ആഡംബര വാച്ചുകൾ എന്നത് ഇനി വെറും സങ്കീർണ്ണമായ മെക്കാനിസങ്ങളിലോ വിലപിടിപ്പുള്ള വസ്തുക്കളിലോ വലിയ കേസിംഗുകളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. തങ്ങളുടെ ഏറ്റവും പുതിയ ‘എപ്പിക് എക്സ്’ സീരീസിലൂടെ തികച്ചും ആത്മീയമായ ഒരു പ്രതീകത്തെയാണ് ജേക്കബ് ആൻഡ് കോ (Jacob & Co.) കൈത്തണ്ടയിൽ എത്തിച്ചിരിക്കുന്നത്—ഭഗവാൻ ശിവനെ. ഹിന്ദു പുരാണത്തിലെ ആത്മീയ പ്രതീകങ്ങളെയും തങ്ങളുടെ സിഗ്നേച്ചർ മെക്കാനിക്കൽ വാച്ച് നിർമ്മാണ രീതിയെയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ ആദ്യത്തെ ‘മഹാദേവ് എഡിഷൻ’ പുറത്തിറക്കി. View this post on Instagram Read More…
വേണ്ട മോനേ… വേണ്ട മോനേ… ആർഭാടകല്യാണത്തിനായി 45ലക്ഷം കടമെടുക്കാൻ മാതാപിതാക്കളുടെ സമ്മർദ്ദം; വേണ്ടെന്ന് സോഷ്യൽ മീഡിയ!
ആർഭാടത്തിനും പ്രൗഢിക്കും പേരുകേട്ട ഇന്ത്യൻ വിവാഹങ്ങൾ സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ അതിരുകടന്ന ചെലവുകളിലേക്ക് വഴിമാറുകയാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ലക്ഷങ്ങൾ ചെലവാക്കുന്ന ഈ രീതിയിൽ പല കുടുംബങ്ങളും കടക്കെണിയിലാകാറുണ്ട്. എന്നാൽ, സ്വന്തം വിവാഹത്തിനായി 50 ലക്ഷം രൂപ ചെലവഴിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തിനെതിരെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് 27-കാരനായ ഒരു യുവാവ്. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് പ്രണയവിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതെന്നും എന്നാൽ വിവാഹം തങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്തൂ എന്ന് മാതാപിതാക്കൾ നിർബന്ധം പിടിക്കുകയാണെന്നും യുവാവ് Read More…
മതനിയമങ്ങളെ മറികടന്ന് ഹിജാബില്ലാതെ ടെഹ്‌റാൻ റേസിൽ പങ്കെടുത്ത് ഇറാനിയൻ വനിതകൾ- വിഡിയോ വൈറൽ
ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന 10 കിലോമീറ്റർ റോഡ് റേസിൽ സ്ത്രീകൾ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാതെ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറുന്നു. നിർബന്ധിത ഹിജാബ് നിയമങ്ങളോടുള്ള ഇറാന്റെ പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ വരുന്ന മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തെഹ്റാനിലെ വേലായത്ത് പാർക്കിൽ വെച്ച് വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് റേസ് സംഘടിപ്പിച്ചത്. പൊതുയിടങ്ങളിൽ ഹിജാബ് ധരിക്കണമെന്നത് ഇറാനിൽ നിയമപരമായി നിർബന്ധമാണെന്നിരിക്കെ, നിരവധി സ്ത്രീകൾ തലമുടി മറയ്ക്കാതെ ഓടുന്ന ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് Read More…
‘കണ്ണാടിയിൽ നോക്കി സമയം കളയുന്നത് ആര്?’ ഇപ്പോൾ വീണ്ടും വിവാഹിതനായ ആളാണ്- അഭിഷേക് ശർമയുടെ മറുപടി
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര 3–0ന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിൽ, ക്രിക്കറ്റ് അസോസിയേഷൻ ന്യൂഡൽഹിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ അഫ്ഗാൻ കളിക്കാരായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യ-ജപ്പാൻ സുസുക്കി കപ്പിന്റെ ലോഞ്ചും നിർവ്വഹിക്കപ്പെട്ടു. പരിപാടിക്കിടെ, കൂടുതൽ സമയം കണ്ണാടിയുടെ മുന്നിൽ ചിലവഴിക്കുന്ന ഇന്ത്യൻ താരം ആരാണെന്ന ചോദ്യത്തിന് അഭിഷേക് ശർമ രസകരമായ മറുപടിയാണ് നൽകിയത്. Read More…
‘ഞാനല്ല അവകാശി’; നിലവിലെ MLA ക്ഷണിച്ചു, മുൻ MLA പാലം ഉദ്ഘാടനം ചെയ്തു, ഫലകത്തില്‍ പേരില്ല, ‘പൂഞ്ഞാര്‍ MLA’ മാത്രം; ഇതാണ് മാതൃക
എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങൾക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം. വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് Read More…
18-ാം വയസ്സിൽ യുദ്ധക്കളത്തിലേക്ക്: ‘പ്രിൻസസ് ഓട്ടോ മെക്കാനിക്ക്’ എന്ന എലിസബത്ത് രാജ്ഞിയുടെ അപൂർവ്വ കഥ!
രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലെ പല രാജകുടുംബങ്ങളും രാജ്യം വിട്ട് പോയപ്പോഴും, ബ്രിട്ടീഷ് രാജകുടുംബം തങ്ങളുടെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചത്. ഈ അന്തരീക്ഷത്തിലാണ് അന്നത്തെ കൗമാരക്കാരിയായ എലിസബത്ത് രാജകുമാരി വളർന്നുവന്നതും, പിന്നീട് സായുധസേനയുടെ ഭാഗമാകുന്ന ആദ്യ വനിതാ രാജകുടുംബാംഗമായി മാറിയതും. 1939-ൽ യുദ്ധം ആരംഭിച്ചപ്പോൾ, എലിസബത്ത് രാജ്ഞിയുടെ അമ്മ (ക്വീൻ മദർ) തങ്ങൾ രാജ്യം വിടില്ലെന്ന് വ്യക്തമാക്കി. ജോർജ്ജ് ആറാമൻ രാജാവ് രാജ്യം വിട്ടുപോകില്ലെന്നും, അതിനാൽ തന്നെയും മക്കളെയും എവിടേക്കും അയക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. യുദ്ധകാലത്ത് ലണ്ടനിലെ ബക്കിംഗ്ഹാം Read More…
ലെഗ് പീസും കിഴങ്ങുമുടച്ചതും ചേർത്തൊരു ‘ചിക്കൻ ഝാൽമുറി’ ; തട്ടുകടക്കാരന്റെ വെറൈറ്റി ഫുഡ് വിഡിയോ കണ്ടത് 2 കോടി – വൈറൽ വിഡിയോ!
ബംഗാളിന്റെ പരമ്പരാഗത എരിവുള്ള ലഘുഭക്ഷണമായ ‘ത്സാൽമുറി’യിൽ (Jhalmuri) വേറിട്ട പരീക്ഷണവുമായി ഒരു തെരുവ് കച്ചവടക്കാരൻ. സാധാരണ കാണാറുള്ള ത്സാൽമുറിയിൽ നിന്ന് വ്യത്യസ്തമായി കോഴിയിറച്ചിയും അതിൻ്റെ ഗ്രേവിയും പൂർണ്ണമായ ഒരു ചിക്കൻ ലെഗ് പീസും ചേർത്തുള്ള ഈ പുതിയ രൂപത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബംഗ്ലാദേശിലെ ഒരു തെരുവോരക്കടയിൽ നിന്നുള്ള ഈ വീഡിയോ ഇതിനോടകം രണ്ട് കോടിയിലധികം (20 Million) ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്. വലിയൊരു പാത്രത്തിൽ പൊരി (Puffed rice) എടുത്ത ശേഷം അതിലേക്ക് Read More…
ഹൈദരാബാദ് എങ്ങനെ ഇന്ത്യൻ യൂണിയന്റെ ഭാഗമായി? നിസാമിന്റെ പിടിവാശിയെ തകര്‍ത്ത സർദാർ പട്ടേലിന്റെ മാസ്റ്റർ പ്ലാൻ !
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉടനടി സ്വതന്ത്ര ഭാരതത്തിന്റെ ഭാഗമായിരുന്നില്ല. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാൻ തയ്യാറായെങ്കിലും ഹൈദരാബാദ് മാത്രം മാറിനിന്നു. ഇന്ത്യയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്തിരുന്ന, ഏറ്റവും വലിയ സമ്പന്ന നാട്ടുരാജ്യമായ ഹൈദരാബാദിലെ ഭരണാധികാരി നിസാം മിർ ഉസ്മാൻ അലി ഖാന് സ്വതന്ത്ര രാജ്യമായി തുടരാനായിരുന്നു ആഗ്രഹം. ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനവിഭാഗത്തെയായിരുന്നു ഒരു മുസ്ലിം ഭരണാധികാരിയായ നിസാം ഭരിച്ചിരുന്നത്. 1947 നവംബറിൽ ഇന്ത്യയുമായി ഒരു വർഷത്തേക്ക് Read More…
ഈര്‍ക്കിലില്‍ സാരി ചുറ്റിയാലും വിടില്ല! പെൺവേഷം ധരിച്ച് രാത്രിയാത്രയ്ക്കിറങ്ങിയ യുവാവിന്റെ വൈറൽ വിഡിയോ!
ഡൽഹിയിലെ പൊതുവിടങ്ങൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ ഇറങ്ങിത്തിരിച്ച ഒരു കണ്ടന്റ് ക്രീയേറ്റര്‍ക്ക് (Content creator) അനുഭവിക്കേണ്ടി വന്നത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇൻസ്റ്റാഗ്രാമിൽ ‘BeJaintle’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവാവ് ഒരു സ്ത്രീയുടെ വേഷം ധരിച്ച് നടത്തിയ സോഷ്യൽ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 1.7 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. രാത്രിയിൽ പെൺകുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ ഒരു സ്ത്രീയുടെ വേഷമണിഞ്ഞ് സ്കൂട്ടറിൽ ഡൽഹി നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഇയാൾ. സ്ത്രീകളുടെ വസ്ത്രവും മേക്കപ്പും ധരിച്ച്, Read More…














