ലഖ്നൗവിലെ പി.ജി.ഐ മേഖലയിൽ ബുധനാഴ്ച പകൽ സമയത്ത് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ 40 കാരനെ ഓഫീസിന് വെളിയിൽ വെച്ച് വെടിവെച്ചു കൊന്നു. ജൗൻപൂർ സ്വദേശിയായ സന്ദീപ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അപെക്സ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് 12:30 ഓടെ കല്ലി പശ്ചിം പ്രദേശത്താണ് സംഭവം നടന്നത്. സന്ദീപ് തന്റെ ജീവനക്കാരനായ വിപിൻ കുമാറിനൊപ്പം ഓഫീസിൽ എത്തിയതായിരുന്നു. കാറിൽ നിന്നിറങ്ങി ഫോണിൽ സംസാരിച്ചുകൊണ്ട് Read More…
വിജിലന്‍സിനെ കണ്ട് വീട്ടുമതിൽ ചാടാൻ ശ്രമിച്ച് ഡിവൈഎസ്പി; കക്കൂസ് മാലിന്യം തള്ളുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിനെ വിജിലൻസ് സംഘം പിടികൂടി. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈകുന്നേരം ചേർത്തല ആലുങ്കലുള്ള വീട്ടിൽ വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് പിടിച്ചെടുത്ത ഒരു ശുചിമുറിമാലിന്യ വാഹനം തിരികെ വിട്ടുകൊടുക്കുന്നതിനായി പണം വാങ്ങുമ്പോഴാണ് ഡിവൈഎസ്പി പിടിയിലാകുന്നത്. ആലപ്പുഴയിൽ വെച്ച് ഈ വാഹനം വിട്ടുനൽകാൻ രണ്ടു ലക്ഷം രൂപയാണ് അദ്ദേഹം കൈക്കൂലിയായി ചോദിച്ചത്. വാഹന ഉടമ ഈ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി അനിൽകുമാർ Read More…
ഭാര്യയെ 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിന് വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ സ്ത്രീയെ കണ്ടെത്താൻ പോലീസ് നടത്തിയ സാധാരണ അന്വേഷണമാണ് വഞ്ചനയുടെയും ക്രൂരതയുടെയും വലിയൊരു ചുരുളഴിച്ചത്. ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ഈ ക്രൂരതയുടെ പ്രധാന സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം വിളിച്ച് വിറ്റത്. കഴിഞ്ഞ മേയ് 19നാണ് Read More…
ട്വിഷയുടെ ഗർഭത്തിൽ ഭർത്താവിന് സംശയം; വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്, നിജസ്ഥിതി തേടി സിബിഐ
ഭോപ്പാൽ: മോഡലും നടിയുമായ ത്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിർണായക ഘട്ടത്തിലേക്ക് . ഭോപ്പാലിലെ ഭർതൃവീട്ടിൽ വെച്ചുണ്ടായ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും പുതിയ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭോപ്പാൽ പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ തിരുത്തി, ത്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ്, അമ്മായിയമ്മയും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ സി.ബി.ഐ കേസ് ഫയൽ ചെയ്തു. ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ പ്രത്യേക ക്രൈം യൂണിറ്റ് ഭോപ്പാലിലെത്തി കേസ് ഡയറിയും മറ്റ് മെഡിക്കൽ രേഖകളും Read More…
‘487ലധികം പുരുഷന്മാർ പീഡിപ്പിച്ചു, ചിലർ പത്തിലധികം തവണ, മൃഗരതിക്കും നിർബന്ധിച്ചു’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ
പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ . ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ നൽകിയ പരാതിയിലാണ് ഫ്രാൻസിലെ കോടതി വിധി പ്രസ്താവിച്ചത്. ഇന്റർനെറ്റ് വഴി കണ്ടെത്തിയ അപരിചിതർക്ക് ഉൾപ്പെടെ തന്നെ ആസൂത്രിതമായി ഇയാൾ കാഴ്ചവച്ചതായി യുവതി കോടതിയിൽ വെളിപ്പെടുത്തി. നാല് കുട്ടികളുടെ അമ്മയായ ലയ്റ്റീഷ്യ, 2015 മുതൽ 2022 വരെയുള്ള കാലയളവിൽ Read More…
