2026 ഐ.പി.എൽ സീസൺ പുരോഗമിക്കവെ, കളിക്കാർക്കും ഒപ്പമുള്ള ജീവനക്കാർക്കും കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ബി.സി.സി.ഐ രംഗത്തെത്തിയിരിക്കുകയാണ്. കളിക്കാർ ഹണി-ട്രാപ്പുകളിൽ (Honey-traps) കുടുങ്ങുന്നത് തടയാനും ലൈംഗിക അതിക്രമ ആരോപണങ്ങൾ പോലുള്ള ഗുരുതരമായ സാഹചര്യങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ഏഴു പേജുള്ള മാർഗനിർദ്ദേശങ്ങളാണ് ബി.സി.സി.ഐ പുറത്തിറക്കിയത്. ടൂർണമെന്റിന്റെ പ്രശസ്തി മുതലെടുത്ത് കളിക്കാരെ ബ്ലാക്ക് മെയിൽ ചെയ്യാനോ നിയമക്കുരുക്കുകളിൽ പെടുത്താനോ ഉള്ള സാധ്യതകൾ മുൻനിർത്തിയാണ് ഈ നടപടി. പുതിയ നിയമങ്ങൾ പ്രകാരം ഹോട്ടലുകളിൽ കളിക്കാരുടെയും ജീവനക്കാരുടെയും മുറികളിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത് പൂർണ്ണമായും Read More…
Tag: IPL 2026
ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ പ്രതിസന്ധിയിലാക്കി സൂപ്പർ ജയന്റ്സിന്റെ ഇരുട്ടടി, നിര്‍ണായക മത്സരത്തിൽ 9 റൺസ് വിജയം
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒൻപത് റൺസിന് തോൽപിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വെല്ലുവിളിയുയർത്തി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന ലക്നൗവിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള ആർസിബിയുടെ അവസരം നഷ്ടമായി. മഴ നിയമപ്രകാരം 19 ഓവറിൽ 213 റൺസെന്ന ലക്ഷ്യവുമായിറങ്ങിയ ബെംഗളൂരുവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 12 പോയിന്റുള്ള ആർസിബി നിലവിൽ പട്ടികയിൽ മൂന്നാമതാണ്. നേരത്തെ തന്നെ പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ ലക്നൗവിന് Read More…
ലോകത്തിലെ ഏറ്റവും മോശം ഫീൽഡര്‍? അഞ്ചാം ക്യാച്ചും കൈവിട്ട് ശശാങ്ക്, കലിപ്പടക്കാനാവാതെ യുസ്‍വേന്ദ്ര ചെഹൽ- വീഡിയോ
ശശാങ്ക് സിംഗിന്റെ ഫീൽഡിംഗിലെ പിഴവുകൾ ഇന്നലെ ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ് – പഞ്ചാബ് കിങ്‌സ് മത്സരത്തിൽ വീണ്ടും തുടർന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ താരം വീണ്ടുമൊരു ക്യാച്ച് കൂടി കൈവിട്ടു. ഡീപ് ഫീൽഡിംഗിൽ നിന്നിരുന്ന ശശാങ്ക്, യുസ്‌വേന്ദ്ര ചഹാലിന്റെ ബോളിംഗിൽ വന്ന ഒരു എളുപ്പമുള്ള ക്യാച്ചാണ് നഷ്ടപ്പെടുത്തിയത് . സംഭവം ലെഗ് സ്പിന്നറായ ചഹാലിനെ ഏറെ പ്രകോപിപ്പിച്ചു. 2026 ഐപിഎൽ സീസണിൽ ശശാങ്ക് കൈവിടുന്ന അഞ്ചാമത്തെ ക്യാച്ചാണിത്. ശശാങ്ക് സിംഗ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു നിമിഷമായിരുന്നു Read More…
പിന്തുണയ്ക്കാന്‍ മറ്റൊരു ബാറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ? നിന്നടിച്ചു, സെഞ്ചറിയുമായി കൂപ്പർ, ഒടുവില്‍ തോല്‍വി, ഹൈദരാബാദിന് 33 റൺസ് വിജയം
ഹൈദരാബാദ്∙ എത്ര പൊരുതിയിട്ടും ഒറ്റയാൾ പോരാട്ടത്തിന് ഒരു ടീമിനെ മുഴുവൻ ജയിപ്പിക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബ് കിങ്‌സിനെതിരെയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. കൂപ്പർ കോണോലി തകർപ്പൻ സെഞ്ചറി നേടിയിട്ടും 33 റൺസിനാണ് പഞ്ചാബ് തോൽവി വഴങ്ങിയത്. ഹൈദരാബാദ് മുന്നോട്ടുവെച്ച 236 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിൽ പകുതിയിലധികം റൺസും കോണോലിയുടെ ബാറ്റിൽ നിന്നായിരുന്നു. 59 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും ഏഴ് ഫോറുകളും Read More…
