ന്യൂഡൽഹി: ഗുരുഗ്രാമിൽ ഡൽഹി സ്വദേശിയായ യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളി. യുവ്‌രാജ് സിങ് മൻചന്ദ (31) എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അടുത്ത മാസം യുവ്‌രാജിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സെപ്റ്റംബർ ആറിന് വിവാഹവസ്ത്രങ്ങൾ വാങ്ങാനായി സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലാജ്പത് നഗർ മാർക്കറ്റിലെത്തിയതായിരുന്നു യുവ്‌രാജ്. വൈകിട്ട് ഭക്ഷണം കഴിക്കാനായി റസ്റ്ററന്റിലെത്തിയപ്പോൾ, ഗുരുഗ്രാമിലെ തന്റെ മുൻ സഹപ്രവർത്തകയെ അത്യാവശ്യമായി കാണേണ്ടതുണ്ടെന്ന് പറഞ്ഞ് യുവ്‌രാജ് അവിടെനിന്നു Read More…
അഗാർക്കർക്ക് പകരക്കാരൻ പാർഥിവ് പട്ടേലോ? ‘ഞാൻ തയ്യാറാണ്, ഉടന്‍ വരുന്നു’: ചർച്ചകൾക്കിടെ പാർഥിവിന്റെ പോസ്റ്റ്!
അജിത് അഗാർക്കർക്ക് പകരം ബിസിസിഐയുടെ പുതിയ ചീഫ് സിലക്ടറായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. അഗാർക്കറുടെ കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, അദ്ദേഹത്തിന് നീട്ടിനൽകാൻ ബോർഡ് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥാനമൊഴിയാനാണ് സാധ്യത. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ പാർഥിവ് പട്ടേൽ തന്നെയാണ് ഈ പദവിയിലേക്ക് മുന്നിൽ നിൽക്കുന്നതെന്നാണ് വിവരങ്ങൾ. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് പാർഥിവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ ചർച്ചയായിട്ടുണ്ട്. “നിങ്ങൾ സ്നേഹിച്ച കളി, അതിന് Read More…
ട്രക്ക് ഡ്രൈവറിൽ നിന്ന് യൂട്യൂബ് താരത്തിലേക്ക്: മില്യൺ കണക്കിന് കാഴ്ചക്കാർ, കോടികളുടെ വരുമാനം, ആർ. രാജേഷിന്റെ വിസ്മയ ജീവിതം!
ജാർഖണ്ഡിലെ ജാംതാറ സ്വദേശിയായ രാജേഷ് രവാനി കുടുംബം പുലർത്താൻ 25 വർഷത്തിലേറെയായി ഇന്ത്യയിലുടനീളം ലോറി ഓടിച്ചിരുന്ന സാധാരണക്കാരനായിരുന്നു. എന്നാൽ ഇന്ന് റോഡരികിൽ ഭക്ഷണം പാകം ചെയ്തിരുന്ന ആ സാധാരണ ഡ്രൈവർ സ്വന്തമായി ‘ഡ്രീം ലക്ഷ്റി ട്രക്ക്’ നിർമ്മിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററാണ്. ഭക്ഷണത്തോടുള്ള വലിയ ഇഷ്ടത്തിൽ നിന്നാണ് രാജേഷിന്റെ ഡിജിറ്റൽ ജീവിതം ആരംഭിക്കുന്നത്. ദീർഘദൂര യാത്രകൾക്കിടയിൽ ഹൈവേയോരങ്ങളിൽ വണ്ടി നിർത്തി മട്ടൺ, ചിക്കൻ, ഫിഷ്, പനീർ വിഭവങ്ങൾ സ്വയം ഉണ്ടാക്കി കഴിക്കുന്നത് Read More…
ശുക്രന് എന്തുകൊണ്ട് ഉപഗ്രഹമില്ല? തനിയെ നശിപ്പിച്ചതാണോ? ശുക്രന്റെ ചന്ദ്രന് സംഭവിച്ച ദുരന്ത കഥ ഇങ്ങനെ!
ശുക്രഗ്രഹത്തിന് പണ്ടെന്നോ ഒരു ചന്ദ്രൻ ഉണ്ടായിരുന്നിരിക്കാമെന്നും, എന്നാൽ ഗ്രഹത്തിന്റെ വേഗത കുറഞ്ഞ കറക്കം കാരണം ഈ ഉപഗ്രഹം ക്രമേണ ശുക്രനിലേക്ക് ആകൃഷ്ടയായി നശിച്ചുപോയതാകാമെന്നും പുതിയ പഠനം. വലുപ്പത്തിലും പിണ്ഡത്തിലും പാറകൾ നിറഞ്ഞ ഘടനയിലും ഭൂമിയോട് സാദൃശ്യമുള്ളതാണെങ്കിലും, സൗരയൂഥത്തിൽ സ്വന്തമായി ചന്ദ്രനില്ലാത്ത രണ്ട് ഗ്രഹങ്ങളിലൊന്നാണ് ശുക്രൻ. ശുക്രന് എന്തുകൊണ്ടാണ് ഉപഗ്രഹം ഇല്ലാത്തതെന്ന ചോദ്യം ശാസ്ത്രലോകത്തെ കാലങ്ങളായി അലട്ടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിലെ ഡോ. സ്റ്റീഫൻ കേനിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ, ശുക്രന്റെ ആദ്യകാലത്ത് ഒരു കൂട്ടിയിടിയെ തുടർന്ന് ചന്ദ്രൻ Read More…
അലുവയും മത്തിക്കറിയും ! ചിക്കൻ ടിക്കയിൽ ചോക്ലേറ്റ് സിറപ്പൊഴിച്ച് കഴിച്ചാലോ? വിഡിയോ കണ്ടവർ ഞെട്ടലിൽ
കുറച്ചുകാലമായി തികച്ചും വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഒരു ബന്ധവുമില്ലാത്ത രണ്ട് ഭക്ഷണപദാർത്ഥങ്ങൾ ഒരുമിച്ച് ചേർക്കുക എന്നതാണ് ഇതിന്റെ ശൈലി. ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ വച്ചാണ് ഇത്തരം പരീക്ഷണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. ഇംഗ്ലണ്ടിലെ ‘ബോംബെ ഡെലി ബൈ രാഹുൽ പസ്സാൻ’ എന്ന റെസ്റ്റോറന്റാണ് ഇപ്പോൾ ഇത്തരമൊരു പുതിയ വിചിത്ര കോമ്പോയുമായി രംഗത്തെത്തിയിരിക്കുന്നത്. ചിക്കൻ ടിക്കയും ചോക്ലേറ്റും ചേർത്തുള്ള ഒരു വീഡിയോയാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. “ചിക്കൻ ടിക്കയും ചോക്ലേറ്റും കഴിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഒരു Read More…
ഉപയോഗിച്ച ശേഷം കാപ്പിപ്പൊടി ഫ്രിഡ്ജിൽ വെക്കുന്നത് എന്തിന്? കാര്യം വളരെ ലളിതമാണ്!
