വനിതാ ഐപിഎസ് ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രൊബേഷനറി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡിയെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കുടുംബസുഹൃത്തിന്റെ വീട്ടിൽ വെച്ച് തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷമോ സാനിറ്റൈസറോ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ആദ്യം സംശയമുയർന്നിരുന്നെങ്കിലും ഡോക്ടർമാർ ഇത് തള്ളി. വയർ കഴുകിയപ്പോൾ വിഷാംശമോ മറ്റ് മരുന്നുകളോ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ രക്തത്തിൽ വലിയ അളവിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. Read More…
Tag: sexual harassment
പെണ്‍കുട്ടികളെ പരസ്പരം ചുംബിപ്പിച്ച് നാടകം പഠിപ്പിക്കല്‍; ലെസ്ബിയന്‍ അധ്യാപികയുടെ പണി പോയി !
സ്വയം രചിച്ച നാടകത്തിൽ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിക്കുകയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ലെസ്ബിയൻ അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി. യുഎസിലെ കൊളറാഡോയിലാണ് സംഭവം . കൊളറാഡോ നോർത്ത് ഈസ്റ്റ് ഏർലി കോളേജിലെ 50 വയസ്സുകാരിയായ ഫ്രഞ്ച് അധ്യാപിക ജെന്നിഫർ ഹോങ്കക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അധികൃതർ നടപടിയെടുത്തത്. ഫ്രഞ്ച് ഭാഷയും സംസ്കാരവുമായിരുന്നു ഇവർ പഠിപ്പിച്ചിരുന്നത്.പ്പിക്കല്‍തന്റെ ക്ലാസിലെ വിദ്യാർത്ഥികളെ കൊണ്ട് ഫ്രഞ്ച് ഭാഷയിൽ താൻ തന്നെ എഴുതിയ നാടകങ്ങൾ അഭിനയിപ്പിക്കുന്നത് ഹോങ്കയുടെ പതിവായിരുന്നു. ഇതിലൊരു Read More…
സ്വന്തംസ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറവച്ച് മുതലാളി; പൊക്കി വനിതാ ജീവനക്കാര്‍ !
തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഉടമ പിടിയിലായി. ചെക്കാലമുക്ക് സിന്ധുഭവനിൽ താമസിക്കുന്ന രാഹുൽ പി. അശോക് (38) എന്നയാളെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീടിന്റെ താഴത്തെ നിലയിൽ നടത്തുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് രാഹുൽ ക്യാമറ ഒളിപ്പിച്ചു വെച്ചത്. രണ്ട് വനിതാ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 2026 മാർച്ച് 13-നാണ് ശുചിമുറിയിൽ ക്യാമറ ഇരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ കയറിയ Read More…
ഭാര്യയെ മടുത്തു: 50,000 രൂപയ്ക്ക് കൂട്ടുകാര്‍ക്ക് വിറ്റു; യുവതി ബലാത്സംഗത്തിനിരയായത് 10 ദിവസം!
അഹമ്മദാബാദ്: ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് മനുഷ്യക്കടത്തിന്റെയും ക്രൂരമായ ലൈംഗിക അതിക്രമത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തന്റെ 26 വയസ്സുള്ള ഭാര്യയെ സ്വന്തം ഭർത്താവ് തന്നെ 50,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം ക്രൂരമായ ലൈംഗിക പീഡനങ്ങൾ അനുഭവിച്ച യുവതിയെ പോലീസ് രക്ഷപ്പെടുത്തുകയും, ഭർത്താവ് ഉൾപ്പെടെ ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വടക്കൻ ഗുജറാത്തിലെ പാലൻപൂരിൽ സാധാരണ രീതിയിൽ രജിസ്റ്റർ ചെയ്ത ഒരു ‘കാണാതായി’ എന്ന പരാതിയാണ്, ഒടുവിൽ മനുഷ്യക്കടത്തിന്റെയും കടുത്ത ലൈംഗിക പീഡനത്തിന്റെയും വഞ്ചനയുടെയും ഞെട്ടിക്കുന്ന Read More…
ജിന്ന് കയറിയെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം
അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12 വയസുകാരി ഉൾപ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഇമാമിനെ യുകെയിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷാ കാലാവധിയിൽ കുറഞ്ഞത് 20 വർഷമെങ്കിലും ഇയാൾ ജയിലിൽ കഴിയേണ്ടി വരും. ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലിം ഖാൻ (54) എന്നയാൾക്കാണ് ഈ ശിക്ഷ ലഭിച്ചത്. ഒരു മതനേതാവെന്ന തന്റെ പദവി ദുരുപയോഗം ചെയ്തും ചതിച്ചും പ്രായപൂർത്തിയായ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഈസ്റ്റ് ലണ്ടനിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച Read More…
ഗർഭിണിയുടെ പിന്നാലെയെത്തി സ്വകാര്യഭാഗത്ത് കയറിപ്പിടിച്ച ശേഷം തിരിഞ്ഞോടി; സിസിടിവിയില്‍ ദൃശ്യങ്ങള്‍
ജയ്പൂരിൽ ഗർഭിണിയായ സ്ത്രീയെ പൊതുസ്ഥലത്തുവെച്ച് ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പൊലീസ് പിടികൂടി. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ രാഹുൽ ഗുർജാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലായിരുന്നു മാളവ്യ നഗറിൽ വെച്ച് നടന്നുപോവുകയായിരുന്ന യുവതിയെ ഇയാൾ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏപ്രിൽ 12-ന് പൊലീസ് കേസെടുത്തു. പിടിയിലാകുമെന്ന് ഉറപ്പായതോടെ സുഹൃത്തുക്കളായ ശുഭം അഗർവാൾ, ബാബുലാൽ ബരാല എന്നിവരുടെ സഹായത്തോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയും കൂട്ടാളികളെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഗർഭിണിയായ സ്ത്രീയെ കൂടാതെ മറ്റ് Read More…
10-ാം ക്ലാസ് പരീക്ഷയ്ക്കിടെ ശുചിമുറിയിൽ വിദ്യാർത്ഥിനി പ്രസവിച്ചു; വിവാഹനിശ്ചയം കഴിഞ്ഞ കുട്ടിയെ പീഡിപ്പിച്ചത് മറ്റൊരു യുവാവ്
മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ പരീക്ഷാ ഹാളിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി. സ്വകാര്യ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്നു. പിന്നാലെ നവജാത ശിശുവിന്റെ കരച്ചിൽ കേട്ട് അധ്യാപകർ ഓടിയെത്തിയപ്പോഴാണ് പ്രസവവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതർ ആംബുലൻസ് വിളിക്കുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. എട്ടു മാസവും രണ്ടാഴ്ചയും പ്രായമായ Read More…
‘യുവതിയെ പീഡിപ്പിച്ചു; പീഡിപ്പിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു’; Dy.S.P.ക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്
ആത്മഹത്യചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ ആരോപണം. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ട്. ചെര്‍പ്പുളശേരി നഗരത്തില്‍വച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്റെ സിഐ ആയിരുന്ന ഉമേഷ് പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്ന് തന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നും അന്ന് താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും Read More…
യുവതിയെ കാറപകടത്തിൽ നിന്ന് രക്ഷിക്കാൻ ചാടിവീണ് യുവാവ്, പിന്നാലെ ലൈംഗിക പീഡനത്തിന് കേസ് !
അതിവേഗത്തിൽ വന്ന കാറിൽ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ച യുവാവിന് പിന്നീട് ലൈംഗിക പീഡനത്തിന് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. വിദേശത്തെ തിരിച്ചറിയാത്ത ഒരു നഗരത്തിൽ നടന്നുവെന്ന് കരുതുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വൈറൽ ക്ലിപ്പിൽ, ഒരു സ്ത്രീ ഹെഡ്‌ഫോൺ ധരിച്ച് ഫോണിൽ നോക്കി റോഡരികിലൂടെ നടക്കുന്നത് കാണാം. ചുറ്റുമുള്ളതിനെക്കുറിച്ച് അവർ ബോധവതിയായിരുന്നില്ല. അവർ നടപ്പാതയിൽ നിന്ന് റോഡ് മുറിച്ചുകടക്കാൻ തുടങ്ങുമ്പോൾ, ഒരു കാർ അതിവേഗത്തിൽ അടുത്തെത്തുന്നു.എതിർദിശയിൽ നടന്നുപോവുകയായിരുന്ന ഒരു Read More…









