Sports

ആരാണ് കാശ്മീര പരദേശി? പഞ്ചാബ് താരം നേഹൽ വധേരയുമായി പ്രണയത്തിലാണോ ഈ സുന്ദരി?

ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ വെള്ളിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ഒരു ‘രഹസ്യ സുന്ദരി’യെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പഞ്ചാബ് കിംഗ്‌സ് താരം നെഹാൽ വധേരയുടെ കാമുകിയാണ് ഈ പെൺകുട്ടിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗാലറിയിൽ പഞ്ചാബ് കിംഗ്‌സിനായി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഈ പെൺകുട്ടിയെ ആരാധകർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി കാശ്മീര പർദേശിയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ സജീവമായ കാശ്മീര, 2018-ൽ ‘നർത്തനശാല’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2019-ൽ ‘സിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെ തമിഴിലും, അക്ഷയ് കുമാർ ചിത്രം ‘മിഷൻ മംഗളിലൂടെ’ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. 2023-ൽ പുറത്തിറങ്ങിയ ‘ദ ഫ്രീലാൻസർ’ എന്ന വെബ് സീരീസിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

നെഹാൽ വധേരയുമായുള്ള ബന്ധത്തെക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ലെങ്കിലും, പഞ്ചാബ് കിംഗ്‌സിന്റെ മത്സരങ്ങളിൽ കാശ്മീര സ്ഥിരമായി എത്തുന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റയ്‌ക്കൊപ്പം ടീം ജേഴ്‌സി അണിഞ്ഞ് ഗാലറിയിൽ ഇരിക്കുന്ന കാശ്മീരയുടെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.