ലഖ്നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമുള്ള സംവാദങ്ങൾക്ക് വീണ്ടും വഴിയൊരുക്കി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതികളുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തികച്ചും തെറ്റാണെന്നും അത്തരം പ്രവണതകളിൽ നിന്ന് യുവാക്കൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഗവർണറുടെ ഈ നിരീക്ഷണം. യുവാക്കൾ ആദ്യം സാമ്പത്തിക ഭദ്രത കൈവരിക്കണമെന്നും തങ്ങൾ ഏർപ്പെടുന്ന ബന്ധങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്നും ആനന്ദിബെൻ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും Read More…
Tag: Girlfriend
ബാല്ക്കണിയില്നിന്ന് വീണ് കാമുകന്; ഡ്രൈവറെകൂട്ടി ആശുപത്രിയിലേക്ക് വിട്ട് കാമുകി; കഫേ ഉടമയുടെ മരണം, ദുരൂഹത
ഉത്തർപ്രദേശിലെ ലക്നൗവിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ച 28കാരനായ കഫേ ഉടമ ശിവ ശർമയുടെ മരണത്തിൽ, കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബെയ്ക്കെതിരെ യുവാവിന്റെ അമ്മ രംഗത്തെത്തി. ശിവയെ ശ്രദ്ധ കുറച്ചുനാളുകളായി മാനസികമായി പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ശിവയുടെ അശ്ലീല വീഡിയോകൾ പുറത്തുവിടുമെന്നും ശാരീരികമായി ഉപദ്രവിച്ചെന്ന് പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഈ കേസിൽ ശ്രദ്ധ, സഹോദരി രശ്മി, ഡ്രൈവർ ഡാനിഷ്, വീട്ടുസഹായി ആദിൽ എന്നിവർക്ക് പങ്കുണ്ടെന്ന് ശിവയുടെ അമ്മ Read More…
സോഫയിൽകിടന്ന് ‘പരസ്യ’ പ്രണയസല്ലാപം: കാമുകിയുമായി യമാൽ പാരിസിലേക്ക് പറന്നു, ഗോസിപ്പുകൾക്ക് മറുപടി – വീഡിയോ
പാരിസ്:∙ ഫ്രാൻസിലെ പാരിസിലേക്ക് ‘ഏകദിന’ ഉല്ലാസയാത്ര നടത്തി സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും കാമുകിയായ ഇൻഫ്ലുൻസർ ഇനസ് ഗാർഷ്യ സാന്റോസും. യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ അവർ തന്നെ പുറത്തുവിട്ടത്. ‘പാരിസിൽ 24 മണിക്കൂർ’ എന്ന കുറപ്പോടെയാണ് ഈ ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ബാർസിലോന താരമായ ലമീൻ യമാൽ, സ്പാനിഷ് ലാലിഗ സീസൺ ആരംഭിച്ചതോടെ മത്സരത്തിരക്കിലാണ്. ഇതിനിടെ ലഭിച്ച ഒരു ദിവസത്തെ ഇടവേളയിലാണ് താരവും Read More…
പ്രണയതർക്കം, വാഹനം മുന്നോട്ടെടുത്ത് കാമുകിയും പുരുഷ സുഹൃത്തും; തടഞ്ഞ യുവാവിന് കാറിന്റെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ അപകടത്തിൽ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. തത്തിബന്ധ് ഉദയ സൊസൈറ്റിയിൽ താമസിക്കുന്ന പരംപ്രീത് സിങ് ആണ് മരിച്ചത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് കാറിലെത്തിയ ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീതും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ ഇവർ കാറിൽ കയറി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തടയാനായി പരംപ്രീത് കാറിന് മുകളിലേക്ക് കയറിപ്പിടിക്കുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ പുരുഷ സുഹൃത്ത് കാർ Read More…
വേദന, ഒറ്റപ്പെടലും; ഹമാസ് ആക്രമണത്തിൽ മരിച്ച പ്രണയിനിയുടെ കല്ലറയ്ക്ക് മുന്നില് ജീവനൊടുക്കി യുവാവ്
