Crime

കോടതിയിൽ ‘കടുക് പ്രയോഗം’: ജഡ്ജിയുടെ കസേരയിൽ മന്ത്രവാദം നടത്തിയ വൃദ്ധ അറസ്റ്റിൽ!

ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിചിത്ര സംഭവമാണ് കർണാടകയിലെ ചിക്കബെല്ലാപൂർ അഡീഷണൽ സീനിയർ സിവിൽ ജഡ്ജി കോടതിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോടതി മുറിയിൽ നടന്ന ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് അതൊരു തമാശയായി പോലും തോന്നിയേക്കാം. ചിക്കബെല്ലാപൂരിലെ ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജ് കോടതിയിലെ ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ ഒരു സ്ത്രീ ദുർമന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ അവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മഞ്ജുള എന്ന അറുപത്തിയഞ്ചുകാരിയാണ് പൂജിച്ച വെളുത്ത കടുക് ജഡ്ജിയുടെ Read More…

Spotlight

പുരുഷനോട്‌ രാത്രി വൈകിയുള്ള ഫോണ്‍വിളി; സ്‌ത്രീയുടെ സ്വഭാവത്തെ ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന്‌ ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഒരു സ്ത്രീ രാത്രി വൈകി മറ്റൊരു പുരുഷനോട് ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ മാത്രം അവളുടെ സ്വഭാവത്തെ ചോദ്യംചെയ്യാനോ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടാനോ കഴിയില്ലെന്ന് ഡല്‍ഹി കോടതി. നിലവിലുള്ള ഒരു ഗാര്‍ഹിക പീഡനക്കേസിലെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ പ്രധാന നിരീക്ഷണം. ഭാര്യയുടെയും മറ്റൊരാളുടെയും കോള്‍ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ട്, അത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷുനാലി ഗുപ്ത Read More…

Featured Spotlight

20 കോടിയുടെ മാനനഷ്‌ടക്കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ 90 വയസുകാരി വിസമ്മതിച്ചു; 2046 ലേക്ക്‌ കേസ്‌ മാറ്റി ഹൈക്കോടതി

മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റിയും 90 വയസ്സുള്ള വയോധികയും തമ്മിലുള്ള 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതിനെത്തുടർന്ന്, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 2046-ലേക്ക് മാറ്റി. സൊസൈറ്റിയിലെ മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ വയോധികയും മകളുമാണ് കേസ് നൽകിയിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗത്തോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എതിർകക്ഷികൾ നിരുപാധികം മാപ്പ് പറഞ്ഞാൽ കേസ് അവസാനിപ്പിക്കാമെന്ന നിർദേശമായിരുന്നു മുൻപ് കോടതി മുന്നോട്ടുവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ച പ്രകാരം നിരുപാധികം ക്ഷമാപണം നടത്താൻ Read More…

Oddly News

അയൽക്കാരനെ ‘പേടിപ്പിക്കാൻ’ മൈക്കിലൂടെ പ്രേതകഥകൾ ! ഒടുവിൽ കോടതിയിൽ കുടുങ്ങി

ചൈനയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം അസാധാരണമായ ഒരു പ്രതികാര നടപടിയിലേക്ക് നീങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തന്നെ ശല്യം ചെയ്ത അയൽക്കാരനോടുള്ള ദേഷ്യം തീർക്കാൻ ഒരാൾ മണിക്കൂറുകളോളം ഉച്ചഭാഷിണിയിൽ പ്രേതകഥകൾ വെച്ചതാണ് വിവാദമായത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ സംഭവം ഇപ്പോൾ കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഗ്യാങ്‌ഷു പ്രവിശ്യയിലെ ലു എന്നയാളും സുഹൃത്തും ചേർന്ന് അയൽവാസിയായ സീ എന്ന വ്യക്തിയുമായുള്ള തർക്കത്തെത്തുടർന്നാണ് ഈ ‘പ്രേത പ്രതികാരം’ തുടങ്ങിയത്. ഇവർ വീടിന്റെ ചുവരിലായി ഒരു ഉച്ചഭാഷിണി സ്ഥാപിച്ച് Read More…

Crime

ഭാര്യയുമായുള്ള അസ്വാഭാവിക ലൈംഗിക ബന്ധം ബലാത്സംഗമല്ല; യുവതിയുടെ പരാതി തളളി ഹൈക്കോടതി

