ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേട്ടക്കാരനായ താരം, കഴിഞ്ഞ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ കൂടിയായിരുന്നു. 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 72 സിക്‌സറുകൾ ഉൾപ്പെടെ 776 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ ‘സൂപ്പർ സ്‌ട്രൈക്കർ’ പുരസ്‌കാരവും സ്വന്തമാക്കിയ വൈഭവിന് ഒരു ടാറ്റാ സിയറ എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു. എന്നാൽ Read More…
Tag: IPL 2026
കിംഗ് കോലിയുടെ രാജകീയ ചേസിംഗ്; ഐപിഎല്‍ കിരീടം ബെംഗളൂരുവിന്, ഗുജറാത്തിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്
തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഫൈനലിൽ വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ചറിയുടെ കരുത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്. ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയെ സമ്മർദ്ദത്തിലാക്കാൻ എതിർ ബൗളർമാർക്ക് കഴിഞ്ഞില്ല. ടീം സ്കോർ 62 റൺസിൽ നിൽക്കെ 32 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ (1), രജത് Read More…
ഗില്ലിന്റെ സെഞ്ചുറി തിളക്കം; രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ
ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ . രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന വലിയ വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടക്കുകയായിരുന്നു. വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 77 Read More…
29 പന്തിൽ 97 റണ്‍സ് ! കത്തിക്കയറി വൈഭവ്, എറിഞ്ഞിട്ട് ആർച്ചർ; എലിമിനേറ്ററില്‍ ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ
മുല്ലൻപൂരിൽ നടന്ന ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 47 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറി. രാജസ്ഥാൻ ഉയർത്തിയ 244 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 19.2 ഓവറിൽ 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ചുനിന്ന രാജസ്ഥാൻ, വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് രണ്ടാം പന്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഇഷാൻ കിഷനും Read More…
ഗുജറാത്തിനെ തരിപ്പണമാക്കി ഫൈനലിലേക്ക് ആർസിബിയുടെ ‘റോയൽ എൻട്രി’; അഞ്ചാം ഫൈനൽ
ധരംശാല ∙ ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു. ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടുമൊരു ഗുജറാത്ത് ടീമിനെ പ്ലേഓഫിൽ വീഴ്ത്തിയാണ് ആർസിബിയുടെ ഈ മുന്നേറ്റം. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ ചരിത്രത്തിലെ അഞ്ചാമത്തെയും തുടർച്ചയായ രണ്ടാം തവണത്തെയുമാണ് ഈ ഫൈനൽ പ്രവേശം. ഇതിനുമുമ്പ് 2009, 2011, 2016, 2025 വർഷങ്ങളിലാണ് ആർസിബി ഫൈനലിൽ എത്തിയിട്ടുള്ളത്. അന്ന് 2016-ൽ ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചായിരുന്നു അവർ ഫൈനൽ കളിച്ചത്. തോറ്റെങ്കിലും Read More…
തോറ്റെങ്കിലും RCBതന്നെ നമ്പർ 1, ജയിച്ചെങ്കിലും ഹൈദരാബാദ് മൂന്നാമത്; ആദ്യ ക്വാളിഫയറിൽ എതിരാളികൾ ഗില്ലും സംഘവും
പ്ലേഓഫ് ഉറപ്പിക്കാൻ ഒന്നാമതെത്തുകയെന്ന ലക്ഷ്യം പൂർത്തിയായില്ലെങ്കിലും, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലേക്ക് കടക്കുന്നു. ഐപിഎൽ ലീഗ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ആർസിബിക്കെതിരെ 55 റൺസിന്റെ മികച്ച വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 256 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ പതറിയ ആർസിബിയുടെ പോരാട്ടം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിക്കുകയായിരുന്നു. ഈ വിജയത്തോടെ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദിനും Read More…
വേണ്ടത് വമ്പൻ വിജയം, തോറ്റു തുന്നംപാടി ചെന്നൈ, സഞ്ജു ഗോള്‍ഡൻ ഡക്ക്; പ്ലേ ഓഫ് കാണാതെ പുറത്ത്
അഹമ്മദാബാദ്∙ ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി വഴങ്ങിയതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും Read More…
മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. രാജസ്ഥാന്റെ വിജയത്തിൽ 93 Read More…
രാജസ്ഥാന് മൂന്നാം തോൽവി, ആറാം സ്ഥാനത്തേക്കു വീണു, പ്ലേ ഓഫ് സാധ്യതകൾ തുലാസില്‍, ഡൽഹിക്ക് അഞ്ച് വിക്കറ്റ് ജയം
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കടുത്ത പ്രതിസന്ധിയിലായി. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവർക്ക് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. അതേസമയം, വിജയത്തോടെ Read More…









