Crime

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തു; ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന് ജീവനൊടുക്കി യുവാവ്

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ബൽറാം കുശ്വാഹ എന്ന യുവാവാണ് ഭാര്യ രവിതയെയും രണ്ട് ആൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പത്തു ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ ‘ഭാഗവത് കഥ’ എന്ന നൃത്തനാടക പരിപാടിയിൽ രവിത പങ്കെടുത്തിരുന്നു. എന്നാൽ ഭാര്യ പൊതുവേദിയിൽ നൃത്തം ചെയ്തത് ബൽറാമിന് Read More…

Crime

15000 വിഷഗുളിക; മുഹറത്തിന് ലക്ഷ്യമിട്ടത് കൂട്ടക്കൊല, 19 ദിവസം, ഇറാൻ സന്ദർശിച്ചത് മൂന്ന് തവണ; ഫയാസ് പിടിയിലായതിങ്ങനെ

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ പതിനയ്യായിരത്തിലധികം ആളുകളെ എലിവിഷം കലർത്തിയ ഗുളികകൾ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഫയാസ് പ്രേംജിക്ക്, അതിനുള്ള ആശയം ലഭിച്ചത് സ്വന്തം വീട്ടിലെ എലിശല്യത്തിൽ നിന്നാണെന്ന് പൊലീസ്. പുണെയിലെ തന്റെ വീടിന് സമീപം കടുത്ത എലിശല്യമായിരുന്നെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഗുളികകൾ തയ്യാറാക്കാൻ പ്രേംജി ഉപയോഗിച്ച ‘സിങ്ക് ഫോസ്ഫൈഡ്’ എലിവിഷം നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മാരകമായ പൊടിയാണ്. സിങ്ക് ഫോസ്ഫൈഡ് വ്യത്യസ്ത അളവിൽ മനുഷ്യശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയാൾ ഗൂഗിളിലും ആർട്ടിഫിഷ്യൽ Read More…

Crime

13കാരിയെ ഓട്ടോക്കാരന്‍ ഹോട്ടലുടമയ്ക്ക് വിറ്റു, 5 ദിവസത്തിനിടെ 30 പേർ ക്രൂരമായി പീഡിപ്പിച്ചു; അറസ്റ്റ്

രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരി സ്കൂൾ വിദ്യാർഥിനിയെ അഞ്ച് ദിവസങ്ങള്‍ക്കിടെ മുപ്പതോളം പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 18-ന് കൂട്ടുകാരിയെ സന്ദർശിക്കാൻ പോയ പെൺകുട്ടി രാത്രി 10.30-ഓടെ ശ്രീഗംഗാനഗറിലെത്തി. വീട്ടിലെത്തിക്കാനായി ഒരു റിക്ഷാ ഡ്രൈവറുടെ സഹായം തേടിയെങ്കിലും, അയാൾ കുട്ടിയെ വീട്ടിലാക്കുന്നതിന് പകരം ഒരു ലോഡ്ജിലേക്ക് നിർബന്ധപൂർവ്വം കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന്, അടുത്ത ദിവസങ്ങളിൽ കുട്ടിയെ പല ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ച് ക്രൂരമായ ലൈംഗിക Read More…

Crime

കൊലപാതകത്തിന് പിന്നാലെ ഒന്നിച്ചിരുന്ന് കളി കാണൽ; കേതന്റെ കൊലയാളികളായ സിയയുടെയും ചേതന്റെയും ദൃശ്യങ്ങൾ പോലീസിന്

ചേതനും സിയയും ഒരുമിച്ച് പ്രാദേശിക ക്രിക്കറ്റ് മത്സരം കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇവർ ഒരുമിച്ചുള്ള ആദ്യത്തെ പരസ്യ ദൃശ്യം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ‘മാർക്കറ്റ് യാർഡ് ഫ്രണ്ട്സ് ക്രിക്കറ്റ് ലീഗ്’ (MFCL) ടൂർണമെന്റിനിടയിലാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സിയ കളി കണ്ട് പ്രോത്സാഹിപ്പിക്കുമ്പോൾ ചേതൻ അവളുടെ തോളിൽ കൈയിട്ട് ഇരുവരും അടുത്തടുത്തിരിക്കുന്നത് വീഡിയോയിൽ കാണാം. ഇവർ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് അന്വേഷിച്ചപ്പോൾ, സിയയുടെ സഹോദരനായ സാഹിൽ വഴിയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് Read More…

