Healthy Food

മത്തങ്ങയുടെ കുരു തൈരിനോടൊപ്പം കഴിച്ചാലുള്ള 7 ഗുണങ്ങൾ

മത്തങ്ങ വിത്തുകളിൽ ധാരാളം പ്രോട്ടീൻ, സിങ്ക്, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. തൈരിനൊപ്പം മത്തങ്ങ വിത്തുകൾ കഴിക്കുന്നത് അത്യുത്തമമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .

മത്തങ്ങയുടെ കുരു തൈരിനോടൊപ്പം കഴിച്ചാലുള്ള 7 ഗുണങ്ങൾ

  1. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, അത് ദഹനനാളത്തിൻ്റെ പ്രവർത്തനവും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകളിലെ നാരുകളും പ്രോബയോട്ടിക്സും ദഹനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. മത്തങ്ങവിത്തുകളിൽ 5.1 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. .

  1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

മത്തങ്ങ വിത്തുകൾ തൈരിനൊപ്പം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, കാരണം ഇവ രണ്ടിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. USDA പ്രകാരം നൂറു ഗ്രാം തൈരിൽ 4.23 ഗ്രാം പ്രോട്ടീനും മത്തങ്ങയിൽ 29.9 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

  1. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

തൈരിനൊപ്പമുള്ള മത്തങ്ങ വിത്തുകൾ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും. 2013-ൽ ഫുഡ് റിസർച്ച് ഇൻ്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം തൈരിലെ പ്രോബയോട്ടിക്‌സിന് ഉയർന്ന പ്രതിരോധശേഷി നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു . മത്തങ്ങ വിത്തുകൾ സിങ്കിന്റെ കലവറയാണ്. ഇത് രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. നൂറു ഗ്രാം മത്തങ്ങ വിത്തുകളിൽ 6.34 മില്ലിഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു .

  1. ഹൃദയാരോഗ്യത്തിന്

മത്തങ്ങ വിത്തിലെ മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും, USDA പ്രകാരം നൂറു ഗ്രാം വിത്തുകളിൽ 500 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. 2024 ഒക്ടോബറിൽ ക്യൂറസിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് മഗ്നീഷ്യത്തിന്റെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്നു . രക്തസമ്മർദ്ദമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു .

  1. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു കാൽസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണം എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഇവ രണ്ടും തൈരിൽ അടങ്ങിയിട്ടുണ്ട് . അസ്ഥികൾക്കും പേശികൾക്കും വെണ്ട മഗ്നീഷ്യവും മത്തങ്ങയുടെ വിത്തുകൾ പ്രദാനം ചെയ്യുന്നു.
  2. മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുന്നു

മത്തങ്ങ വിത്തുകളിൽ കാണപ്പെടുന്ന ട്രിപ്റ്റോഫാൻ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. ബി വിറ്റാമിനുകൾ കൂടുതലുള്ള തൈരിനൊപ്പം മത്തങ്ങ വിത്തുകൾ കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു.

  1. തിളങ്ങുന്ന ചർമ്മം

മത്തങ്ങ വിത്തുകൾ സിങ്കിന്റെ മികച്ച ശ്രോതസാണ്, ഇത് വീക്കം കുറയ്ക്കുന്നു. “തൈരിനൊപ്പം മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും ആരോഗ്യകരമായ രൂപം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു,”

തൈരിനൊപ്പം മത്തങ്ങ വിത്തുകൾ എങ്ങനെ ചേർക്കാം?

ചേരുവകൾ:

  • 1 കപ്പ് പ്ലെയിൻ തൈര് (മധുരമില്ലാത്തതാണ് നല്ലത്)
  • 2 ടേബിൾസ്പൂൺ മത്തങ്ങ വിത്തുകൾ (വറുത്തത്)
  • തേൻ 1 ടീസ്പൂൺ
  • ആപ്പിൾ, വാഴപ്പഴം അല്ലെങ്കിൽ മറ്റു പഴങ്ങൾ അരിഞ്ഞത്.

രീതി:

  • മത്തങ്ങ വിത്തുകൾ ഒരു പാനിൽ രണ്ട് മിനിറ്റ് വറുക്കുക.
  • ശേഷം തൈരിലേക്ക് മത്തങ്ങ വിത്തും തേനും അരിഞ്ഞ പഴങ്ങളും ചേർക്കുക .

മത്തങ്ങയുടെ കുരു തൈരിനൊപ്പം കഴിച്ചാലുള്ള പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

  • ദഹന പ്രശ്നങ്ങൾ

തൈര്, മത്തങ്ങ വിത്തുകൾ എന്നിവ ദഹന വൈകല്യമുള്ളവരിൽ അസ്വസ്ഥതയോ ഗ്യാസ് പ്രശ്നങ്ങളോ ഉണ്ടാക്കാം. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ ഇത് ഒഴിവാക്കുക.

  • അലർജി

ചിലരിൽ പാലുൽപ്പന്നങ്ങൾ, മത്തങ്ങ വിത്തുകൾ എന്നിവ കഴിക്കുന്നത് അലർജി ഉണ്ടാക്കിയേക്കാം .

  • ലാക്ടോസ് പ്രശ്നങ്ങൾ

തൈരിലെ ലാക്ടോസ് ചിലരിൽ വയറിളക്കത്തിന് കാരണമാകുന്നു.

ഇത്തരം പ്രശ്നങ്ങൾ ഒഴിച്ചാൽ സമീകൃതാഹാരത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഇത്