Crime Featured

അമ്മ ​വിളിച്ചിട്ട് ഫോണെടുക്കാതെ മകള്‍, ഒടുവിൽ ഡിക്കിയിൽ വെട്ടിനുറുക്കിയ നിലയില്‍; കാമുകൻ അറസ്റ്റിൽ, ആരാണ് മോഡല്‍ ലാരിസ ?

ബ്രസീലിലെ സാവോ പോളോ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സാർദിം റിൻകാവോ എന്ന പ്രദേശത്താണ് ലാറിസ വളർന്നത്. കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങാനും പാർട്ടികളിൽ പങ്കെടുക്കാനും ഇഷ്ടപ്പെട്ടിരുന്ന ഒരു ബാല്യമായിരുന്നു അവളുടേത്. കൗമാരം പിന്നിട്ടതോടെ നഗരത്തിലെ നൈറ്റ് ക്ലബ്ബുകളിൽ അവൾ ജോലി ചെയ്യാൻ തുടങ്ങി. തുടർന്ന് ബ്രസീലിൽ അവസരങ്ങൾ കുറവായതുകൊണ്ട് 2023-ൽ, തന്റെ 22-ാം വയസ്സിൽ, അവൾ യൂറോപ്പിലേക്ക് ചേക്കേറാന്‍ ശ്രമിച്ചു. അങ്ങനെ ഫ്രാൻസിൽ നിന്ന് ലഭിച്ച ഒരു ജോലി വാഗ്ദാനം അവൾ പെട്ടെന്ന് തന്നെ സ്വീകരിച്ചു. അവൾ ഫ്രാൻസിലിലെത്തി. തെക്കൻ Read More…

Crime

ഫാംഹൗസിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പൊലീസുകാരും രണ്ട് സൈനികരും പിടിയിൽ

അമ്പലത്തിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയ യുവതിയെ ഫാം ഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പോലീസുകാരും രണ്ട് സൈനികരും അറസ്റ്റിലായി. മുസാഫർ നഗറിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ മോഹിതിനെ കാണാൻ എത്തിയതായിരുന്നു യുവതി. ഇവിടെവച്ച് അമ്രോഹയിലെ ക്ഷേത്രത്തിൽ പോയി വരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതിയെ കാറിൽ കയറ്റി ഫാംഹൗസിൽ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഫത്തേബാദ് സ്വദേശിയായ യുവതി സെപ്റ്റംബർ 20-നാണ് മോഹിതിനെ കാണാനായി പുറപ്പെട്ടത്. സെപ്റ്റംബർ 21-ന് സോനിപത്തിലെത്തി ഇരുവരും കണ്ടുമുട്ടുകയും പിന്നീട് മീററ്റിലേക്ക് യാത്ര Read More…

Crime

ഭര്‍ത്താവിനോട് കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ പറഞ്ഞു, മുറിയുടെ പിന്നില്‍ ലൈംഗികമായി യുവതിയെ പീഡിപ്പിച്ചു, വ്യാജ സിദ്ധന്‍ പിടിയില്‍

കോഴിക്കോട് താമരശ്ശേരിയിൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ. പുതുപ്പാടി സ്വദേശിയായ അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ഉപദ്രവിച്ച ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് കൊടുവള്ളി സ്വദേശിയായ യുവതിയും ഭർത്താവും ഇയാളെ സമീപിച്ചത്. തേങ്ങ ഉഴിഞ്ഞ് മന്ത്രിച്ചാൽ പ്രശ്നങ്ങളെല്ലാം മാറുമെന്ന് വിശ്വസിപ്പിച്ച ഇയാൾ, ചടങ്ങുകളുടെ ഭാഗമായി ഭർത്താവിനോട് മുറിയുടെ Read More…

Crime

വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി: 23 മിനിറ്റ് ഫോൺ കട്ട് ചെയ്യാതെ കണ്ടുനിന്ന് കാമുകൻ!

ന്യൂഡൽഹി: കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. ഏറെ നാളായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹാഭ്യർഥന നിരസിച്ചതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനുപുറമേ, യുവാവ് വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഇരുവരും വർഷങ്ങളായി അടുത്ത ബന്ധത്തിലായിരുന്നു. നാഗ്പുരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ യുവാവ് നിലവിൽ പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് യുവാവും Read More…

Crime

84-കാരന്‍ വ്യവസായി പീഡിപ്പിച്ചത് 10 പെൺകുട്ടികളെ; ഇരകളെ വലയിലാക്കുന്നത് ഭാര്യ, കേസ് ഒതുക്കാൻ കൈക്കൂലി 70 കോടി !

