Crime

തിരുവനന്തപുരത്തു കൊണ്ടുപോകാന്‍ സാമ്പത്തിക ബുദ്ധിമുട്ട് , അവർ അഞ്ചു പേർക്കും എറണാകുളത്ത് അന്ത്യനിദ്ര

കൊച്ചി വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്‌കാരം പച്ചാളം ശ്മശാനത്തിൽ നടത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, കൊച്ചു മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കൊച്ചിയിൽ തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സയ്ക്കായി എന്ന പേരിലായിരുന്നു അശ്വതിയും കുടുംബവും കഴിഞ്ഞ ഫെബ്രുവരിയിൽ വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. വാടക Read More…

Crime

ലേബര്‍ റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ, 3,000 വീഡിയോകൾ; ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ

ഗുജറാത്തിലെ രാജ്കോട്ടിൽ പ്രസവമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ പോലീസ് പിടികൂടി. ഡോക്ടർ കമൽ നന്ദയാണ് പിടിയിലായത്. സഹപ്രവർത്തകയായ വനിതാ ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. വനിതാ ഡോക്ടറോടുള്ള താൽപ്പര്യമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. പ്രതിയുടെ പക്കൽ നിന്ന് മൂവായിരത്തിലധികം വീഡിയോകളാണ് പോലീസ് കണ്ടെടുത്തത്. 2023 മുതൽ ഇയാൾ ഇത്തരത്തിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി മെമ്മറി കാർഡുകൾ മാറ്റി സൂക്ഷിച്ചിരുന്നു. ക്ലിനിക്കിലെ ലേബർ Read More…

Crime

കൊലപ്പെടുത്താൻ പിതാവ് കഴുത്തുഞെരിച്ചു; മരിച്ചെന്നു കരുതി കുഴിമാടത്തിലെറിഞ്ഞു: വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവിനോട് താൻ ക്ഷമിച്ചതായും ബ്രിട്ടാനി വെളിപ്പെടുത്തി. സെപ്റ്റംബർ 19-ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്‌നി ഡേവിസ് (62) ആക്രമിച്ചത്. താൻ നിർമ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം (Handmade execution device) ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം മുട്ടിച്ചു.  രക്ഷയില്ലെന്ന് Read More…

Crime

ചീരക്കറി ഉണ്ടാക്കിയില്ല; ഗര്‍ഭിണിയായ ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് യുവാവ്

മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഉച്ചഭക്ഷണത്തിന് ചീരക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. 25 വയസ്സുകാരിയായ ഷീലാബായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചീരയുമായി വീട്ടിലെത്തിയ സുനിലിനോട്, ഭക്ഷണം നേരത്തെ പാകം ചെയ്തതിനാൽ ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്ന് ഷീല പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ വഴക്കിനിടെ സുനിൽ ഷീലയെ മുടിയിൽ പിടിച്ചു വലിച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോകുകയും കോടാലി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയുമായിരുന്നു. ഷീല സംഭവസ്ഥലത്ത് തന്നെ Read More…

Crime Featured

ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ രണ്ടു പിഞ്ചുശരീരങ്ങൾ; ഭർത്താവിന് അരികിലേക്ക് പോകുന്നുവെന്ന് അശ്വതി

കൊച്ചി: വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത് അങ്ങേയറ്റം ദാരുണമായ സാഹചര്യത്തില്‍. മുറിയിലെ ഫാനിൽ പാതി മുറിച്ച ഒരു തുണിക്കഷ്ണം തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അതിൽ നിന്നും അഞ്ച് മീറ്റർ മാറി രണ്ട് പേരുടെ മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മറ്റൊരു മുറിയിലെ കട്ടിലിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്, കണ്ണുകളിൽ ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയിലെ തറയിൽ ഷാൾ വിരിച്ച് അതിൽ ഷെർവാണി ധരിപ്പിച്ച നിലയിൽ Read More…

Crime

സിനിമാ നടിയെ ‌കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചിയില്‍ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിനുസമീപം നടക്കാനെത്തിയപ്പോഴാണ് നടിയെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Crime

37 വയസ്സിനുള്ളിൽ ഏഴ് പ്രസവം, യുവതി മരിച്ചു; നല്‍കിയത് അക്യുപങ്ചര്‍ ചികില്‍സ! ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ തൃശൂരില്‍ യുവതിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശി മുഹ്സിനയാണ് മരിച്ചത്. ജനുവരിയിലാണ് 37കാരിയായ മുഹ്സിന പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവത്തിന് ആറു ദിവസത്തിന് ശേഷം കു‍ഞ്ഞ് മരിച്ചു. ശരീരത്തില്‍ പലയിടങ്ങളിലും മുറിവുകളുണ്ടായിരുന്ന മുഹ്സിനയുടെ ആരോഗ്യനിലയും വഷളായി. എന്നിട്ടും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഭര്‍ത്താവ് ഇബ്രാഹിം തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. അക്യുപങ്ചര്‍ ചികില്‍സയാണ് മുഹ്സിനയ്ക്ക് നല്‍കിവന്നത്. കുടുംബവുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ മുഹ്സിനെയെ അനുവദിച്ചതുമില്ല. കഴിഞ്ഞ ദിവസം ചാവക്കാട്ടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മുഹ്സിനയുടെ പിതാവും Read More…

Crime

‘ഡ്രമ്മും സിമന്റും’ എന്ന കുറിപ്പോടെ സ്വന്തംചിത്രം, കൊല്ലുമെന്ന് ഭയം; അവള്‍ കാമുകനൊപ്പം പോകട്ടേയെന്ന് ഭര്‍ത്താവ്

ബുലന്ദ്‌ഷഹര്‍: ‘സിമെന്റ്‌ ഓര്‍ ഡ്രം’ (സിമെന്റ്‌ ആന്‍ഡ്‌ ഡ്രം) – ഭാര്യയുടെ മൊബൈല്‍ ഫോണിലെ ഈ മൂന്ന്‌ വാക്കുകള്‍ കണ്ട്‌ ഭര്‍ത്താവ്‌ ഭയന്നുപോയി. തുടര്‍ന്ന്‌ തന്റെ പങ്കാളിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍നിന്നുള്ള രാജ്‌കുമാറിന്റെ കഥയാണിത്‌. ഭാര്യക്ക്‌ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന്‌ രാജ്‌കുമാര്‍ പറയുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുമായിരുന്നു. ഴിഞ്ഞ ജൂലൈയില്‍ ഭാര്യ രാജ്‌കുമാറിനെയും ആറ്‌ മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്‌ മാതാപിതാക്കളോടൊപ്പം താമസിക്കാനെന്നു പറഞ്ഞ്‌ പോയി. പക്ഷേ, അവള്‍ ഒരു മാസം കാമുകനൊപ്പം കഴിഞ്ഞുവെന്ന്‌ രാജ്‌കുമാര്‍ Read More…

Crime

15-കാരിയെ കടന്നുപിടിച്ച് ചുംബിച്ചു, നഗ്നത പ്രദർശിപ്പിച്ചു, 16-കാരനെതിരെ പോക്സോ കേസ്

താനെയിലെ അംബർനാഥിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ മുന്നിൽ വെച്ച് വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്ത കൗമാരക്കാരനെതിരെ കേസ് എടുത്തു. തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീടിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായ പതിനാറുകാരൻ, വീടിന് പുറത്തെത്തി പെൺകുട്ടിയെ ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നടുങ്ങിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, പോക്സോ (POCSO) നിയമം എന്നിവ പ്രകാരമാണ് കൗമാരക്കാരനെതിരെ Read More…