Featured Spotlight Uncategorized

വനിതകള്‍ ‘കാഴ്‌ചയില്‍പ്പെടരുത് ! ഇന്ത്യന്‍ സന്യാസി സംഘത്തിന്റെ ഈഫല്‍ സന്ദര്‍ശനം വിവാദത്തില്‍, ടവര്‍ അടച്ച്‌ പ്രതിഷേധം

പാരീസ്: ഈഫൽ ടവറിൽ ഇന്ത്യൻ സന്യാസി സംഘം സന്ദർശനം നടത്തിയ വേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഈഫൽ ടവർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ലിംഗവിവേചനപരമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നും ഇതേത്തുടർന്ന് ടവറിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചതായും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് Read More…

Crime Featured

നിരീക്ഷിക്കാന്‍ CCTV, നൈറ്റ് പാർട്ടിക്ക് പോകുന്നതില്‍ വിലക്ക്; അമ്മായിയപ്പനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ- ‘കാരണവര്‍ മോഡല്‍’ കൊല

ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാപാരിയെ കൊലപ്പെടുത്താൻ മരുമകൾ ക്വട്ടേഷൻ നൽകി. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മരുമകൾ ഷാലുവിനെയും കൊലപാതകം നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലായ പ്രതികളെ Read More…

Featured Sports

‘നമുക്ക് കപ്പൊന്നും വേണ്ടെന്നേ… ഇന്ത്യയെ ഒന്നു തോൽപ്പിച്ചാൽ മാത്രം മതി’! പാക്ക് പരിശീലകനോട് ആരാധകൻ– വീഡിയോ ട്രെൻഡിംഗിൽ

ദുബായിൽ നടന്ന വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെ 72 റൺസിന്റെ ജയം നേടി പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഈ വിജയത്തിനു ശേഷം ദുബായ് സ്റ്റേഡിയത്തിൽ ഗാലറിക്കരികിലെത്തി ആരാധകർക്ക് നന്ദി പറഞ്ഞ പരിശീലകൻ വഹാബ് റിയാസിനോടാണ് ഒരു പാക്ക് ആരാധകൻ വിചിത്രമായ അഭ്യർത്ഥന നടത്തിയത്. ഏഷ്യാ കപ്പ് ട്രോഫി കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും ഇന്ത്യയെ തോൽപ്പിക്കുന്നത് കണ്ടാൽ മാത്രം മതിയെന്നുമായിരുന്നു ആരാധകന്റെ ആവശ്യം. ‘‘വഹാബ് സാർ, ഇന്ത്യയെ സൂക്ഷിക്കണം, ഞങ്ങൾക്ക് അവരെ തോൽപിക്കണം. പാക്കിസ്ഥാന് ട്രോഫിയൊന്നും വേണ്ട, ഇന്ത്യയെ Read More…

Spotlight

‘പിണറായി മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി, റിയാസ് അത് ദുബായിലേക്ക് കടത്തി ; നിഖിലും നന്ദുലാലും സഹായിച്ചു’ ; ഗുരുതര ആരോപണവുമായി ഇ.ഡി.

സിഎംആർഎൽ – എക്‌സാലോജിക് കേസിൽ ഡിജിപിക്ക് ഇഡി കൈമാറിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി മകൾ വഴി കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. മകൾ വഴി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് വീണ സഹായിയായെന്നുമാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് മുഹമ്മദ് റിയാസ് ഈ Read More…

Crime

എക്സ്ക്ലൂസീവ് ചിത്രങ്ങൾക്ക് ‘മല്ലു പ്രീമിയം ഗ്രൂപ്പ്’; എന്‍ട്രി ഫീസ് 250 രൂപ: ‘മോർഫിങ്’ കേസിൽ സാമ്പത്തിക നേട്ടത്തിന്റെ തെളിവുകൾ പുറത്ത്, റാക്കറ്റിന്റെ ചുരുളഴിയുന്നു!

