Featured Oddly News

റഹ്മാൻ ഗലി ഇനി റാം ഗലി, ഇസ്‌ലാംപുര’ മാറ്റി ‘കൃഷ്ണ നഗർ’: പാകിസ്ഥാനിലെ തെരുവുകളുടെ പേരുമാറ്റത്തിന് പിന്നിൽ?

ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് ശേഷം അവിടുത്തെ ഹിന്ദു, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എപ്പോഴും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പതിറ്റാണ്ടുകളായുള്ള ഇസ്‌ലാമികവൽക്കരണത്തിലൂടെ രൂപപ്പെട്ട ഒരു രാജ്യത്ത്, തെരുവുകള്‍ക്ക് ആ മതവുമായി ബന്ധപ്പെട്ട പുതിയ പേരുകള്‍ നല്‍കിയ നടപടിക്കെതിരെ കാര്യമായ എതിർപ്പുകളൊന്നും തന്നെ ഉയർന്നിട്ടില്ല . എന്നാല്‍ വിഭജനം നടന്ന് ഏകദേശം എൺപത് വർഷങ്ങൾക്ക് ശേഷം, പാകിസ്ഥാനിലെ ലാഹോറിലുള്ള തെരുവുകൾ അവയുടെ ഇസ്‌ലാമികവൽക്കരിക്കപ്പെട്ട പേരുകൾ ഉപേക്ഷിച്ച് പഴയ ഹിന്ദു, സിഖ്, ജൈന, കൊളോണിയൽ പേരുകളിലേക്ക് മടങ്ങുകയാണ്. ഇപ്പോൾ ഔദ്യോഗിക Read More…

Featured Oddly News

മോദി-മെലോനി റീൽസ് ഹിറ്റായി, ബ്ലിങ്കിറ്റിലും സെപ്റ്റോയിലും മെലഡി മിഠായി ഔട്ട് ഓഫ് സ്റ്റോക്ക്!

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ റോം സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഒരു പാക്കറ്റ് മെലഡി ടോഫികൾ സമ്മാനമായി നൽകിയത് വന്‍ ചര്‍ച്ചയായി മാറുകയാണ്. ഈ നിമിഷത്തിന്റെ മനോഹരമായ ഒരു വീഡിയോ മെലോണി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, “സമ്മാനത്തിന് നന്ദി” എന്ന് കുറിക്കുകയും ചെയ്തു. ഈ റീൽ വീഡിയോ പെട്ടെന്ന് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി. ഇരു നേതാക്കളെയും ചേർത്തുവെച്ച് സോഷ്യൽ മീഡിയ നേരത്തെ തന്നെ ഉണ്ടാക്കിയ “മെലോഡി” (Melodi) എന്ന വാക്ക് ഈ വീഡിയോയിലൂടെ Read More…

Featured Oddly News

കാലാവധി തീരാൻ 8 ദിവസം; പഴയ പാന്റിന്റെ പോക്കറ്റിൽ യുവാവിനെ കാത്തിരുന്നത് 57 കോടിയുടെ ലോട്ടറി !

വിധിയുണ്ടെങ്കില്‍ എ​‍ത്ര മറന്നാലും ഭാഗ്യം പിന്നാലെ തേടിയെത്തും ! സംഭവം ഇങ്ങനെയാണ്. ന്യൂജേഴ്‌സിയിൽ ഒരു വ്യക്തി തന്റെ പഴയ പാന്റിന്റെ പോക്കറ്റിൽ നിന്ന് അയാള്‍ മറന്നുവച്ച ഏകദേശം 57 കോടി രൂപയുടെ (5.9 മില്യൺ ഡോളർ) ലോട്ടറി ടിക്കറ്റ് ലഭിക്കുന്നു. ടിക്കറ്റിന്റെ കാലാവധി അവസാനിക്കാൻ വെറും എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ താൻ എപ്പോഴും പോകാറുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഇയാൾ ഈ ‘പിക്ക്-6’ ലോട്ടറി ടിക്കറ്റ് Read More…

Featured Oddly News

മണിക്കൂറിന് 49,000 രൂപ! കാനഡയിലെ മരംവെട്ടുകാരന്റെ വരുമാനം കേട്ട് കണ്ണ് തള്ളി ഇന്ത്യൻ യുവാവ്; വീഡിയോ വൈറൽ