ഭോപ്പാല്‍: ലൈംഗികപീഡനവും സ്‌ത്രീധന പീഡനവും ആരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരായ എഫ്‌.ഐ.ആര്‍. ഭാഗികമായി റദ്ദാക്കി മധ്യപ്രദേശ്‌ ഹൈക്കോടതി. വിവാഹബന്ധത്തിനുള്ളിലെ ലൈംഗികബന്ധം ബലാത്സംഗമായോ പ്രകൃതിവിരുദ്ധ കുറ്റമായോ കണക്കാക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജസ്‌റ്റിസ്‌ മിലിന്ദ്‌ രമേശ്‌ പട്‌കെയുടെ ഉത്തരവ്‌. ഭാര്യ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഭര്‍ത്താവിനെതിരേയുള്ള എഫ്‌.ഐ.ആറിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കിയാണ്‌ കോടതിയുടെ നിര്‍ണായക നിരീക്ഷണം.’വിവാഹബന്ധത്തില്‍ ലൈംഗികതയ്‌ക്കുള്ള സമ്മതം എന്നത്‌ നിയമപരമായി പ്രസക്‌തമല്ല’ എന്ന്‌ ജസ്‌റ്റിസ്‌ മിലിന്ദ്‌ രമേഷ്‌ പട്‌കെ നിരീക്ഷിച്ചു. ഐ.പി.സി. സെക്‌ഷന്‍ 375-ലെ ഇളവ്‌ Read More…

Featured Oddly News

ബാധയൊഴിപ്പിക്കലിനിടെ അമ്മയും മൂത്തസഹോദരിയും ചേര്‍ന്ന് മകളെ ‘കൊന്നു’ ; അബദ്ധത്തിലെന്ന് വാദം; കോടതി വെറുതേ വിട്ടു

ചൈനയില്‍ ബാധയൊഴിപ്പിക്കുന്നതിനിടെ മകളെ കൊന്ന കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി കോടതി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെന്‍സെനിലാണ് സംഭവം. ലി എന്ന യുവതിയും മൂത്ത മകളും ചേര്‍ന്നാണ് ഇളയ പെണ്‍കുട്ടിയുടെ ‘ബാധയൊഴിപ്പിക്കല്‍’ നടത്തിയത്. കൊലക്കുറ്റം ചുമത്തി ഇരുവര്‍ക്കും നാലുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് നേരത്തെ കോടതി വിധിച്ചിരുന്നത്. ലിയും രണ്ട് പെണ്‍മക്കളും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞു. ഭൂത-പ്രേത ബാധകള്‍ ശരീരത്തില്‍ കയറിപ്പറ്റുകയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി ഇവര്‍ കരുതിപ്പോന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലിയുടെ Read More…

Crime

അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു: അറുപതുകാരന്‌ 62.5 വര്‍ഷം തടവ്‌

ഹരിപ്പാട്‌ : അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരന്‌ അറുപത്തിരണ്ടര വര്‍ഷത്തെ തടവ്‌. 2021 മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അഞ്ച്‌ വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ഉപദ്രവം നടത്തിയ പത്തിയൂര്‍ സ്വദേശി ശശി.കെ(60)യെയാണ്‌ ഹരിപ്പാട്‌ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ജി. ഹരീഷ്‌ വിവിധ വകുപ്പുകളിലായി അറുപത്തിരണ്ടര വര്‍ഷം തടവിനും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചത്‌. കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഇന്‍സ്‌പെക്‌ടര്‍ എം.സുധിലാല്‍ അന്വേഷണം നടത്തി കുറ്റപത്രം Read More…

Featured Lifestyle

വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; രാജസ്ഥാന്‍ ഹൈക്കോടതി

വിവാഹപ്രായത്തെയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെയും ഒന്നിന് കൂട്ടിക്കെട്ടേണ്ടെന്ന് പറയുകയാണ് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹപ്രായം ആയിട്ടില്ലെങ്കിലും ഒന്നിച്ച് ജീവിക്കാമെന്നാണ് കോടതി പറയുന്നത്. 18 വയസായ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറയുന്നത്. വിവാഹപ്രായം ആയിട്ടില്ലെന്ന് പറഞ്ഞ് ലിവ് ഇന്‍ ബന്ധങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സാരം. 18 വയസുള്ള യുവതിയും 18 വയസുള്ള യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരുടെയും കുടുംബം എതിര്‍ത്തതോടെയാണ് നിയമപരമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചത്. തങ്ങള്‍ ഒന്നിച്ച് Read More…

Crime Featured

മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു, മുന്നിൽവെച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ

മഞ്ചേരി: പതിനൊന്നു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പിതാവിനു മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ നാല്‍പതുകാരനെയാണു ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി മൂന്നു തവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പ്രതി അതിജീവിത കാണ്‍കെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയുണ്ട്. അരീക്കോട് പോലീസ് Read More…