അവിഹിതത്തിന് തടസം; ഭർത്താവിനെ ഭാര്യയും സഹോദരിയും കാമുകന്മാരും ഷോക്കടിപ്പിച്ച് കൊന്നു
ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനും സഹോദരിയും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മജ്‌ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. ഇയാളെ മൂന്ന് മണിക്കൂറോളം തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പവന്റെ ഭാര്യയായ ഇരുപത്തിനാലുകാരി ആഞ്ചലും അവരുടെ ഇരുപത്തൊന്നുകാരനായ അനന്തരവൻ അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ആഞ്ചലും പവനും ആറ് വർഷം മുൻപാണ് Read More…
പ്രണയത്തിൽ നിന്നും പിന്‍മാറിയില്ല; യുവതിക്ക് നേരെ കാമുകന്റെ ബന്ധുക്കളുടെ ലൈംഗിക അതിക്രമം, ക്രൂരമര്‍ദ്ദനം
പ്രണയവിവാഹത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവതിയെ മർദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിനിടയിൽ യുവതിയുടെ രണ്ടരപ്പവൻ സ്വർണ്ണമാലയും അമ്പതിനായിരത്തിലധികം രൂപയും കവർന്നു. കാമുകനായ യുവാവിന്റെ ബന്ധുക്കളാണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് കാണിച്ച് യുവതി മണ്ണന്തല പൊലീസിൽ പരാതി നൽകി. ഈ മാസം പത്തൊൻപതാം തീയതി മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. പ്രണയബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ചതാണ് യുവാവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്. നാലുപേരടങ്ങുന്ന സംഘം യുവതിയെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി ക്രൂരമായി Read More…
ഫോണിന്റെ പാസ്‌വേഡ് സഹോദരിക്ക് അയച്ച ശേഷം ആത്മഹത്യ?; പൊലീസുകാരന്റെ ഭാര്യ മരിച്ച നിലയിൽ
ബെംഗളൂരു കെ.ആർ.പുരം പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയായ ലക്ഷ്മി പ്രിയ (26) എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന ആരോപണവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവ് രാജേഷ്, ഭർതൃപിതാവ് പാലാക്ഷാരാധ്യ, ഭർതൃമാതാവ് ഭാഗ്യമ്മ എന്നിവർ ചേർന്ന് ലക്ഷ്മിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി യുവതിയുടെ Read More…
‘ഗുണ്ടകളും പൊലീസും എന്റെ കൈപ്പിടിയില്‍, ഞാന്‍ വിളിച്ചാല്‍ പ്രമുഖ താരങ്ങൾ ദുബായിലെത്തും’; സെക്സ് റാക്കറ്റിലെ പ്രതി സിന്ധുവിന്റെ വെല്ലുവിളി
മോഡലിങ് രംഗത്തിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി സിന്ധുവിന്റെ വെല്ലുവിളി നിറഞ്ഞ ശബ്‌ദരേഖ പുറത്തുവന്നു. തനിക്ക് ഗുണ്ടകളുമായും പൊലീസുമായും അടുത്ത ബന്ധമുണ്ടെന്ന് ഇവർ ഒരു ഏജന്റിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നാട്ടിലാണെങ്കിലും ദുബായിലാണെങ്കിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നും അതിനാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും പരാതികൾ ഉയർന്നതിന് പിന്നാലെ അയച്ച ഈ സന്ദേശത്തിലുണ്ട്. താൻ ആവശ്യപ്പെട്ടാൽ നിരവധി പ്രമുഖ താരങ്ങൾ ഷോകൾക്കായി ദുബായിൽ എത്തുമെന്നും സിന്ധു അവകാശപ്പെടുന്നു. സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ Read More…













