ജയ്പൂർ: മതാചാരങ്ങളുടെ ഭാഗമായി പാട്ട് വച്ചതിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ജയ്പൂരിലെ ക്ഷേത്രത്തിനുള്ളിൽ പൂജാരിക്ക് ക്രൂരമായി മർദ്ദനമേറ്റു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 7.45-ഓടെ നിവാരു റോഡിലെ ഗണേഷ് നഗർ മെയിനിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ വലിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ വച്ചതിനെ അയൽപക്കത്തെ കുടുംബത്തിലെ ഒരു യുവാവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പണ്ഡിറ്റ് രാമകൃഷ്ണ എന്ന പൂജാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. Read More…
ടെറസില്‍നിന്ന് ചാടുംമുന്പേ വസ്ത്രത്തിൽ രക്തക്കറ, മുറിയിൽ ഗ്രൈൻഡർ; യുവസന്യാസിയുടെ മരണത്തിൽ ദുരൂഹത
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ നാലുനില കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സന്യാസിയുടെ ശരീരത്തിലെ മുറിവുകളും മരണത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും മുറിയിൽ നിന്ന് കണ്ടെത്തിയ ഗ്രൈൻഡറുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം 10.25-ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളോടെയാണ് ദീപക് Read More…
‘സ്വര്‍ണത്തിന്റെ മോഡല്‍ നോക്കട്ടെ’; സോഷ്യൽ മീഡിയയിലെ സ്ത്രീ സുഹൃത്തുക്കളില്‍ നിന്ന് 65 പവന് തട്ടി! യുവാവ് പിടിയില്‍
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ വടകര സ്വദേശിയായ മുഹമ്മദ് നജീറിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി സ്വദേശിനിയുടെ 15 പവൻ സ്വർണം തട്ടിയെടുത്തു മുങ്ങിയ പ്രതിയെ പരാതിക്കാരി നൽകിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്. ഇയാൾക്കെതിരെ വളയം, പട്ടാമ്പി ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുൻപും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്നതാണ് നജീറിന്റെ രീതി. തുടർന്ന് അവരുടെ വ്യക്തിഗത Read More…
ബലാത്സംഗക്കേസ് പിൻവലിക്കാൻ 70 ലക്ഷം; യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഛണ്ഡിഗഡ് : ബലാത്സംഗക്കേസ് പിൻവലിക്കുന്നതിനായി 70 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസാറിലെ രാംപുര മൊഹല്ല സ്വദേശിനിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനായ യുവാവിനെതിരെ ഇവർ ബലാത്സംഗക്കേസ് നൽകിയിരുന്നു. തുടർന്ന്, കേസ് റദ്ദാക്കണമെങ്കിൽ 70 ലക്ഷം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായും, പണം നൽകാതിരുന്നാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് Read More…
സ്വത്ത് തർക്കം; ‘അശ്വതി അച്ചു’വും മകളും തന്റെ മേൽ ചൂടുവെള്ളം ഒഴിച്ചെന്ന് അമ്മയുടെ പരാതി
കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തിൽ മകളും ചെറുമകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചതായി പരാതി. കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. രാധാമണിയെ മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വീടും വസ്തുവും സ്വന്തം പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. അശ്വതി വീട്ടിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് ഇരുവരും Read More…
കാൽതൊട്ട് അനുഗ്രഹം വാങ്ങി; യുവതി വൃദ്ധയുടെ 13 ലക്ഷത്തിന്റെ സ്വർണം കവർന്നു, പോകാന്നേരം കെട്ടിപ്പിടിച്ചൊരു ഉമ്മയും ! വീഡിയോ
ഒട്ടാവ ∙ കാനഡയിലെ ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ 78 കാരിയുടെ സ്വർണാഭരണങ്ങൾ കാറിലെത്തിയ യുവതി കവർന്നു. ജൂലൈ 28-ന് വൈകുന്നേരം വൃദ്ധ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഏകദേശം 13 ലക്ഷം രൂപ വിലമതിക്കുന്ന മാലയും വളകളും മോഷ്ടാവ് ഊരിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ത്യൻ വംശജ വീട്ടിൽനിന്ന് നടക്കാനിറങ്ങിയപ്പോഴാണ് മോഷണം നടന്നത്. നടപ്പാതയിലൂടെ വയോധിക നടന്നുപോകുമ്പോൾ അരികിലെത്തിയ കാറിൽനിന്ന് ഒരു യുവതി ഇറങ്ങുകയും, Read More…
കോടതിമുറിക്കുള്ളിൽ ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിച്ച് നെഞ്ചത്തു ചവിട്ടി ഭർത്താവ്! ബന്ധുക്കളും അറസ്റ്റിൽ!
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ, ഒരു കേസിന്റെ വാദം കേൾക്കലിന് തൊട്ടുപിന്നാലെ കുടുംബ കോടതി വളപ്പിൽ വെച്ച് യുവതിയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടി. ഇരുഭാഗത്തെയും ബന്ധുക്കൾ ഉൾപ്പെട്ട ഈ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുക്കുകയും രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തുള്ള കുടുംബ കോടതിയിലാണ് ജീവനാംശ തർക്കവുമായി ബന്ധപ്പെട്ട് ദമ്പതികൾ എത്തിയത്. ഉച്ചയ്ക്ക് രണ്ടിഓടെ നടന്ന വാദം കേൾക്കലിൽ പ്രിയ ത്രിപാഠിയുടെ പിതാവ് Read More…
യുവതിയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 3 ദിവസം, പിന്നെ പറമ്പിൽ ഉപേക്ഷിച്ചു, ഭർത്താവിനെ കുടുക്കിയത് വസ്ത്രത്തിലെ ടാഗ് !
ബെംഗളൂരു: വിജനമായ പറമ്പ് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് തെളിയിച്ചു. ബെംഗളൂരു നഗരസഭയുടെ ശുചീകരണ ദൗത്യത്തിനിടെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമ്പംഗിഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ, 28-കാരിയായ യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി പറമ്പിൽ തള്ളിയതാണെന്ന് വ്യക്തമായി. അനസൂയ ബെഹറ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും ബിഹാർ സ്വദേശിയുമായ സാഗർ ചന്ദ്ര റാവത്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയവിവാഹിതരായ ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിലേക്ക് താമസത്തിനെത്തിയത്. Read More…














