തൃശൂർ വരാക്കരയിൽ കിടപ്പിലായ വയോധികയായ അമ്മയെ പരിചരിക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു. വരാക്കര സ്വദേശി എൽസിയാണ് (72) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം കടുത്ത മദ്യലഹരിയിലായിരുന്ന ബിനോയ്, Read More…
‘പഠിക്കണം, മോഡലാകണം;, കുട്ടികൾ തടസ്സം’; മക്കളെ കൊലപ്പെടുത്തിയതുതന്നെ, കുറ്റം സമ്മതിച്ച് അമ്മ
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയങ്ങളുണ്ടായിരുന്നതിനാൽ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് അമ്മയെ വിളിച്ച് വിശദമായി ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാണെന്ന് കരുതിയാണ് ഈ Read More…
വിവാഹാഭ്യർത്ഥന നിരസിച്ചു, ദിൻഷയ്ക് മറ്റൊരാളുമായി അടുപ്പം; റിസോർട്ടിലെ ജോലി വാങ്ങിക്കൊടുത്തും ജിത്തു; കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക
കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പിടിയിലായ പ്രതി ജിത്തു പൊലീസിന് മൊഴി നൽകി. ദിൻഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും, ഇതിന്റെ പേരിൽ ദിൻഷയുടെ ഫോണിലെ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഏകദേശം ഒൻപത് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഓൺലൈൻ വഴി വാങ്ങിയ കത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയത്. ജിത്തുവും ദിൻഷയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നെങ്കിലും, ഈ കൊലപാതകം കൃത്യമായ പ്ലാനിംഗോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read More…
ആർഭാട ജീവിതത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.2ലക്ഷത്തിന് വിറ്റ് ദമ്പതികൾ; 4 തവണ കൈമാറ്റം ചെയ്ത കുഞ്ഞിനെ 550 കിലോമീറ്റർ അകലെ കണ്ടെത്തി പൊലീസ്
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആഡംബര ജീവിതത്തിനും ഫോണും സ്വർണ്ണമാലയും വാങ്ങാനുമായി ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും 550 കിലോമീറ്ററിലധികം അകലെയുള്ള ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 20-ന് തനിക്ക് മർദ്ദനമേറ്റതായി കാണിച്ച് കുഞ്ഞിന്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ Read More…
പെൺസുഹൃത്തിനെ ഒന്‍പതു കഷണങ്ങളായി വെട്ടിനുറുക്കി കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് ഒന്‍പതു കഷണങ്ങളായി കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിലായി. മംഗളഗിരി സ്വദേശിനിയായ കല്യാണിയാണ് (35) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭവാനിപുരം സ്വദേശി മുഹമ്മദ് ഷാഫിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 18-ന് ഇബ്രാഹിംപട്ടണത്തെ കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതോടെയാണ് ഭീകരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടർന്ന് എൻഡിആർഎഫിന്റെയും ഡ്രോണുകളുടെയും സഹായത്തോടെ കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും പോലീസ് Read More…
വൻ ലഹരിമരുന്ന് വേട്ട: പിടിച്ചെടുത്തത് കോടികള്‍, ‘ലേഡി ഡോണ്‍’ പാർവതിയും സംഘവും വലയിൽ
ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. Read More…
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, വിവരം മകനെ ഫോണില്‍ അറിയിച്ചു
കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പിനഗറിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാന്തിക്കാടൻ കുഞ്ഞമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (66) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28-ന് പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടുതർക്കത്തിനിടെ കിടപ്പുമുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം അടുത്ത മുറിയിലേക്ക് വലിച്ചിടുകയുമായിരുന്നു. അതിനുശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കുര്യാക്കോസ് വിവരം ഓസ്ട്രേലിയയിലുള്ള മകൻ ബേസിലിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകന്റെ Read More…
9 മാസത്തെ പ്രണയം; സംശയം, ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്ന് ജിത്തു
പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരിയായ ഇരുപതുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുമായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ പ്ലാനിംഗിന് ശേഷം ഓൺലൈൻ വഴി പ്രത്യേക കത്തി വാങ്ങിയാണ് ജിത്തു ദിൻഷയെ ആക്രമിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജിത്തു ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഒമ്പത് മാസം മുൻപ് ദിൻഷ പഠന ആവശ്യത്തിനായി Read More…
കാമുകിക്ക് മാസം 10 ലക്ഷം ‘പ്രതിഫലം’; 3 കോടിയുടെ വീട്; 657 കോടിയുടെ IDFC ഫസ്റ്റ് ബാങ്ക് തട്ടിപ്പിന് പിന്നിൽ ‘പ്രണയലീലകൾ’- നർത്തകിയുടെ നിർണായക വെളിപ്പെടുത്തൽ!
ഹരിയാനയിലും ചണ്ഡിഗഡിലുമായി നടന്ന 657 കോടി രൂപയുടെ ഐഡിഎഫ്സി ബാങ്ക് തട്ടിപ്പിന് പിന്നിൽ ബാങ്കിലെ മുൻ മാനേജർ റിഭവ് റിഷിയുടെ പ്രണയബന്ധമാണെന്ന് സിബിഐ കണ്ടെത്തൽ. 2025 ഏപ്രിലിൽ ചണ്ഡിഗഡിൽ നടന്ന ഒരു നൃത്തപരിപാടിയാണ് ഈ വൻ തട്ടിപ്പിന്റെ തുടക്കമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ സർക്കാർ വകുപ്പുകളിൽ ചെലവഴിക്കേണ്ട തുക റിഭവ് റിഷിയും സംഘവും തട്ടിയെടുക്കുകയായിരുന്നു. സ്കൂൾ എജ്യുക്കേഷൻ, കൃഷി വകുപ്പുകളിൽ നിന്നാണ് കൂടുതൽ പണവും അപഹരിച്ചത്. അക്കൗണ്ട്സ് വിഭാഗത്തിന്റെ സഹായവും റിഷിക്ക് ഇതിനായി Read More…













