ചെന്നൈ ബസന്ത് നഗർ ബീച്ചിൽ കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന 21 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിലായി. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ തിരുനെൽവേലി പോലീസ് കമ്മീഷണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ജോസഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഡയാർ സ്വദേശിനിയും എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം കാറിലിരിക്കുമ്പോഴാണ് ജോസഫ് എത്തിയത്. ടോർച്ച് അടിച്ച് കാറിനടുത്തെത്തിയ ഇയാൾ ഐഡി കാർഡ് കാണിച്ച് താൻ ശാസ്ത്രിനഗർ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവരും ഒന്നിച്ച് കാറിലിരിക്കുന്നത് Read More…
ഭർത്താവിനെ മരത്തിനു വലംവയ്ക്കാൻ പറഞ്ഞയച്ചു; യുവതിയെ പീഡിപ്പിച്ച് ജോത്സ്യൻ
ബെംഗളൂരുവിലെ ചന്നമനക്കരെയിൽ ബിസിനസ് അഭിവൃദ്ധിക്കായി പൂജ നടത്താനെത്തിയ യുവതിയെ പീഡിപ്പിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കുടുംബത്തിനെതിരെ ദുർമന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനം. 38 വയസ്സുകാരനായ മോഹൻകുമാർ എന്നയാൾക്കെതിരെയാണ് 34-കാരിയായ യുവതി പരാതി നൽകിയത്. ബ്യൂട്ടീഷ്യൻ അക്കാദമി നടത്തുന്ന യുവതിയെ തന്റെ സഹോദരിക്ക് അഡ്മിഷൻ എടുക്കാനെന്ന വ്യാജേന എത്തിയാണ് മോഹൻകുമാർ പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ ബിസിനസ് മെച്ചപ്പെടുത്താൻ പ്രത്യേക പൂജകൾ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ യുവതിയുമായി സൗഹൃദത്തിലായി. പൂജയ്ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, ചടങ്ങുകളുടെ ഭാഗമാണെന്ന് പറഞ്ഞ് Read More…
‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കി, 19 പേജുള്ള ആത്മഹത്യാക്കുറിപ്പ്
ഹൈദരാബാദിൽ ഹുസൈൻ സാഗർ തടാകത്തിൽ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം പുറത്തുവന്നു. ഭാര്യയുടെ അവിഹിത ബന്ധങ്ങളും അതുകാരണം ഉണ്ടായ മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുറിപ്പിലെ പ്രധാന ആരോപണം. തന്റെ ഭാര്യയ്ക്ക് മറ്റ് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഇതിൽ ഒരാൾ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത് കണ്ടപ്പോഴാണ് Read More…
കാരണം തണ്ണിമത്തനല്ല! പച്ചനിറമായി ആന്തരികാവയങ്ങൾ, ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം: മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത
മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് പുതിയ സൂചനകൾ. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്നും ഉള്ളിൽച്ചെന്ന മറ്റേതോ വിഷവസ്തുവാണെന്നുമാണ് പ്രാഥമിക ഫൊറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരത്തിനുള്ളിൽ കടന്ന അജ്ഞാതമായ പദാർത്ഥമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഭക്ഷ്യവിഷബാധയേറ്റാൽ അവയവങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് Read More…
ഭാര്യയെ 13 വർഷം ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചു; കുറ്റസമ്മതം
ഭാര്യയെ ലഹരിമരുന്ന് നൽകി വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ കുറ്റസമ്മതം നടത്തിയ മുൻ ടോറി കൗൺസിലർ ഫിലിപ്പ് യങ് (49), കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതിയിൽ സമ്മതിച്ചു. വിഞ്ചസ്റ്റർ ക്രൗൺ കോടതിയിലാണ് ഇയാൾ പുതിയ കുറ്റങ്ങൾ ഏറ്റുപറഞ്ഞത്. സ്വിൻഡനിൽ നിന്നുള്ള മുൻ കൗൺസിലറായ ഇയാൾക്കെതിരെ ആകെ 56 കുറ്റപത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിലെല്ലാം ഇയാൾ കുറ്റസമ്മതം നടത്തിയതോടെ വിചാരണയുടെ ആവശ്യം ഒഴിവായതായി ജഡ്ജി പോൾ ഡഗ്‌ഡേൽ അറിയിച്ചു. തന്റെ മുൻഭാര്യയായ ജോവാൻ യങ്ങിനെ ലഹരിമരുന്ന് Read More…
ട്യൂഷന് വന്ന ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ എടുത്തു; ടീച്ചര്‍ക്ക് 15 വര്‍ഷംവരെ തടവ്
ട്യൂഷൻ പഠിപ്പിച്ചിരുന്ന ആൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വെക്കുകയും ചെയ്ത സംഭവത്തിൽ 27 വയസ്സുള്ള അധ്യാപികയ്ക്ക് മിഷിഗൺ കോടതി ശിക്ഷ വിധിച്ചു. ജോസ്‌ലിൻ സാന്റൊമൻ എന്ന യുവതിക്ക് നാല് മുതൽ 15 വർഷം വരെ തടവുശിക്ഷയാണ് കോടതി നൽകിയത്. വിശ്വാസപൂർവ്വം കുട്ടികളെ ഏൽപ്പിക്കുന്ന അധ്യാപികയിൽ നിന്നുണ്ടായ ഈ ക്രൂരത സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് വിധിയിൽ പ്രത്യേകം പരാമർശിച്ചു. 2023-ൽ വാട്ടർഫോർഡ് ടൗൺഷിപ്പിലെ ഓക്‌സൈഡ് പ്രെപ് അക്കാദമിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ജോസ്‌ലിൻ Read More…
ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; അന്വേഷണം
ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി . 22 വയസ്സുകാരിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷൻ അംഗം വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് അധികൃതർ നടപടിയുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ ഏപ്രിൽ 26-നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മുതിർന്ന ഡോക്ടർമാർ പങ്കെടുത്ത ശസ്ത്രക്രിയയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമായി Read More…
15 സെക്കൻഡിൽ അഞ്ച് അടി! 1200 രൂപയ്ക്കായി പാവപ്പെട്ട യുവതിയെ തല്ലിച്ചതച്ച് ‘പണക്കാരി’; ബറേലിയിലെ ക്രൂരത- വീഡിയോ
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള അത്യന്തം വേദനാജനകമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു റേഷൻ കടയ്ക്ക് മുന്നിൽ വെച്ച് ഒരു സ്ത്രീ മറ്റൊരു പെൺകുട്ടിയെ ക്രൂരമായി തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെറും 1200 രൂപയുടെ കടം വീട്ടാത്തതിനെ ചൊല്ലിയാണ് ഈ അക്രമമെന്ന് വീഡിയോ പങ്കുവെച്ചവർ അവകാശപ്പെടുന്നു. 15 സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് ആ സ്ത്രീ പെൺകുട്ടിയുടെ മുഖത്തടിക്കുന്നത്. കടയുടെ കൗണ്ടറിൽ നിൽക്കുന്ന ഒരാൾ ഇത് തടയാതെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. തല്ലു കിട്ടുമ്പോഴും തിരിച്ചു Read More…
അല്‍മയെ വെട്ടിക്കൊന്നത് പള്ളിയിലെ പ്രാര്‍ഥനാ സമയത്ത്; ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി, സംശയരോഗവും നിരാശയും വില്ലനായി
നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ Read More…














