Featured Oddly News

‘അനങ്ങിയാൽ കളി മാറും! അപ്രതീക്ഷിതമായി വവ്വാൽ ദേഹത്ത് തൂങ്ങിയപ്പോൾ ഞെട്ടിത്തരിച്ച് വിനോദസഞ്ചാരി!; വീഡിയോ വൈറൽ

ശ്രീലങ്കയിൽ സന്ദർശനം നടത്തുകയായിരുന്ന ഒരു വിദേശ വിനോദസഞ്ചാരിയുടെ ശരീരത്തിലേക്ക് പെട്ടെന്ന് ഒരു വവ്വാൽ പറന്നുവന്നിരുന്നു. അയാള്‍ ധരിച്ചിരുന്ന ബനിയനില്‍ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്ത. ഈ വിചിത്രമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭയന്നുപോകാതെ വളരെ ശാന്തനായി, എന്നാൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന സഞ്ചാരിയുടെ പ്രതികരണമാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വവ്വാൽ പെട്ടെന്ന് വന്ന് വീഴുന്നതും, ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ അദ്ദേഹം അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കുന്ന മറ്റൊരു വ്യക്തിയെയും ഇതിൽ കാണാൻ സാധിക്കും.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ബാറ്റ്മാനുമായി ബന്ധപ്പെടുത്തിയാണ് പ്രചരിക്കുന്നത്. “നിങ്ങൾ ശ്രീലങ്കയിൽ പോകുമ്പോൾ ബാറ്റ്മാൻ നിങ്ങളുടെ മേലേക്ക് വീഴുമ്പോൾ” എന്ന തമാശ നിറഞ്ഞ വാചകത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അപകടകരമായ സാഹചര്യത്തിലും പരിഭ്രമിക്കാതെ സ്വയം നിയന്ത്രണം പാലിച്ച വിനോദസഞ്ചാരിയെ നിരവധി ആളുകൾ അഭിനന്ദിച്ചു.

സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. “നിങ്ങൾ അതിന്റെ ക്രെഷ് ആണ്” എന്ന് ഒരാൾ തമാശയായി കുറിച്ചപ്പോൾ, ശ്രീലങ്കയിൽ ആനകളെയാണ് പ്രതീക്ഷിക്കുകയെന്നും വവ്വാലുകളെ അല്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

വന്യജീവി സമ്പത്തിന് പേരുകേട്ട ശ്രീലങ്കയിലേക്ക് ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. ആനകളും കുരങ്ങുകളുമൊക്കെയായി സഞ്ചാരികൾ ഇടപഴകുന്നത് സാധാരണയാണെങ്കിലും വവ്വാലുമായി ഉണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ വളരെ അപൂർവ്വമാണ്.