ബെംഗളൂരു ∙ കർണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് പെൺകുട്ടികളെ മുറിയിലെ കിടക്കയിൽ മരിച്ച നിലയിലും പിതാവിനെ ശുചിമുറിയിൽ കഴുത്തറുത്ത് ഗുരുതരാവസ്ഥയിലും കണ്ടെത്തി. നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനും (40) ഇയാളുടെ മക്കളുമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും, ഗുരുതരമായി പരുക്കേറ്റ ഇമ്രാനെ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ അടുത്തുനിന്ന് രക്തം പുരണ്ട Read More…
‘അമ്മ, ഐ ആം സോറി’: ഐജ മഹേഷിന്റെ സഹോദരന് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ദുബായിൽനിന്നെത്തിയത് ഞായറാഴ്ച
മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പുനഃപരീക്ഷയ്ക്ക് പരിശീലിക്കുന്നതിനിടെ ജീവനൊടുക്കിയ ഐജ മഹേഷിന്റെ സഹോദരൻ അർജുനെ (24) മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശിയായ ഇയാളെ ബജ്പെയ്ക്കടുത്തുള്ള മറവൂരിലെ ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്നും മംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേർന്ന അർജുൻ അന്നു രാത്രിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും Read More…
6 മാസം ഗര്‍ഭിണി, കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഷമീമ; വയറ്റില്‍ കറുത്തവസ്തുവെന്ന് ഡോക്ടര്‍, നവാസിനെതിരെ പോലീസിൽ പരാതി!
കോഴിക്കോട് അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ഒരു മാസത്തോളം ചികിത്സയിലായിരുന്ന ഷമീമ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പയ്യോളി സ്വദേശിനിയായ ഷമീമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. ശനിയാഴ്ച ഉണ്ടായ മരണത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് നവാസിനൊപ്പമാണ് ഷമീമ അരിക്കുളത്ത് താമസിച്ചിരുന്നത്. നവാസിൽ നിന്ന് കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഗൾഫിലുള്ള സഹോദരനോട് ഷമീമ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും, Read More…
കാമുകിയെ കെട്ടാനായില്ല; പ്രതികാരത്തിന് ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ പാഴ്സൽ, ഒടുവിൽ കുടുങ്ങിയത് മുന്കാമുകന്
കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്റെ ഗൂഢാലോചന ജമ്മു കശ്മീർ പോലീസ് പൊളിച്ചു. കാൺപൂരിൽ നിന്ന് യുവതിയുടെ ഭർത്താവിന്റെ വിലാസത്തിൽ ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പ്രതികാരം വീട്ടാൻ പദ്ധതിയിട്ടത്. ഗന്ദർബാൽ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് ഈ പാഴ്സൽ ലഭിച്ചത്. ഫാമിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എൻഡിപിഎസ് നിയമപ്രകാരം ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യംചെയ്യലിൽ യുവാവിന് ഇതിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് അന്വേഷണം Read More…
പെറ്റമ്മയോട് ഈ ക്രൂരതയോ? 75-കാരിയായ അമ്മയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് മകന്, ദൃശ്യങ്ങൾ വൈറൽ
ജബൽപൂർ (മധ്യപ്രദേശ്): 75 വയസ്സുള്ള അമ്മയെ മകൻ വഴിയിൽ ഇട്ട് വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിസിടിവി വീഡിയോ ഇൻ്റർനെറ്റിൽ വൈറലായതോടെ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രഞ്ജി പോലീസ് സ്റ്റേഷൻ പരിധിയിലെ മഹർഷി വാല്മീകി വാർഡിലുള്ള അശോക് വിഹാർ കോളനിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. രാവിലെ 9:19 ഓടെ മിത്ര വിശ്വകർമ എന്ന വയോധിക വീടിന് പുറത്തേക്ക് ഇറങ്ങുന്നത് സിസിടിവി Read More…
മുറിയില്‍ പല ഫ്ലേവറുകളിലുള്ള കോണ്ടവും ലൂബ്രിക്കന്റുകളും; 19കാരിയെ കാഴ്ച്ച വെച്ചത് 70 പേര്‍ക്ക് , യുവാവിന് തടവുശിക്ഷ
ലൈംഗിക തൊഴിലാളികളായ യുവതികൾക്ക് ഉപഭോക്താക്കളെ ഏർപ്പാടാക്കിക്കൊടുക്കുകയും, അവരുടെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് കൈക്കലാക്കുകയും ചെയ്ത ചൈനീസ് യുവാവിന് 13 മാസവും രണ്ടാഴ്ചയും തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 19-കാരിയെ സിംഗപ്പൂരിലെത്തിച്ച് നിരവധി പേർക്കായി കാഴ്ചവെച്ചെന്ന കുറ്റത്തിനാണ് 42-കാരനായ ലിയുവിന് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 3,000 ഡോളർ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു. 2024 ജൂൺ 11-ന് സെറംഗൂണിലെ ഒരു ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലിയുവും നാല് യുവതികളും അറസ്റ്റിലായത്. വിവിധ തരത്തിലുള്ള കോണ്ടം, Read More…
‘അല്ല, ആ കടലില്‍ കാണാതായവരെ കിട്ടിയോ? ചോദ്യം പോലീസിനോട്, ആയങ്കിക്ക് അറിയണം
കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലായതിനുപിന്നാലെ അര്ജുന് ആയങ്കി ചോദിച്ചത് കടലില്‍ കാണാതായവരെ കിട്ടിയോയെന്നാണ്. പോലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്ന് പിടികൂടിയ ഉദ്യോഗസ്ഥരോടായിരുന്നു ഈ ചോദ്യം. അര്ജുന് ആയങ്കിയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ ബി.വി. വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. കണ്ണൂരിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ എറണാകുളത്തേക്ക് മാറ്റാനാണ് പോലീസിന്റെ പദ്ധതി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, സ്വര്‍ണം Read More…
600-ലധികം അശ്ലീല വീഡിയോകൾ, 4 വർഷത്തെ ക്രൂരത; കൗമാരക്കാരെയും യുവാക്കളെയും പീഡിപ്പിച്ച 22-കാരൻ പിടിയിൽ!
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ അശ്ലീല വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 22-കാരനെ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2022 മുതൽ പ്രതി ഇരകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 600-ലധികം അശ്ലീല വീഡിയോകൾ കണ്ടെടുത്തതായി സൂപ്രണ്ട് ഓഫ് പൊലീസ് അശ്വിനി സനപ് പറഞ്ഞു. ഫോണിൽ നിന്ന് ലഭിച്ച വീഡിയോകളിൽ നിന്ന് ഇരകളെ Read More…
കോടിക്കണക്കിനു രൂപയുടെ മുകളില്‍ കിടക്കുന്ന യുവതി ! ടിൻഡർ വഴി സൗഹൃദം, പിന്നാലെ ബ്ലാക്ക് മെയിലിങ്, ഹണിട്രാപ്പിലൂടെ 6 കോടി തട്ടി
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഡേറ്റിങ് ആപ്പുകൾ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പോലീസ് അന്വേഷണം . പല്ലവി സിങ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് ബ്ലാക്ക് മെയിലിങ് വിവരങ്ങൾ പുറത്തുവന്നത്. ടിൻഡർ (Tinder) ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, അവരുടെ രഹസ്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് യുവതിക്കെതിരെ Read More…














