും, ഒരാൾ ഡ്രൈവർക്ക് നേരെ വാൾ വീശി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കാനുകളിൽ ഡീസൽ Read More…

Featured Sports

പഞ്ചാബിനെന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, തിലക് വർമയുടെ ബാറ്റിംഗ് മികവില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗുമായി പുറത്താകാതെ 75 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ വിജയശില്പി. 33 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, തുടർച്ചയായ Read More…