ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തിരിച്ചടികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിഹാസ താരം എം.എസ്. ധോണി പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ നടക്കുന്ന നിർണ്ണായക ഫിറ്റ്‌നസ് പരിശോധന ധോണിയുടെ മടങ്ങിവരവ് നിശ്ചയിക്കും. പരിശീലന ക്യാമ്പിനിടെ കാലിനേറ്റ പരിക്ക് (Calf strain) കാരണം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും 44-കാരനായ ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, Read More…
Tag: IPL 2026
സ്റ്റേഡിയത്തിൽ ചിയർലീഡേഴ്സിന്റെ വീഡിയോ എടുത്ത പോലീസുകാരനെ പൊക്കി നെറ്റിസൺസ്
2026 ഏപ്രിൽ 4-ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസ് (DC), മുംബൈ ഇന്ത്യൻസ് (MI) ഐപിഎൽ മത്സരത്തിനിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചിയർലീഡർമാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്റ്റേഡിയത്തിനുള്ളിൽ ബൗണ്ടറി ലൈനിന് സമീപം നിന്ന് ചിയർലീഡർമാർ നൃത്തം ചെയ്യുമ്പോൾ ഉദ്യോഗസ്ഥൻ അത് ഫോണിൽ റെക്കോർഡ് ചെയ്യുന്നതാണ് വൈറലായ ചിത്രത്തിലുള്ളത്. ‘@bcci_x’ എന്ന എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. പോലീസ് Read More…
ആരാണ് കാശ്മീര പരദേശി? പഞ്ചാബ് താരം നേഹൽ വധേരയുമായി പ്രണയത്തിലാണോ ഈ സുന്ദരി?
ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ വെള്ളിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ഒരു ‘രഹസ്യ സുന്ദരി’യെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പഞ്ചാബ് കിംഗ്‌സ് താരം നെഹാൽ വധേരയുടെ കാമുകിയാണ് ഈ പെൺകുട്ടിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗാലറിയിൽ പഞ്ചാബ് കിംഗ്‌സിനായി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഈ പെൺകുട്ടിയെ ആരാധകർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി കാശ്മീര പർദേശിയാണ് ഇതെന്നാണ് Read More…
ചെന്നൈയുടെ തോൽവിക്ക് പിന്നാലെ ബൗളർമാരെ പഴിചാരി റുതുരാജ്! നായകനായി തുടര്‍ച്ചയായ ആറാം പരാജയം
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ തന്റെ ബൗളർമാരെ രൂക്ഷമായി വിമർശിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് രംഗത്തെത്തി. ഏപ്രിൽ 3 വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 210 റൺസ് എന്ന വിജയലക്ഷ്യം പഞ്ചാബ് വളരെ എളുപ്പത്തിൽ മറികടന്നു. ഇതോടെ സ്വന്തം മൈതാനത്ത് തുടർച്ചയായ ആറാം തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് തുടക്കവും ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയും സഹായമായപ്പോൾ വെറും 18.4 Read More…
മത്സരങ്ങളില്ലെങ്കിലും മാസ് , ഫിറ്റ്നസ്സിലും ബാറ്റിംഗിലും ‘ക്ലാസ്’; രോഹിത്തിന്റെ തയ്യാറെടുപ്പിൽ വിസ്മയിച്ച് ജയവർധനെ!
ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി രോഹിത് ശർമ്മയുടെ തയ്യാറെടുപ്പുകളെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നിട്ടും, കൃത്യമായ പ്ലാനിംഗിലൂടെയും കഠിനാധ്വാനത്തിലൂടെയും രോഹിത് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 38 പന്തിൽ 78 റൺസ് നേടി രോഹിത് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. രോഹിത്തിന്റെ ശാരീരികക്ഷമതയെയും ബാറ്റിംഗ് മികവിനെയും കുറിച്ച് ജയവർധനെ വാചാലനായി. മത്സരങ്ങൾ Read More…
ചെന്നൈയിലും ‘ചേട്ടൻ’ നേരത്തേ മടങ്ങി; രണ്ടാം ഓവറില്‍ സഞ്ജു ഏഴു റൺസെടുത്ത് പുറത്ത്, നിരാശപ്പെടുത്തി താരം
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിലെ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തി. ചെന്നൈയുടെ സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ ഏഴ് പന്തിൽ ഏഴ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. സേവ്യർ ബാർട്‌ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രൻ സിങ്ങിന് ക്യാച്ച് നൽകുകയായിരുന്നു താരം. മഞ്ഞ ജഴ്‌സിയിലെ ആദ്യ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. അന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് പന്തിൽ ആറ് റൺസ് എടുത്ത് നിൽക്കെ Read More…
നെഗറ്റീവ് ചിന്തകളെ സിക്സറടിച്ച് നിതീഷ്; ഇത് ഞാൻ കാത്തിരുന്ന നിമിഷം; കെകെആറിനെ തകർത്ത് ഹൈദരാബാദ്
കെകെആറിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡി. കൊൽക്കത്തക്കെതിരായ 65 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്ന് നിതീഷ് പറഞ്ഞു. മത്സരത്തിൽ 24 പന്തിൽ നിന്ന് 39 റൺസ് നേടിയ താരം ഹെൻറിച്ച് ക്ലാസനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ബൗളിംഗിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. താൻ ഏറെക്കാലമായി കാത്തിരുന്ന മാച്ച് വിന്നിംഗ് പ്രകടനം ശരിയായ സമയത്ത് തന്നെ Read More…
‘സഞ്ജു ഭയ്യയ്ക്ക് കെണിയൊരുക്കി, ബൗണ്ടറി നേടാൻ പന്തെറിഞ്ഞു, പിന്നെ തഞ്ചത്തില്‍ വിക്കറ്റ് വീഴ്ത്തി’; ക്യാപ്റ്റൻ പരാഗ്
ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയുള്ള ആദ്യ അങ്കത്തിൽ മലയാളി താരം സഞ്ജു സാംസണിന് തിളങ്ങാനായില്ല. ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു ഏഴ് പന്തിൽ ആറ് റൺസ് മാത്രം എടുത്ത് നിൽക്കെ രാജസ്ഥാൻ ബൗളർ നാന്ദ്രെ ബർഗറിന്റെ പന്തിൽ ബോൾഡായി മടങ്ങുകയായിരുന്നു. തങ്ങളുടെ മുൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ പുറത്താക്കാൻ കൃത്യമായ പ്ലാനിംഗോടെയാണ് ടീം ഇറങ്ങിയതെന്ന് രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകൻ റിയാൻ പരാഗ് വെളിപ്പെടുത്തി. രാജസ്ഥാന്റെ പൂർണ്ണസമയ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള റിയാൻ പരാഗിന്റെ Read More…
സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിന് ‘ചേട്ടനും’ കൂട്ടരും; ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും
ചെന്നൈ: ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുന്നു.സ്വന്തം തട്ടകമായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. ഗുവാഹാത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനോട് ദയനീയമായി തോറ്റ ക്ഷീണത്തിലാണു സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിനെതിരേ ചെന്നൈയില്‍ അഞ്ച് ജയം കുറിച്ച ടീമാണു പഞ്ചാബ്. ഇവിടെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ നാലില്‍ മാത്രമാണ് അവര്‍ തോറ്റത്. ഡെവാള്‍ഡ് ബ്രെവിസിന്റെ പരുക്കും ചെന്നൈയെ അലട്ടുന്നു. കഴിഞ്ഞ Read More…