സഞ്ജു വീണ്ടും രക്ഷകൻ, 52 പന്തിൽ 87*; ഡൽഹിയെ വീഴ്ത്തി ചെന്നൈ; മൂന്നാം പ്ലെയർ ഓഫ് ദ് മാച്ചുമായി ‘ചേട്ടൻ’
നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ, ആതിഥേയർ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സീസണിലെ തന്റെ മൂന്നാം ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് (52 പന്തിൽ 87*) ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സഞ്ജുവിനൊപ്പം കാർത്തിക് ശർമയും (31 Read More…
പാണ്ഡ്യ ഇല്ലെങ്കിലെന്താ? തിരിച്ചുവരവിൽ രോഹിത്തിന്റെ തൂക്കിയടി (84), മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം
മുംബൈ∙ പരുക്കുമാറി തിരിച്ചെത്തിയ 39-കാരന്റെ വെടിക്കെട്ട് ബാറ്റിംഗിൽ വാങ്കഡെ സ്റ്റേഡിയം ആവേശം കൊണ്ടു. തകർച്ചയിൽ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ലക്നൗവിനെതിരെ ആറ് വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വിട്ടുനിന്ന രോഹിത് ശർമയും റയാൻ റിക്കിൾട്ടനും തകർപ്പൻ അർധ സെഞ്ചറികൾ നേടി. 44 പന്തിൽ 84 റൺസെടുത്ത രോഹിത് ഏഴ് സിക്സറുകൾ പറത്തിയപ്പോൾ, റിക്കിൾട്ടൻ 32 Read More…
‘ഒരു 15വയസ്സുകാരനെ ഞാൻ ഇത്രയും ഭയന്നിട്ടുണ്ടാകില്ല’: കൈൽ ജാമീസന്റെ ‘അതിരുവിട്ട’ ആഘോഷം വെറുതെയല്ല!
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താൻ നടത്തിയ വൈകാരികമായ ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കൈൽ ജാമീസൻ രംഗത്തെത്തി. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ വൈഭവ് പുറത്തായെങ്കിലും, താരത്തെ പുറത്താക്കിയ ശേഷം ജാമീസൻ നടത്തിയ അതിരുവിട്ട ആഘോഷം വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ ഐപിഎൽ അധികൃതർ താരത്തിന് ശിക്ഷയായി ഒരു ഡിമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു. വലിയ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്ന് ജാമീസൻ മത്സരത്തിനു ശേഷം പ്രതികരിച്ചു. Read More…
ഓടിയെത്തി വൈഭവിനെ അഭിനന്ദിച്ച് അർഷ്‌ദീപിന്റെ കാമുകി, സമ്മാനവും കൊാടുത്തു; വൈറലായി കാമുകന്റെ ‘എക്സ്പ്രഷൻ’!
ഐപിഎല്ലിലെ പുതിയ തരംഗമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഈ സീസണിൽ 400 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി. വെറും 167 പന്തുകളിൽ നിന്നാണ് ഈ നേട്ടമെന്നത് ഐപിഎൽ ചരിത്രത്തിലെ തന്നെ വേഗമേറിയ റെക്കോർഡായി മാറി. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 16 പന്തിൽ 43 റൺസ് നേടി വൈഭവ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി. ഈ സീസണിൽ പഞ്ചാബിനെ തോൽപ്പിക്കുന്ന Read More…
രണ്ട് ജയത്തിന് ശേഷം ഒരു തോൽവി, ആർസിബി പതിവ് തെറ്റിച്ചില്ല, ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോൽവി
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കി. ഈ സീസണിൽ രണ്ട് ജയത്തിന് ശേഷം ഒരു തോൽവി എന്ന പതിവ് ആർസിബി ഇത്തവണയും ആവർത്തിച്ചു. ആർസിബി മുന്നോട്ടുവെച്ച 156 റൺസ് എന്ന ചെറിയ ലക്ഷ്യം 15.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ബാറ്റിങ്ങിൽ തിളങ്ങിയ ശുഭ്മൻ ഗിൽ, ജോസ് ബട്‍ലർ, രാഹുൽ തെവാത്തിയ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് ജയം എളുപ്പമാക്കിയത്. Read More…