Crime

കാൽ വഴുതിയതല്ല, തള്ളിയിട്ട് കൊന്നത് സിയയും കാമുകനും; വില്ലത്തി പ്രതിശ്രുത വധു, എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്

പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ എന്ന യുവാവ് മലയിടുക്കിലേക്ക് വീണ് മരിച്ച സംഭവത്തിൽ, പ്രതിശ്രുത വധു സിയ ഗോയലിനും അവളുടെ കാമുകൻ ചേതൻ ചൗധരിക്കും എതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സിയയും ചേതനും ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയായിരുന്നു എന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. കേതന്റെ പിതാവ് വിശാൽ ദേവിചന്ദ് അഗർവാൾ ജൂൺ 23-നാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സിയ അകാരണമായി ദേഷ്യപ്പെടുകയും ചെറിയ Read More…

Crime

കഴുത്തിൽ ഷാളിട്ട് മുറുക്കി, തല ബക്കറ്റിൽ മുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഗര്‍ഭിണിയായ ഭാര്യയെ കൊന്നു

ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. ഭർത്താവ് ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിയാറുകാരിയായ നേഹ കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് അമിത് ഗുപ്തയ്ക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസം മുൻപാണ് ഇവർ പഞ്ച്ശീൽ കോളനിയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. Read More…

Crime

‘വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ എളുപ്പം കൊല്ലുന്നത്’; 2,000ത്തിലധികം കോളുകൾ, 238 മണിക്കൂർ സംഭാഷണം, സിയയുടെ വെളിപ്പെടുത്തൽ

പുണെ: കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതി സിയ ഗോയൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കേതനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ എളുപ്പം അയാളെ കൊല്ലുന്നതാണെന്ന് തോന്നിയതിനാലാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വരുന്ന നവംബറിൽ നടക്കേണ്ടിയിരുന്ന വിവാഹം മുടക്കി കുടുംബാംഗങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സിയ ചോദ്യംചെയ്യലിൽ പോലീസിനോട് വ്യക്തമാക്കിയത്. സിയയും കാമുകനും കേടിലെ കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയും ജനുവരി മാസം മുതൽ ഏകദേശം രണ്ടായിരത്തിലധികം Read More…

Crime

തെളിവില്ലാതെ എങ്ങിനെ കൊല്ലാം? വീഡിയോ കണ്ടു പഠിച്ചു; കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

സ്വത്ത് തര്‍ക്കത്തെയും കടബാദ്ധ്യതയെയും തുടർന്ന് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിനും പോലീസിന്റെ പിടിയിലാകാതിരിക്കാനും മുഖ്യപ്രതി ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജൂണ്‍ 22-ന് ഒരു പൂട്ടിയിട്ട വീട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ട്രാക്കിംഗ് എന്നിവയിലൂടെയും Read More…

Crime

വീട്ടില്‍ക്കയറി 2 യുവതികളെ ബലാത്സംഗം ചെയ്തു, വായില്‍ തുപ്പി;  14 വര്‍ഷം തടവുശിക്ഷ ലഭിച്ചത് മലയാളിക്ക് ഡോക്ടര്‍ക്ക്?

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളുടെ വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. മലയാളിയാണെന്ന് കരുതപ്പെടുന്ന 34കാരനായ സലില്‍ കൊരമ്പയിലാണ് പ്രതി. ട്രൂറോ ക്രൗണ്‍ കോടതിയില്‍ ആറു ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ജഡ്ജി സൈമണ്‍ കാര്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട രണ്ട് യുവതികളെയാണ് യുകെയിലെ സറെയിലുള്ള റെഡ് ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജനായ സലില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. മൂന്ന് ബലാത്സംഗക്കേസുകളിലായിട്ടാണ് Read More…