പല്ലെക്കലെയിൽ ശ്രീലങ്കയോടേറ്റ 8 വിക്കറ്റിന്റെ കനത്ത തോൽവിയോടെ, 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പാത കഠിനമായിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ തോൽവിക്ക് പിന്നാലെ വഴങ്ങിയ ഈ രണ്ടാം പരാജയം ഓസീസിന് വലിയ തിരിച്ചടിയായി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ (+0.414 റൺ റേറ്റ്). അതേസമയം, പതും നിസങ്കയുടെ സെഞ്ചുറി കരുത്തിൽ ജയിച്ച സഹ-ആതിഥേയരായ ശ്രീലങ്ക 6 പോയിന്റോടെ സൂപ്പർ എയിറ്റ് ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ മുന്നിലുള്ള Read More…
Tag: srilanka
തല്‍ക്കാലം കളി അവസാനിപ്പിക്കാം ; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ ജയവിക്രമയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്
ഐസിസിയുടെ അഴിമതി വിരുദ്ധ കോഡ് ലംഘിച്ചതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ ജയവിക്രമയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 26 കാരനായ ഇടംകൈയ്യന്‍ സ്പിന്നര്‍ അഴിമതി ആരോപണം ഏറ്റുപറഞ്ഞതിനെ തുടര്‍ന്ന് വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുകയും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. വിലക്കിലേക്ക് നയിച്ച നിര്‍ദ്ദിഷ്ട സംഭവം ഐസിസി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര മത്സരങ്ങളിലും ലങ്ക പ്രീമിയര്‍ ലീഗിലും നിയമലംഘനം നടന്നതായി സ്ഥിരീകരിച്ചു. ചാര്‍ജുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്, ലങ്ക പ്രീമിയര്‍ ലീഗ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. Read More…
ശ്രീലങ്കയ്ക്ക് എതിരേയും ടീമിലില്ല ; സഞ്ജുസാംസണ്‍ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്ന് സോഷ്യല്‍മീഡിയ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടി20യില്‍ ഋഷഭ് പന്ത്, റിയാന്‍ പരാഗ് എന്നിവരെ ടോപ്ഓര്‍ഡറിലേക്ക് പരിഗണിച്ചതോടെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍ എന്ന് ആരാധകര്‍ മുദ്രകുത്താന്‍ തുടങ്ങി. സഞ്ജുവിന് അവസരം കിട്ടാതെ പോകുമ്പോള്‍ പന്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരം കളിക്കാരന്‍ എന്ന നിലയില്‍ പരിഗണന നേടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സഞ്ജുവിനെയും പന്തിനെയും പരസ്പരം പകരക്കാരനായി പരിഗണിക്കുമ്പോള്‍ സഞ്ജുവിന് അവസരം കിട്ടാത്ത സാഹചര്യം അദ്ദേഹത്തെ ടീമിന് പുറത്തേക്ക് നയിക്കുമോ എന്നാണ് ആരാധകരുടെ ഉത്ക്കണ്ഠ. Read More…



