Crime

മുറിയില്‍ പല ഫ്ലേവറുകളിലുള്ള കോണ്ടവും ലൂബ്രിക്കന്‍റുകളും; 19കാരിയെ കാഴ്ച്ച വെച്ചത് 70 പേര്‍ക്ക് , യുവാവിന് തടവുശിക്ഷ

ലൈംഗിക തൊഴിലാളികളായ യുവതികൾക്ക് ഉപഭോക്താക്കളെ ഏർപ്പാടാക്കിക്കൊടുക്കുകയും, അവരുടെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് കൈക്കലാക്കുകയും ചെയ്ത ചൈനീസ് യുവാവിന് 13 മാസവും രണ്ടാഴ്ചയും തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 19-കാരിയെ സിംഗപ്പൂരിലെത്തിച്ച് നിരവധി പേർക്കായി കാഴ്ചവെച്ചെന്ന കുറ്റത്തിനാണ് 42-കാരനായ ലിയുവിന് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 3,000 ഡോളർ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു.

2024 ജൂൺ 11-ന് സെറംഗൂണിലെ ഒരു ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലിയുവും നാല് യുവതികളും അറസ്റ്റിലായത്. വിവിധ തരത്തിലുള്ള കോണ്ടം, ലൂബ്രിക്കന്റുകൾ എന്നിവ ഹോട്ടൽ മുറിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിൽ ലിയു സ്ത്രീകൾക്കായി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തതായും, ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയതായും, ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങൾ നൽകിയതായും കണ്ടെത്തി.

തന്റെ മുൻ ഇടനിലക്കാരൻ ഓരോ ഉപഭോക്താവിൽ നിന്നും 100 ഡോളർ കമ്മീഷൻ വാങ്ങിയിരുന്നതായും, ഒരു സുഹൃത്ത് വഴിയാണ് ലിയുവിനെ പരിചയപ്പെട്ടതെന്നും 19-കാരിയായ ലൈംഗിക തൊഴിലാളി പറഞ്ഞു. അയാൾ ഒരു ഉപഭോക്താവിൽ നിന്ന് 40 ഡോളർ മാത്രമാണ് കമ്മീഷനായി വാങ്ങിയിരുന്നത്. അതിനാലാണ് ഉപഭോക്താക്കളെ കണ്ടെത്താനായി ലിയുവുമായി ബന്ധപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി.

“യിൻയിൻ” എന്ന വ്യാജപേരിൽ യുവതിയുടെ ചിത്രങ്ങൾ, പ്രായം, ശരീര അളവുകൾ, വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ എന്നിവയെല്ലാം ലിയു വെബ്‌സൈറ്റിൽ നൽകിയിരുന്നു. യുവതിയുടെ മൊഴിപ്രകാരം 2024 ജൂൺ 3-നും ജൂൺ 11-നും ഇടയിൽ ഏകദേശം 70 ഉപഭോക്താക്കൾക്ക് സേവനം നൽകേണ്ടി വന്നിട്ടുണ്ട്. ഇതിലൂടെ ലിയുവിന് കമ്മീഷനായി ഏകദേശം 3,000 സിംഗപ്പൂർ ഡോളർ ലഭിച്ചതായും പറയപ്പെടുന്നു.