നാസിക്: വനപ്രദേശത്ത് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജൽഗാവിലെ ജാംനർ താലൂക്കിലുള്ള ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളും യുവതിയും തമ്മിൽ നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി താമസിക്കുന്ന നാട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം മാറിയുള്ള മറ്റൊരു ഗ്രാമത്തിലെ താമസക്കാരാണ് ഈ പ്രതികൾ. ഇരുവിഭാഗവും ഒരേ Read More…
ഒപ്പമുണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍; യുവതിയുടെ മരണം ലൗജിഹാദെന്ന് കുടുംബം, ലഹരി നൽകി നിരന്തരം പീഡിപ്പിച്ചു
നന്ദിഹിൽസിന് അടുത്തുള്ള ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. മകൾക്ക് ആൺസുഹൃത്ത് ലഹരിമരുന്ന് നൽകിയിരുന്നതായും ഇതൊരു ലൗ ജിഹാദ് കേസാണെന്നും അമ്മയും സഹോദരനും ആരോപിച്ചു. ബനശങ്കരിയിൽ താമസിക്കുന്ന സായി സുരഭിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹത്തിനൊപ്പം കോഴിക്കോട് സ്വദേശിയായ സുഹൃത്ത് സഞ്ജീത് അലിയെയും ഗുരുതരാവസ്ഥയിൽ മുറിയിൽ കണ്ടെത്തിയിരുന്നു. പൂട്ടിയിട്ട റിസോർട്ട് മുറിക്കുള്ളിലാണ് യുവതിയുടെ മൃതദേഹം കിടന്നിരുന്നത്. സുരഭിയെ കൊലപ്പെടുത്തിയ ശേഷം സഞ്ജീത് അലി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. മുദ്ദേനഹള്ളിയിലെ Read More…
കാമുകിയെ കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം മറവ് ചെയ്യാനൊരുങ്ങവേ യുവാവ് ഹൃദയാഘാതം വന്ന് മരിച്ചു
കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള കാട്ടിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം വന്ന് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. ഡാനിയേൽ റോബിൻസ് (44), കാമുകി ജെസി ഫോൾഡ്സ് (47) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അടുത്തടുത്തായാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൗണ്ടി റോഡ് 86-ൽ സംശയാസ്പദമായ രീതിയിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നതായി ജൂൺ പത്തിനാണ് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ച പൊലീസ് Read More…
ഇടനിലക്കാരന്‍ മേക്കപ്പ്മാന്‍; ഒരു മുൻനിര നടിയുള്‍പ്പെടെയുള്ള നടിമാരെ രക്ഷപ്പെടുത്തി, സെക്സ് റാക്കറ്റ് തകര്‍ത്ത് പൊലീസ്
മുംബൈയിൽ പ്രവർത്തിച്ചിരുന്ന ഒരു ‘ഹൈ-പ്രൊഫൈൽ’ പെൺവാണിഭ സംഘത്തെ പൊലീസ് വിജയകരമായി പിടികൂടി. ഗിർഗാവിലും കല്യാണിലുമായി നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലൂടെയാണ് ഈ സംഘത്തെ തകർത്തത്. ഗിർഗാവിലെ ഹോട്ടലിൽ നിന്ന് രണ്ട് നടിമാരെയും കല്യാണിൽ നിന്ന് മറ്റ് രണ്ട് യുവതികളെയും പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗിർഗാവിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന പൊലീസ് ഹോട്ടലിലെത്തി വിവരങ്ങൾ കൃത്യമായി ഉറപ്പുവരുത്തി. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. Read More…
T.C. നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടി.സി) ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർത്ഥി സ്കൂളിനുള്ളിൽ വെച്ച് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്റോൺമെന്റ് മേഖലയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് വിദ്യാർത്ഥിയും അധ്യാപകനും പ്രിൻസിപ്പലും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ മൂവരും എഴുന്നേറ്റു. നിമിഷങ്ങൾക്കകം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിദ്യാർത്ഥി അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകൻ പിന്നോട്ട് മാറുന്നതും മുറിക്കുള്ളിൽ Read More…
കശ്മീരി പണ്ഡിറ്റ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; ഭീകരന്‍ യാസിൻ മാലിക് സൂത്രധാരൻ, 36 വര്‍ഷത്തിനുശേഷം കുറ്റപത്രം
ശ്രീനഗർ: ജമ്മു കശ്മീരിൽ 36 വർഷം മുൻപ് നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്.) മുൻ തലവൻ യാസിൻ മാലിക് ഉൾപ്പെടെ അഞ്ച് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാന അന്വേഷണ ഏജൻസി (എസ്.ഐ.എ.) 737 പേജുകളുള്ള വിശദമായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്‌സായിരുന്ന സർള ഭട്ട് (27) കൊല്ലപ്പെട്ട കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട സർള ഭട്ടിനെ Read More…
‘വിവാഹിതയുമായി വഴിവിട്ട ബന്ധം’; യുവാവിന്റെ മരണം കൊലപാതകം; പ്രതികൾ യുവതിയുടെ അച്ഛനും സുഹൃത്തും
പത്തനംതിട്ട: ചിറ്റാറിൽ സന്ദീപ് എന്ന മുപ്പത്തിയഞ്ചുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അട്ടത്തോട് സ്വദേശിയായ കൃഷ്ണൻകുട്ടി, അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപി എന്നിവരാണ് ഈ കേസിൽ പ്രതികൾ. വിവാഹിതയായ ഒരു യുവതിയുമായി സന്ദീപിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സന്ദീപിന്റെ മരണം ക്രൂരമായ മർദ്ദനം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതും പിന്നീട് മരണം സംഭവിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ മൂന്ന് പേരെ പോലീസ് രാവിലെ തന്നെ Read More…
മോഷ്ടാവാണെന്നറിയാതെ പ്രണയിച്ചു, അറിഞ്ഞപ്പോള്‍ ബ്രേക്കപ്പ്; യുവതിയുടെ കഴുത്തറത്ത് യുവാവ്
ബെംഗളൂരു മഹാലക്ഷ്മിപുരത്ത് പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ യുവതിയെ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. തന്റെ കാമുകന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സത്യാവസ്ഥ തിരിച്ചറിഞ്ഞ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായത്. ഞായറാഴ്ച രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ഇരുപത്തിമൂന്നുകാരിയായ അഞ്ജലി, രാജീവ് എന്ന യുവാവുമായി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ, രാജീവ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വൈകിയാണ് അഞ്ജലി അറിഞ്ഞത്. ഇതോടെ രാജീവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് കുടുംബവും അഞ്ജലിയെ Read More…
ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; അമ്മയെ തിരിച്ചറിഞ്ഞ് പോലീസ്, കുഞ്ഞിനെ കണ്ടെത്തിയ ‘രക്ഷകൻ’ തന്നെ ഉപേക്ഷിച്ചയാൾ !
ജനിച്ചയുടനെ ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച ശേഷം പോലീസിനെ പറ്റിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മ പിടിയിലായി. അരൂര്‍-ഇടപ്പളളി ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയിലാണ് ഉപേക്ഷിച്ച നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തട്ടുകടയിലെ ബെഞ്ചില്‍ കുഞ്ഞിനെ കിടത്തിയ നിലയില്‍ കണ്ടുവെന്ന് ഒരു യുവാവാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പുതിയകാവ് സ്വദേശിയായ മിഥുൻ എന്ന യുവാവാണ് വിവരം Read More…














