കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് ഒരു ചക്രമുള്ള സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലഗേജുകളും ദേശീയ പതാകയും ഘടിപ്പിച്ച പ്രത്യേക തരം സൈക്കിളിൽ, അത്ഭുതപ്പെടുത്തുന്ന ബാലൻസോടെ തിരക്കുള്ള റോഡുകളിലൂടെ പോകുന്ന ഈ യുവാവിന്റെ ദൃശ്യങ്ങൾ ആളുകളെ അമ്പരപ്പിച്ചു കഴിഞ്ഞു. പലരും ഈ യുവാവിന്റെ ധൈര്യത്തെയും കഴിവിനെയും അഭിനന്ദിക്കുമ്പോൾ, ഈ യാത്രയിലുള്ള അപകടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുന്നവരും കുറവല്ല. സൈക്കിളിന്റെ മുൻഭാഗം പൂർണ്ണമായും ഉയർത്തി, പിൻചക്രം മാത്രം റോഡിൽ മുട്ടിച്ചാണ് ഈ യുവാവ് യാത്ര Read More…
എവിടെനിന്ന് നോക്കിയാലും നമ്മളെത്തന്നെ നോക്കും; അത്ഭുതമായി ഹനുമാൻ വിഗ്രഹം! ‘മോണാലിസ ഇഫക്റ്റെ’ന്ന് ഒരു വിഭാഗം, വീഡിയോ വൈറല്‍
ഹൈദരാബാദിലെ രാമാലയം ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏത് വശത്തുനിന്നു നോക്കിയാലും ഹനുമാൻ സ്വാമി തന്നെ നോക്കുന്നതായി തോന്നുന്ന അത്ഭുതകരമായ കാഴ്ചയാണ് ഈ വൈറൽ വീഡിയോയിലുള്ളത്. ബി.എച്ച്.ഇ.എല്ലിന് (BHEL) സമീപമുള്ള ഓൾഡ് എം.ഐ.ജി കോളനിയിലെ ഈ ക്ഷേത്രത്തിലേക്ക് ഈ പ്രത്യേകത നേരിട്ട് കാണാൻ നിരവധി വിശ്വാസികളാണ് ഇപ്പോൾ എത്തുന്നത്. ഭക്തർ പ്രതിമയ്ക്ക് ചുറ്റും നീങ്ങുമ്പോഴും ഹനുമാന്റെ കണ്ണുകൾ തങ്ങളെ പിന്തുടരുന്നതായി വീഡിയോയിൽ കാണാം. ഇത് ദൈവീകമായ ഒരു അനുഭവമാണെന്നും മനസ്സിന് വലിയ Read More…
സ്കൂട്ടറിടിച്ച് കാട്ടാനയുടെ കൊമ്പൊടിഞ്ഞു! നിലത്തുവീണ ആന കാടുകയറി, വിശ്വസിക്കാനാവാത്ത അപകടം! വീഡിയോ
വനമേഖലയ്ക്ക് അടുത്തുള്ള റോഡിലൂടെ സഞ്ചരിച്ച അധ്യാപികയായ യുവതിയുടെ സ്കൂട്ടറും കാട്ടാനയുമായി കൂട്ടിയിടിച്ചു. അത്ഭുതകരമായ കാര്യം അപകടത്തിന്റെ ആഘാതത്തിൽ ആനയുടെ കൊമ്പുകൾ ഒടിഞ്ഞുപോയി എന്നതാണ് ! അപകട വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. തകർന്ന സ്കൂട്ടറും റോഡിൽ വീണ ആനയുടെ കൊമ്പുകളും കണ്ടവർ അത്ഭുതപ്പെട്ടു. അപകടശേഷം ആന പിന്നീട് കാട്ടിലേക്ക് ഓടിമറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഖാത്തിമയിലാണ് സംഭവം. അധ്യാപിക സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടർ റോഡിലിറങ്ങിയ ആനയുമായി നേർക്കുനേർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ Read More…
IPL ഗാലറിയിൽ നിങ്ങളും! സ്റ്റേഡിയത്തില്‍ പോകാതെ AI വീഡിയോ എങ്ങനെ ചെയ്യാം? വൈറൽ ട്രെൻഡ്
ഐപിഎൽ 2026-ന്റെ ആവേശം വാനോളമുയരുമ്പോള്‍, സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ (AI) ട്രെൻഡ് തരംഗമാവുകയാണ്. ഐപിഎൽ മത്സരങ്ങൾ സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുന്ന രീതിയിലുള്ള അതിശയകരമായ വീഡിയോകൾ ഗൂഗിൾ ജെമിനി (Gemini) ഉപയോഗിച്ച് ഇപ്പോൾ ആർക്കും നിർമ്മിക്കാം. തിങ്ങിനിറഞ്ഞ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റുകൾ, ടെലിവിഷൻ സംപ്രേക്ഷണത്തിന് സമാനമായ സ്കോർബോർഡ് എന്നിവയെല്ലാം ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഈ വീഡിയോകൾ കണ്ടാൽ യഥാർത്ഥമാണെന്നേ തോന്നു. ഇതിനായി ജെമിനിയിൽ നൽകേണ്ട പ്രത്യേക നിർദ്ദേശം (Prompt) നല്‍കുന്നതെങ്ങനെയെന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്. ഈ നിർദ്ദേശത്തോടൊപ്പം Read More…
അടുത്ത ക്യാപ്റ്റൻ ശ്രേയസ്സല്ല, സഞ്ജുവുമല്ല; മുംബൈ ഇന്ത്യൻസിലെ ഈ യുവതാരത്തിന് സാധ്യത? സൂര്യയെ കൈവിട്ട് ഗംഭീർ?
മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ ബിസിസിഐ വൃത്തങ്ങളിൽ നിന്ന് പുതിയ സൂചനകൾ പുറത്തുവരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാറിന്റെ ഭാവി ഇനി പ്രധാനമായും തീരുമാനിക്കുന്നത് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും. വെറുമൊരു ബാറ്റർ മാത്രമായി സൂര്യയെ ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും ഇപ്പോൾ കൃത്യമായ തീരുമാനമില്ല. ‘‘കഴിഞ്ഞ സീസണിൽ എഴുന്നൂറിലധികം റൺസ് നേടിയതുപോലെ, ഫോമിലേക്ക് തിരിച്ചെത്താൻ സൂര്യകുമാറിനെ ഐപിഎൽ സഹായിക്കുമെന്നാണ് സെലക്ടർമാർ ആദ്യം കരുതിയത്. എന്നാൽ Read More…
‘പാറ്റകൾ മുഴുവന്‍ പാകിസ്താനികളോ’?; ഫോളോവേഴ്‌സു് 94.7 ശതമാനവും ഇന്ത്യയിൽ , കണക്കുകൾ നിരത്തി അഭിജീത്ത് ദിപ്കെ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പിയുടെ ആരോപണം കണക്കുകൾ നിരത്തി തള്ളിക്കളഞ്ഞ് സ്ഥാപകൻ അഭിജീത്ത് ദിപ്കെ . തന്റെ പേജിന്റെ യഥാർത്ഥ വിവരങ്ങൾ വ്യക്തമാക്കുന്ന അനലിറ്റിക്‌സ് സ്‌ക്രീൻ റെക്കോർഡിങ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ഈ വീഡിയോയിലെ ഡാറ്റ അനുസരിച്ച്, പേജിനെ പിന്തുടരുന്നവരിൽ 94.7 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഒരു ശതമാനവും, യു.കെയിൽ നിന്ന് 0.7 Read More…
അൽഭുത ആട്! രോമവളർച്ചയിൽ ‘അല്ലാഹു’ എന്ന രൂപം, വില 25 ലക്ഷം! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ!
ഭോപ്പാലിലെ ഒരു കന്നുകാലി വ്യാപാരിയായ ഛുട്ടു ഖാന്റെ ആട് അതിന്റെ ശരീരത്തിലെ സവിശേഷമായ ഒരു അടയാളം കാരണം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ആടിന്റെ ശരീരത്തിലെ രോമങ്ങൾക്കിടയിലുള്ള പാറ്റേൺ ഉർദു ഭാഷയിൽ ‘അല്ലാഹു’ (اللہ) എന്ന് എഴുതിയതുപോലെയാണ് കാണപ്പെടുന്നത് എന്നാണ് ഉടമ അവകാശപ്പെടുന്നത്. ഭോപ്പാലിലെ ബെരാസിയ റോഡിലുള്ള കദംപൂർ സ്വദേശിയാണ് ഛുട്ടു ഖാൻ. ഈ പ്രത്യേക അടയാളം കാരണം ആടിന് ആത്മീയ പ്രാധാന്യമുണ്ടെന്നും ഇത് വളരെ അപൂർവ്വമാണെന്നും അദ്ദേഹം പറയുന്നു. ഈ വാർത്ത പരന്നതോടെ നിരവധി നാട്ടുകാരാണ് ആടിനെ Read More…
ഗംഗയിൽ മുങ്ങി ബിയറടി; വാരണാസിയിൽ യുവാവിനെതിരെ കേസ്, പ്രതിഷേധം- വീഡിയോ
വാരണാസിയിലെ അസി ഘട്ടിൽ ഹിന്ദുക്കൾ അതീവ വിശുദ്ധമായി കരുതുന്ന ഗംഗാനദിയിൽ മുങ്ങിനിവർന്നുകൊണ്ട് യുവാവ് ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികളും മതനേതാക്കളും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത പോലീസ്, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. പുലർച്ചെ കൈയിൽ ബിയർ കാനുമായി യുവാവ് ഗംഗയിൽ കുളിക്കുന്നതും, മദ്യം കഴിച്ച ശേഷം ഒഴിഞ്ഞ കാൻ നദീതീരത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ നദിയിൽ ഇറങ്ങി ബിയർ Read More…
മലയാളികള്‍ക്കും ‘പണി’; യു.എസ്. ഗ്രീന്‍ കാര്‍ഡിന് ഇനി സ്വന്തം രാജ്യത്തു മടങ്ങിപ്പോയി അപേക്ഷിക്കണം
വാഷിങ്‌ടൺ: താൽക്കാലിക വിസയിൽ അമേരിക്കയിൽ കഴിയുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനായി യു.എസ് ഭരണകൂടം പുതിയ പരിഷ്കാരം ഏർപ്പെടുത്തി. പുതിയ നയപ്രകാരം, താൽക്കാലിക വിസയുള്ള ഭൂരിഭാഗം വിദേശപൗരന്മാർക്കും ഇനി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയതിന് ശേഷം മാത്രമേ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മുൻപ് വിദ്യാർത്ഥി, ടൂറിസ്റ്റ്, തൊഴിൽ വിസകളിൽ യു.എസിൽ എത്തുന്നവർക്ക് അവിടെ തുടർന്നുകൊണ്ട് തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു. ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ (AOS) എന്ന പേരിലായിരുന്നു ഈ പ്രക്രിയ അറിയപ്പെട്ടിരുന്നത്. എന്നാൽ, Read More…














