കൊൽക്കത്തയും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 29 റൺസിന്റെ തകർപ്പൻ ജയം. പ്ലേഓഫ് ഉറപ്പാക്കാൻ ഒരു ജയം മാത്രം വേണ്ടിയിരുന്ന ഗുജറാത്തിനെ, ആദ്യം ബാറ്റ് ചെയ്ത് 247 റൺസെടുത്ത കൊൽക്കത്ത വിജയകരമായി തടയുകയായിരുന്നു. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (85), ജോസ് ബട്‍ലർ (57), സായ് സുദർശൻ (53*) എന്നിവർ പൊരുതിയെങ്കിലും ടീമിനെ Read More…
Tag: IPL 2026
8 സിക്സര്‍, 2.4 ഓവറില്‍ 63 റൺസ്! 19 വിക്കറ്റ് വീഴ്ത്തിയ കാംബോജിനെ ‘തല്ലിത്തോൽപ്പിച്ച്’ മിച്ചൽ മാർഷും കൂട്ടരും, ആരും ആഗ്രഹിക്കാത്ത റെക്കോർഡ്
ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് അൻഷുൽ കാംബോജ്. സീസണിലുടനീളം 19 വിക്കറ്റുകളുമായി ചെന്നൈയുടെ മികച്ച ബൗളര്‍. എന്നാൽ വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡിലാണ് താരം പേരുചേർത്തത്. ഒരു ഐപിഎൽ ഇന്നിങ്‌സിൽ എട്ട് സിക്‌സറുകൾ വഴങ്ങുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബൗളറായി കാംബോജ് മാറി. ഇതിനുമുമ്പ് 2023-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് Read More…
എന്നാലും എന്തായിരിക്കും ആ കുറിപ്പിൽ? വൈറലായി ആകാശ് സിങ്ങിന്റെ വേറിട്ട വിക്കറ്റ് ആഘോഷം- വീഡിയോ
ക്രിക്കറ്റ് മൈതാനങ്ങളിൽ വിക്കറ്റ് നേട്ടത്തിന് ശേഷം ബൗളർമാർ പലവിധത്തിൽ ആഘോഷിക്കാറുണ്ട്. എന്നാൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിൽ കണ്ടത് ഏറെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷമായിരുന്നു. ലഖ്‌നൗവിനായി കളിച്ച ആകാശ് മഹാരാജ് സിങ്ങാണ് ഈ വ്യത്യസ്തമായ ആഘോഷത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ വിറപ്പിക്കുന്ന പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നീ Read More…
ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ലക്നൗവിന്റെ ഇരുട്ടടി, 6,6,6,6, തുടർച്ചയായ സിക്സുകളുമായി പുരാന്റെ ഫിനിഷിങ്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകി ലക്നൗ സൂപ്പർ ജയന്റ്സ് വിജയം സ്വന്തമാക്കി. നിർണായക പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ലക്നൗ ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ, 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ നിലവിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റ് മാത്രമേ Read More…
ഐപിഎല്ലിൽ ദയനീയ പ്രകടനം; ഈ മൂന്ന് ക്യാപ്റ്റന്മാരുടെ ‘പണി’ തെറിക്കും ! ഉടമകൾ കലിപ്പിൽ
ഐപിഎൽ 19-ാം സീസണിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മൂന്ന് പ്രമുഖ ടീമുകളുടെ നായകന്മാർ സ്ഥാനത്തുനിന്ന് മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ . ഡൽഹി ക്യാപിറ്റൽസിന്റെ അക്ഷർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അജിങ്ക്യ രഹാനെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഋഷഭ് പന്ത് എന്നിവരുടെ ക്യാപ്റ്റൻ സ്ഥാനമാണ് ഭീഷണിയിലായിരിക്കുന്നത്. കഴിഞ്ഞ സീസണിലും ടീമിനെ നയിച്ച ഇവർക്ക് ഇത്തവണ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. നിലവിൽ പട്ടികയിൽ ഏറ്റവും പിന്നിലുള്ള ലഖ്‌നൗവും മുംബൈ ഇന്ത്യൻസുമാണ് പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായത്. ടീമിന്റെ മോശം Read More…
പഞ്ചാബിനെന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, തിലക് വർമയുടെ ബാറ്റിംഗ് മികവില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗുമായി പുറത്താകാതെ 75 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ വിജയശില്പി. 33 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, തുടർച്ചയായ Read More…
കിംഗ് കോലിയുടെ വെടിക്കെട്ട് സെഞ്ചറി, കൊൽക്കത്തയെ വീഴ്ത്തി ആർസിബി ഒന്നാമത്, പ്ലേ ഓഫിന് അരികെ
റായ്പുർ∙ വിരാട് കോലിയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിന് തൊട്ടരികിലെത്തി. ആറു വിക്കറ്റിന്റെ ആവേശകരമായ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങിയ കോലി 60 പന്തിൽ നിന്ന് 11 ഫോറും 3 സിക്സും അടക്കം 105 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്ത മുന്നോട്ടുവെച്ച 193 റൺസ് എന്ന വെല്ലുവിളി നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. ഈ വിജയത്തോടെ 16 പോയിന്റുമായി Read More…
ക്ലൈമാക്സില്‍ കളി മറന്ന് പഞ്ചാബ് കിങ്സ്, തുടർച്ചയായ നാലാം തോൽവി, ചേസിങ്ങിൽ മുട്ടുകുത്തിച്ച്’ ഡൽഹി, മൂന്ന് വിക്കറ്റ് വിജയം
ധരംശാലയിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് ഡൽഹിയേറ്റുവാങ്ങിയ ഈ തോൽവി കനത്ത തിരിച്ചടിയായി. ടൂർണമെന്റിലെ പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. നിലവിൽ 13 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്. ഈ കളി ജയിച്ചിരുന്നെങ്കിൽ 15 പോയിന്റോടെ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. പഞ്ചാബ് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ധരംശാലയിലെ Read More…
ഗില്ലും റാഷിദ് ഖാനും തിളങ്ങി; രാജസ്ഥാനെ 77 റൺസിന് തകർത്ത് ഗുജറാത്ത്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 77 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 152 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാനാണ് രാജസ്ഥാന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതോടെ ജയ്പുരിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഗുജറാത്ത് കരുത്തുകാട്ടി. മറുപടി ബാറ്റിങ് തുടങ്ങിയ രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശി തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ രണ്ട് ഓവറിൽ Read More…