കാനഡയിൽ മരം വെട്ടുന്ന ഒരാൾക്ക് ഒരു മണിക്കൂറില്‍ 49,000 രൂപ വരുമാനം ലഭിച്ചതു കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. തന്റെ വീടിനു ചുറ്റും വളർന്നുനിന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ ഒരു തൊഴിലാളിക്ക് താൻ 700 കനേഡിയൻ ഡോളർ (ഏകദേശം 49,113 രൂപ) നൽകിയതായും ഈ ജോലി തീർക്കാൻ അയാൾക്ക് ഒരു മണിക്കൂറോളം മാത്രമേ വേണ്ടിവന്നുള്ളൂ എന്നും വിശാൽ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കാനഡയിൽ ആവശ്യത്തിന് പരിചയസമ്പത്തും ശരിയായ ഉപകരണങ്ങളും ഉള്ളവർക്ക് ഇത്തരം തൊഴിലുകളിൽ Read More…

Featured Good News

തലമുറകൾ കൈമാറുന്ന താളം; കൊച്ചുമകനെ നാടൻ നൃത്തം പഠിപ്പിക്കുന്ന മുത്തശ്ശന്റെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര!

ഒരു മുത്തശ്ശൻ തന്റെ കൊച്ചുമകനെ ഗുജറാത്തിലെ ഒരു പരമ്പരാഗത നാടോടിനൃത്തം പഠിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വളരെ ഊർജ്ജസ്വലതയോടെ ഇരുവരും ഒരുമിച്ച് ചുവടുകൾ വെക്കുന്ന ഈ ദൃശ്യം, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പാരമ്പര്യം കൈമാറുന്നത് എത്ര മനോഹരമായാണെന്ന് കാണിച്ചുതരുന്നു. ആനന്ദ് മഹിന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചതാണ് ഈ വീഡിയോ . വെറുമൊരു നൃത്തം എന്നതിനപ്പുറം വലിയൊരു അർത്ഥം ഈ വീഡിയോയ്ക്ക് പിന്നിലുണ്ടെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. താൻ ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഈ വീഡിയോ Read More…

Featured Sports

ആരാണ് ഗുർനൂർ ബ്രാർ? ഗില്ലുമായി പഴയ ബന്ധം, അഫ്ഗാനിലേയ്ക്കുള്ള ടീമിൽ ഇടംനേടിയ 6.5 അടിക്കാരന്‍, ഐ.പി.എല്ലില്‍ കളിക്കാനായില്ല

ആഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ഇടംപിടിച്ചു. ആഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത മൂന്ന് യുവതാരങ്ങൾക്കാണ് ബി.സി.സി.ഐ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി നൽകിയത്. ഇതില്‍ രണ്ടുപേര്‍ നിലവിൽ നടക്കുന്ന 2026-ലെ ഐ.പി.എല്ലിന്റെ ഭാഗമാണ് മാനവ് സുതാറും ഹർഷ് ദുബെയും. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു പേര് പഞ്ചാബിൽ നിന്നുള്ള 6.5 അടി ഉയരമുള്ള ഫാസ്റ്റ് ബൗളറായ ഗുർനൂർ Read More…

Featured Oddly News

പുഷ്പഹാരം, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീ‍ഡനക്കേസ് പ്രതിയ്ക്ക് വീരോചിത സ്വീകരണം- വീഡിയോ

ഗാസിയാബാദ്‌: ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് വൻ സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഹിന്ദു യുവ വാഹിനിയുടെ മുൻ ഭാരവാഹിയായ സുശീൽ പ്രജാപതിയെ മാലയിട്ടും തോളിലേറ്റിയുമാണ് അനുയായികൾ രാജകീയമായി സ്വീകരിച്ചത്. വെള്ള വസ്ത്രമണിഞ്ഞ്, കഴുത്തിൽ ജമന്തിപ്പൂമാലകളിട്ട് നിൽക്കുന്ന പ്രജാപതിയുമായി ഒരു സംഘം ആളുകൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു. ഇയാളുടെ അനുയായികൾ തോളിലിരുത്തി മുദ്രാവാക്യങ്ങൾ വിളിച്ചും പരസ്പരം കൈകൊടുത്തുമാണ് വിജയറാലി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read More…

Featured Sports

മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. രാജസ്ഥാന്റെ വിജയത്തിൽ 93 Read More…

Featured Spotlight

‘8308’, ഇതാണ് സര്‍പ്രൈസ്! മന്ത്രി OJ ജനീഷിന്റെ കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒരേ നമ്പര്‍! ആദ്യം കണ്ടെത്തിയത് ഭാര്യ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറാണ് KL 01 CB 8308. ഈ നമ്പറിന് പിന്നിൽ കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. തികച്ചും യാദൃശ്ചികമാണെങ്കിലും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജനീഷിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ അതേ കണക്കാണ് ഈ വണ്ടി നമ്പറിലും വന്നിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ തിരിച്ചുപിടിച്ചാണ് ജനീഷ് നിയമസഭയിലേക്കും മന്ത്രിപദവിയിലേക്കും എത്തിയത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23,893 Read More…