രാവിലെ കോഫി ഉണ്ടാക്കിക്കഴിഞ്ഞാൽ പാഴ്വസ്തുവായി കരുതി കളയുന്ന ഉപയോഗിച്ച കാപ്പിപ്പൊടി (Used Coffee Grounds) വീടുകളിൽ പലതരത്തിൽ പ്രയോജനപ്പെടുത്താം. ഫ്രിഡ്ജിനുള്ളിൽ ചെറിയൊരു പാത്രത്തിൽ ഉണക്കിയ കാപ്പിപ്പൊടി വെക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ്. ഉള്ളി, വെളുത്തുള്ളി, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഉണ്ടാകുന്ന അസുഖകരമായ മണം വലിച്ചെടുക്കാൻ കാപ്പിപ്പൊടിക്ക് കഴിവുണ്ട്. കാപ്പിപ്പൊടിയിലെ പ്രകൃതിദത്തമായ സുഗന്ധവും അതിന്റെ ഘടനയും വായുവിലെ ദുർഗന്ധത്തിന് കാരണമാകുന്ന കണികകളെ ആഗിരണം ചെയ്യുന്നു. ഫ്രിഡ്ജിൽ ഇത് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. Read More…
ബിരിയാണി ഇങ്ങനെയും കഴിക്കാമോ? ചൈനീസ് യുവതിയുടെ ‘ചോപ്‌സ്റ്റിക് സ്പൂൺ’ വൈറലാവുന്നു! വീഡിയോ
ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിക്കാനെത്തിയ ചൈനീസ് യുവതി സ്പൂൺ ഉപയോഗിച്ച രീതി സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. ഇവർ ബിരിയാണി കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. ബിരിയാണിയുടെ രുചി ആസ്വദിക്കുന്നതിനൊപ്പം ഇവർ സ്പൂൺ പിടിച്ച വിചിത്രമായ രീതിയാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. ചോപ്‌സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ചു ശീലമുള്ളവർക്ക് സ്പൂൺ ഉപയോഗിക്കുന്നത് അല്പം ബുദ്ധിമുട്ടായി തോന്നാം. മുന്നിലെത്തിയ ബിരിയാണി കണ്ട് ആവേശത്തിലായ യുവതി ഉടൻ തന്നെ കഴിക്കാൻ തുടങ്ങി. എന്നാൽ സാധാരണ രീതിയിൽ സ്പൂൺ ഉപയോഗിക്കുന്നതിന് പകരം, Read More…
30 പന്തിൽ സെഞ്ചറി! ഇരട്ട ലോകറെക്കോർഡുമായി അഭിഷേകിന്റെ രാജകീയ താണ്ഡവം, എലൈറ്റ് ക്ലബിൽ ഇനി സഞ്ജുവും
വ്യാഴാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ അഭിഷേക് ശർമ നടത്തിയ ബാറ്റിംഗ് പ്രകടനം ഒരു ഹൈലൈറ്റ്സ് വീഡിയോ പോലെ തോന്നിച്ചാൽ അതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. ഒൻപത് ഫോറുകളുടെയും 10 സിക്സറുകളുടെയും അകമ്പടിയോടെ വെറും 30 പന്തിലാണ് ഈ വെടിക്കെട്ട് ഓപ്പണർ സെഞ്ചറി അടിച്ചുകൂട്ടിയത്. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചറിയാണിത്. കൂടാതെ, ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ കളിക്കാരിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ Read More…
ഇത് തനിക്കിരിക്കട്ടെ ! പഞ്ചായത്ത് ഓഫിസറുടെ മേശപ്പുറത്ത് ‘നായ്ക്കളെ ഇറക്കി’ യുവസേന നേതാവ്- വിഡിയോ
തെരുവുനായ വിഷയത്തിൽ പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്ന് വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ പ്രതിഷേധിച്ചത്. നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫിസിലായിരുന്നു ഈ സംഭവം. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും ചീഫ് ഓഫിസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറുകയും, തുടർന്ന് നായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിടുകയുമായിരുന്നു. നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം Read More…














