ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് നിരാശപ്പെടുത്തി. ഒൻപത് പന്തുകളിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമാണ് താരം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഫോർ നേടിയെങ്കിലും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ പന്ത് റൺഔട്ടാവുകയായിരുന്നു. മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലാണ് നാടകീയമായ പുറത്താകൽ നടന്നത്. നോൺ സ്ട്രൈക്കർ എൻഡിലായിരുന്ന പന്ത്, മിച്ചൽ മാർഷ് അടിച്ച പന്ത് ബൗളറുടെ കയ്യിൽ തട്ടി വിക്കറ്റിൽ പതിച്ചതോടെ Read More…
Tag: IPL 2026
ത്രില്ലർ പോരാട്ടം, ഗില്ലിന്റെ ഗുജറാത്തിനെ മുട്ടുകുത്തിച്ച് 22കാരൻ കൊണോലി (44 പന്തിൽ 72*); പഞ്ചാബിന് 3 വിക്കറ്റ് ജയം
മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഈ ഐപിഎൽ സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ് കരുത്തുകാട്ടി. ഗുജറാത്ത് ഉയർത്തിയ 163 റൺസ് എന്ന വെല്ലുവിളി അഞ്ച് പന്ത് ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്. തന്റെ ആദ്യ ഐപിഎൽ മത്സരം കളിച്ച 22 വയസ്സുകാരൻ കൂപ്പർ കൊണോലിയുടെ മികച്ച പ്രകടനമാണ് (44 പന്തിൽ പുറത്താകാതെ 72*) പഞ്ചാബിന് കരുത്തായത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയകുമാർ വൈശാഖും രണ്ട് വിക്കറ്റ് നേടിയ Read More…
സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !
ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള Read More…
ഇഷാൻ കിഷന്റെ സെഞ്ച്വറി മോഹം തകർത്ത് ഫിൽ സാൾട്ടിന്റെ ‘പറക്കും ക്യാച്ച്’! വീഡിയോ
ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ ആർസിബി താരം ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനം ശ്രദ്ധേയമായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവിശ്വസനീയമായ റീഫ്ലെക്സുകളിലൂടെ ഫിൽ സാൾട്ട് കാണികളെ അമ്പരപ്പിച്ചു. അഭിനന്ദൻ സിംഗ് എറിഞ്ഞ ഫുൾ ടോസ് പന്ത് സൺറൈസേഴ്സ് നായകൻ ഇഷാൻ കിഷൻ ഓഫ് സൈഡിലേക്ക് ആഞ്ഞടിച്ചെങ്കിലും, ഡീപ്പ് ബാക്ക്വേർഡ് പോയിന്റിൽ നിന്ന് വലത്തോട്ട് ഓടിയെത്തിയ സാൾട്ട് വായുവിൽ ഉയർന്നുചാടി ഒറ്റക്കൈയ്യിൽ പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റനായുള്ള തന്റെ ആദ്യ Read More…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, UPയില്‍നിന്നും പീഡന പരാതി; ഐപിഎല്ലില്‍നിന്ന് ദയാലിനെ ഒഴിവാക്കി
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഇടംകൈയന്‍ പേസര്‍ യാഷ് ദയാല്‍ ഈ സീസണില്‍ ടീമിനൊപ്പം ചേരില്ല.ചില വ്യക്‌തിപരമായ സാഹചര്യങ്ങളാലാണു ടീമിനൊപ്പം ചേരാന്‍ കഴിയാത്തതെന്ന് ആര്‍.സി.ബി. ക്രിക്കറ്റ് ഡയറക്‌ടര്‍ മോ ബോബാറ്റ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. യാഷ് ദയാലിനെതിരെ രാജസ്‌ഥാനിലെ ജയ്‌പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം കേസുണ്ട്. 2025 ഡിസംബറില്‍ ഈ കേസില്‍ താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മറ്റൊരു സ്‌ത്രീ Read More…
വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ
ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ Read More…
ലോകകപ്പിലെ സെഞ്ചറി വീരന്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച് ‘അൺസോൾഡ്’ ഇന്ത്യൻ പേസർ– വീഡിയോ
ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിയ പരിശീലന മത്സരത്തിൽ അൺസോൾഡ് ആയ ഇന്ത്യൻ പേസർ നവ്ദീപ് സെയ്നി ഏവരെയും ഞെട്ടിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ഇൻട്രാ-സ്ക്വാഡ് പോരാട്ടത്തിൽ, മികച്ച ഫോമിലുള്ള ന്യൂസീലൻഡ് താരം ഫിൻ അലനെ ക്ലീൻ ബൗൾഡാക്കിയാണ് സെയ്നി ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകപ്പ് സെമിയിലടക്കം സെഞ്ചറി നേടി തിളങ്ങിനിൽക്കുന്ന അലന്റെ മിഡിൽ സ്റ്റംപ് സെയ്നിയുടെ അതിവേഗ പന്തിൽ തെറിക്കുകയായിരുന്നു. റിങ്കു സിങ് നയിച്ച ഗോൾഡൻ നൈറ്റ്‌സ് ഉയർത്തിയ 200 റൺസ് പിന്തുടർന്ന Read More…