നാടിനെ നടുക്കിയ തൃക്കാക്കര മോർഫിങ് കേസിൽ പ്രമോഷൻ, പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാർഥി എസ്. ശ്രീഹരി നിർമിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതി സനീഷ് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിച്ച് ആളുകളെ ആകർഷിച്ച് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. കൂടുതൽ ‘എക്സ്ക്ലൂസീവ്’ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്താണ് ആളുകളെ ചേർത്തത്. Read More…

Spotlight

പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ഇ.ഡി; തെളിവുകളും നൽകി, അസാധാരണ നീക്കം!

സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. പിഎംഎൽഎ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നൽകിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് Read More…

Hollywood

പിറന്നാൾ ആഘോഷം; കടലിൽ നീന്തി സൽമ ഹയക്, പ്രായം വെറും നമ്പർ- ദൃശ്യങ്ങള്‍ വൈറല്‍

അഭിനയമികവും സൗന്ദര്യവും കൊണ്ട് ഹോളിവുഡിനെ കീഴടക്കിയ നടി സൽമ ഹയക് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രായം തോന്നിക്കാത്ത ലുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന താരം, തന്റെ അറുപതാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. കടലിൽ നീന്തിക്കൊണ്ടുള്ള വേറിട്ട രീതിയിലായിരുന്നു താരത്തിന്റെ ഈ പിറന്നാൾ ആഘോഷം. 1966 സെപ്റ്റംബർ രണ്ടിന് മെക്സിക്കോയിലെ വെറാക്രൂസിലുള്ള കോട്ട്സാകോൾകോസിലാണ് ലെബനീസ് വംശജനായ പിതാവിന്റെയും മെക്സിക്കൻ-സ്പാനിഷ് വംശജയായ മാതാവിന്റെയും മകളായി സൽമ ജനിച്ചത്. സെപ്റ്റംബർ രണ്ടിനായിരുന്നു Read More…

Oddly News

സ്മാർട്ട് ഗ്ലാസിന് 50,000 രൂപയോ! മകന്റെ വെളിപ്പെടുത്തലിൽ അമ്മ ഞെട്ടി! ചിരിയുണർത്തും വീഡിയോ!

മെറ്റാ ഗ്ലാസിന്റെ വിലയെച്ചൊല്ലി മകനും അമ്മയും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഏതാനും ആയിരം രൂപ മാത്രം വിലമതിക്കുമെന്ന് കരുതിയ കണ്ണടയ്ക്ക് അരലക്ഷം രൂപയാണെന്ന് അറിഞ്ഞപ്പോൾ അമ്മ നൽകിയ പ്രതികരണമാണ് വിഡിയോയെ തരംഗമാക്കിയത്. ബികാസ് മീന എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. കണ്ണടയുടെ വില ഊഹിക്കാൻ മകൻ ആവശ്യപ്പെടുമ്പോൾ, “ഏറിയാൽ ഒരു 200 അല്ലെങ്കിൽ 250 രൂപ കാണും” എന്നായിരുന്നു അമ്മയുടെ ആദ്യ മറുപടി. വില കൂട്ടിച്ചുറക്കാൻ Read More…

Lifestyle

വീതി വെറും 72 സെന്റീമീറ്റർ മാത്രം! ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീടിനുള്ളിലേക്ക് ഒരു യാത്ര

ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെറെറ്റ് ഹൗസ്, പോളണ്ടിലെ വാഴ്‌സോയിലുള്ള രണ്ട് കെട്ടിടങ്ങൾക്കിടയിലെ വളരെ ചെറിയൊരു സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഏറ്റവും കുറഞ്ഞ വീതി 72 സെന്റീമീറ്ററും (28 ഇഞ്ച്), കൂടിയ വീതി 122 സെന്റീമീറ്ററുമാണ് (48 ഇഞ്ച്). പോളിഷ് ആർക്കിടെക്റ്റായ യാക്കൂബ് സ്സെസ്നി (Jakub Szczęsny) ഡിസൈൻ ചെയ്ത ഈ അപൂർവ്വ നിർമ്മിതി ഒരു ആർട്ട് ഇൻസ്റ്റാളേഷനായും താമസസ്ഥലമായും ഉപയോഗിക്കാം. മുൻപ് ഉപയോഗശൂന്യമായി കിടന്ന ഏകദേശം 150 ചതുരശ്ര അടി Read More…