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺസുഹൃത്തിന്റെ കല്ലറയിൽ ഇസ്രായേലി യുവാവ് ജീവനൊടുക്കി. 30 വയസ്സുകാരനായ ബാർ അസ്രഫ് എന്ന യുവാവാണ് നെഞ്ചിൽ വെടിയുതിർത്ത് ജീവനൊടുക്കിയത്. വെസ്റ്റ് ബാങ്കിലെ എൽഖാനയിലുള്ള കാമുകി ലിറോൺ ബാർഡയുടെ സെമിത്തേരിയിൽ വെച്ചായിരുന്നു സംഭവം. സ്വന്തം സഹോദരന്റെ വിവാഹച്ചടങ്ങിനിടയിൽ നിന്ന് ഇറങ്ങിപ്പോയ അസ്രഫിനെ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അസ്രഫ് കഠിനമായ ഏകാന്തതയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് കുടുംബം വെളിപ്പെടുത്തി. ഇടയ്ക്കിടെ പെൺസുഹൃത്തിന്റെ കല്ലറ സന്ദർശിക്കുകയും അവിടെയിരുന്ന് സംസാരിക്കുകയും Read More…
വിവാഹത്തെ ചൊല്ലി തർക്കം; പ്രണയിനിയെ ബൈക്കിൽ വലിച്ചിഴച്ച് യുവാവ്; കരണം പുകച്ച് നാട്ടുകാര്; വിഡിയോ
വിവാഹത്തെക്കുറിച്ചുള്ള തർക്കത്തിനിടെ യുവതിയെ ബൈക്കിൽ നൂറുമീറ്ററോളം വലിച്ചിഴച്ച് യുവാവ്. ബിഹാറിലെ നളന്ദ ജില്ലയിലുള്ള രാജ്ഗീർ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവാഡ സ്വദേശിയായ അമീനും യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കാമുകനെ കാണാനായി യുവതി വിളിച്ചുവരുത്തിയപ്പോഴാണ് തർക്കങ്ങൾക്ക് തുടക്കമായത്. സംസാരത്തിനിടയിൽ യുവതി വിവാഹക്കാര്യം ചോദിച്ചെങ്കിലും അമീൻ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുനിന്ന് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനെ യുവതി തടഞ്ഞു. വണ്ടിയിൽ പിടിച്ചുനിന്ന Read More…
കാമുകിയും കല്യാണത്തിനെത്തി; വിവാഹശേഷം ഭാര്യയെ കൊന്ന് ഫോട്ടോ കാമുകിക്ക് അയച്ചുകൊടുത്തു, അറസ്റ്റ്
അമേരിക്കയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 27-ന് രാജിത സബ്ബിനേനി (27) എന്ന യുവതി മരിച്ച സംഭവത്തിലാണ് ഭർത്താവ് അവിനാഷ് നാർണയെ ബെൽവ്യു പൊലീസ് പിടികൂടിയത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് രാജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, അവൾ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്നും വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞ് അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് Read More…
3-ാം വിവാഹമോചനം കഴിഞ്ഞ് 5-ാം മാസം നാലാം വിവാഹം! ഡയാനയുടെ സഹോദരൻ 61കാരന് ‘രഹസ്യ കല്യാണം’
ഡയാന രാജകുമാരിയുടെ സഹോദരനും ഒൻപതാമത് സ്പെൻസർ പ്രഭുവുമായ ചാൾസ് സ്പെൻസർ, ബയോആർക്കിയോളജിസ്റ്റും പോഡ്കാസ്റ്ററുമായ കാറ്റ് ജാർമനെ രഹസ്യമായി വിവാഹം കഴിച്ചു. അമേരിക്കയിലെ അരിസോണയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ചാൾസ് സ്പെൻസറിന്റെ നാലാം വിവാഹമാണിത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമോചനം കഴിഞ്ഞ് വെറും അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വിവാഹം നടന്നിരിക്കുന്നത്. 61 വയസുകാരനായ സ്പെൻസറിനെക്കാൾ 18 വയസ്സ് പ്രായം കുറവാണ് പുതിയ ഭാര്യയ്ക്ക്. സഹപ്രവർത്തകർ എന്ന നിലയിൽ തുടങ്ങി, പിന്നീട് സൗഹൃദത്തിലേക്കും ഒടുവിൽ ആഴമേറിയ പ്രണയത്തിലേക്ക് വളരാൻ കഴിഞ്ഞതിൽ Read More…
ആരാണ് കാശ്മീര പരദേശി? പഞ്ചാബ് താരം നേഹൽ വധേരയുമായി പ്രണയത്തിലാണോ ഈ സുന്ദരി?
ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിൽ വെള്ളിയാഴ്ച നടന്ന ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ഒരു ‘രഹസ്യ സുന്ദരി’യെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പഞ്ചാബ് കിംഗ്സ് താരം നെഹാൽ വധേരയുടെ കാമുകിയാണ് ഈ പെൺകുട്ടിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗാലറിയിൽ പഞ്ചാബ് കിംഗ്സിനായി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഈ പെൺകുട്ടിയെ ആരാധകർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി കാശ്മീര പർദേശിയാണ് ഇതെന്നാണ് Read More…