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണകാലത്ത് പൊലീസ് വേണ്ടത്ര അന്വേഷിക്കാതെ അവസാനിപ്പിച്ച കേസ് കോടതിയുടെ ശക്തമായ ഇടപെടലിൽ വീണ്ടും തുറന്നതോടെ, പ്രമുഖ വ്യവസായി നടത്തിയ പീഡനങ്ങളുടെയും കേസ് ഒതുക്കാൻ നടന്ന കോടികളുടെ ഇടപാടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ജെം ഗ്രാനൈറ്റ്സ് ഉടമ വീരമണി (84), കേസ് ഒതുക്കിത്തീർക്കാൻ മാത്രം 70 കോടി രൂപയോളം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് അവസാനത്തോടെ വീരമണി, ഇയാളുടെ സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി Read More…

Crime

16 കൊലപാതകങ്ങൾ, പെൺവേഷത്തിൽ കാട്ടിൽ ഒളിച്ചു! ബ്രസീലിനെ വിറപ്പിച്ച സീരിയൽ കില്ലർ ‘കൊതുക്’ കുടുങ്ങി

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ഹോർലാൻഡ് ലോപ്പസ് ഡസിൽവ (33) പെൺവേഷം കെട്ടി കാട്ടിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ഒടുവിൽ പോലീസിന്റെ പിടിയിലായി. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ 16 പേരെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട രഹസ്യ ദൗത്യത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വിജനമായ പ്രദേശങ്ങളിൽ കൊലപാതകങ്ങൾ നടത്തിയ ശേഷം സ്ഥലം വിട്ടിരുന്ന ഇയാൾ വർഷങ്ങളോളം ആരുടെയും Read More…

Crime Featured

AI വച്ച് ‘സുന്ദരി യുവ ഡോക്ടറായി’ 65-കാരിയുടെ വ്യാജ പ്രണയം; കാമുകന് നഷ്ടം 20 ലക്ഷം, ശുചീകരണ തൊഴിലാളി അറസ്റ്റില്‍

എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് സുന്ദരിയായ യുവ ഡോക്ടർ ചമഞ്ഞ് വ്യവസായിയിൽ നിന്ന് 1.7 ലക്ഷം യുവാൻ (ഏകദേശം 20 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത 65 കാരി ചൈനയിൽ പിടിയിലായി. യു ഷിയുഷെൻ എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ പറ്റിച്ചത്. ഫെയ്സ്-സ്വാപ്പിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഷാങ്ഹായിലെ പ്രമുഖ ആശുപത്രിയിലെ 29 കാരിയായ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവർ അതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു എന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എ.ഐ Read More…

Crime Featured

10000 ശമ്പളക്കുടിശ്ശിക; 150 രൂപയുടെ പെട്രോള്‍ വാങ്ങി കത്തിച്ചത് 24 കോടിയുടെ തുണിത്തരങ്ങൾ, മുൻ അക്കൗണ്ടന്റ് പിടിയില്‍- വീഡിയോ

സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന പ്രതികാരക്കഥ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യാപാര കേന്ദ്രത്തിലുണ്ടായ അപകടം കേവലം ആകസ്മികമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവന്നത്. സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലെ ഒരു കടയുടമയും മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്‌ലെയും തമ്മിൽ 10,000 രൂപയെച്ചൊല്ലിയുണ്ടായ തർക്കമാണ് 14 കടകൾ കത്തിനശിക്കാനും ഏകദേശം 24 കോടി രൂപയുടെ നഷ്ടത്തിനും ഇടയാക്കിയത്. കടയിലെ Read More…

Crime

രാജ്യമെമ്പാടും സദാചാര പൊലീസിങ്ങോ? റോഡിൽ ദമ്പതികളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം; വീഡിയോ പുറത്ത്

ഒഡീഷയിലെ ധെൻകനാൽ ജില്ലയിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കപിലാഷിലേക്കുള്ള റോഡിൽ വെച്ച്, യാത്ര ചെയ്യുകയായിരുന്ന യുവദമ്പതികളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും അപമാനിക്കുക7 ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത് ഈ പ്രദേശ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബീഹാറിലെ ജമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും സമാനമായ രീതിയിൽ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബൈക്കിൽ കപിലാഷിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഒരു Read More…