തക്കാളി ആരോഗ്യത്തിന് മികച്ചതാണെന്ന് പണ്ടേ അറിയപ്പെടുന്ന കാര്യമാണ്. അതിൽ അടങ്ങിയിരിക്കുന്ന ‘ലൈക്കോപീൻ’ എന്ന ഘടകമാണ് ഇതിന് പ്രധാന കാരണമായി പറയാറുള്ളത്. എന്നാൽ, കരൾ വീക്കം അല്ലെങ്കിൽ കരളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കുന്ന ‘ഫൈറ്റോയിൻ’ (Phytoene) എന്ന മറ്റൊരു ഘടകം കൂടി തക്കാളിയിലുണ്ടെന്ന് അമേരിക്കയിലെ ടഫ്റ്റ്സ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. പക്ഷേ, ഈ ഘടകത്തെ ശരീരം എങ്ങനെ സംസ്കരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. ചില വെളുത്തതോ സ്വർണ്ണനിറത്തിലുള്ളതോ ആയ അപൂർവ്വ തക്കാളികളിലാണ് ലൈക്കോപീനാകുന്നതിന് മുൻപുള്ള Read More…
Month: September 2026
ആരാണ് ജെനി ലീ? ഇന്ത്യൻ വ്യവസായിയെ രാജകീയമായി വിവാഹം കഴിച്ച് അമേരിക്കൻ സ്റ്റാർട്ടപ്പ് സി.ഇ.ഒ! സ്വപ്നതുല്യമായ വിവാഹാഘോഷം
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെറ (Hera) എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപിതയും സി.ഇ.ഒ.യുമായ ജെനി ലീയും ഇന്ത്യൻ വംശജനായ സാഗർ ജാജൂവും തമ്മിലുള്ള വിവാഹം ജയ്പൂരിൽ വെച്ച് ആഡംബരപൂർവ്വം നടന്നു. പാശ്ചാത്യ, ഇന്ത്യൻ ആചാരങ്ങൾ കോർത്തിണക്കി ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങളോടെയായിരുന്നു വിവാഹം. ചടങ്ങുകൾക്കായി ദമ്പതികൾ ഐ.ടി.സി മെമന്റോസ് ജയ്പൂർ (ITC Mementos Jaipur) പൂർണ്ണമായും ബുക്ക് ചെയ്തിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ അതിഥികൾ എല്ലാവരും ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇവിടെത്തന്നെയാണ് തങ്ങിയത്. 2025 Read More…
ചൈനീസ് കുടുംബം വിളമ്പുന്ന പ്യുവർ വെജ് ‘ചൈനീസ് ഫുഡ്’; ബെംഗളൂരുവിലെ ഈ ഫോർച്യൂൺ കിച്ചൺ മിസ്സ് ചെയ്യരുത്!
ചൈനീസ് ഭക്ഷണം ഇഷ്ടപ്പെടുന്ന സസ്യാഹാരികൾക്കായി ബെംഗളൂരു കോരമംഗലയിൽ ഒരു പ്രത്യേക റെസ്റ്റോറന്റുമുണ്ട്. ‘ഫോർച്യൂൺ ചൈനീസ് വെജിറ്റേറിയൻ കിച്ചൺ’ പൂർണ്ണമായും സസ്യഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള യഥാർത്ഥ ചൈനീസ് രുചികളാണ് നൽകുന്നത്. 2006 മുതൽ പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റ് ചൈനീസ് പാരമ്പര്യമുള്ള ഒരു കുടുംബമാണ് നടത്തുന്നത്. ചൈനയിലെ മേഷൗവിൽ നിന്ന് എത്തിയ മുത്തശ്ശന്റെ പാചക പാരമ്പര്യം തുടർന്നുകൊണ്ട് ജെന്നി ചെങ്ങും മകൻ വില്യമും ചേർന്നാണ് ഇത് സ്ഥാപിച്ചത്. മുൻപ് ‘ലുവോ ഹാൻ’ എന്ന പേരിൽ എച്ച്.എസ്.ആർ ലേഔട്ടിൽ പ്രവർത്തിച്ചിരുന്ന ഇവിടം Read More…
ജന്മാഷ്ടമിയിൽ ഗംഗയിൽ മൂന്നുതവണ മുങ്ങി നിവർന്ന് ജാപ്പനീസ് അംബാസഡർ; ‘മറക്കാനാവാത്ത അനുഭവം’- വീഡിയോ വൈറൽ
ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഒനോ കെയ്ച്ചി തന്റെ വാരാന്ത്യം ഋഷികേശിലാണ് ചെലവഴിച്ചത്. ഗംഗാനദിയുടെ തീരത്തുനിന്നുള്ള തന്റെ ആത്മീയ അനുഭവത്തിന്റെ ഓർമ്മകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ജന്മാഷ്ടമി ദിനത്തില്‍ വിശുദ്ധ നദിയിൽ മുങ്ങി നിവരുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച അദ്ദേഹം, ഗംഗയിൽ മൂന്ന് തവണ പൂർണ്ണമായി മുങ്ങി നിവർന്നതായി വ്യക്തമാക്കി. തന്റെ സന്ദർശനത്തിലെ വിവിധ നിമിഷങ്ങൾ ഈ പോസ്റ്റിൽ കാണാം. ഒരു വീഡിയോയിൽ അദ്ദേഹം ദീപം കൊളുത്തുന്നത് കാണാം. ഗംഗാജലത്തിൽ പുഞ്ചിരിയോടെ നിൽക്കുന്നതും കൈകൂപ്പി പ്രാർത്ഥിക്കുന്നതുമാണ് മറ്റു ചിത്രങ്ങളിൽ Read More…
റീൽസ് വൈറലാക്കണ്ടേ? 30 അടി ഉയരത്തിൽ നിന്ന് അണക്കെട്ടിലേക്ക് ചാടി, യുവാവിന്റെ രണ്ടു കാലുകളും ഒടിഞ്ഞു !- വീഡിയോ
സോഷ്യൽ മീഡിയയിൽ തരംഗമാകാൻ വേണ്ടിയെടുത്ത വിഡിയോ ഒടുവിൽ അപകടത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള പഹുജ് അണക്കെട്ടിലേക്ക് 30 അടി ഉയരത്തിൽ നിന്ന് ചാടിയ 32-കാരനായ പുഷ്പേന്ദ്ര കുമാർ മനോറിയ എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. ഞായറാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പമാണ് പുഷ്പേന്ദ്ര അണക്കെട്ടിന് സമീപമെത്തിയത്. സുരക്ഷാവേലി മറികടന്ന് വെള്ളത്തിലേക്ക് ചാടാൻ ശ്രമിക്കുമ്പോൾ സുഹൃത്തുക്കൾ ഇയാളുടെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വിഡിയോയിൽ ഇയാൾ വേലി കയറി നിൽക്കുമ്പോൾ “ദൈവം നിന്റെ ആത്മാവിനെ രക്ഷിക്കട്ടെ” എന്ന് ഒരു സുഹൃത്ത് തമാശയായി പറയുന്നത് Read More…
ഇന്ത്യൻ പുരുഷന്മാരെ കെട്ടരുതേ…. വീട്ടുജോലി ചെയ്യിക്കാനാണ് അവർ കല്യാണം കഴിക്കുന്നത്! ഇറ്റാലിയൻ യുവാവിന്റെ വൈറൽ വീഡിയോ!
ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കരുതെന്ന് ഉപദേശിക്കുന്ന ഒരു ഇറ്റാലിയൻ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇന്ത്യൻ പുരുഷന്മാർ സോമ്പികളോ മടിയന്മാരോ ആണെന്നും വീട്ടുകാര്യങ്ങൾ ഒന്നും ചെയ്യാൻ മടിയുള്ളതുകൊണ്ടാണ് അവർ വിവാഹം കഴിക്കുന്നതെന്നുമാണ് ഇറ്റാലിയൻ യുവാവ് വീഡിയോയിൽ പറയുന്നത്. “സ്നേഹം കൊണ്ടാണ് അവർ വിവാഹം കഴിക്കുന്നത് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അല്ല, വീട് വൃത്തിയാക്കാനും തുണി അലക്കാനും വേണ്ടിയാണ് അവർ വിവാഹം കഴിക്കുന്നത്,” എന്ന് ഇയാൾ Read More…
മുടിയോ ഈച്ചയോ ആണെങ്കില്‍ ക്ഷമിക്കാമായിരുന്നു, ഇത്തവണ റൊട്ടിയിൽ റബ്ബർ ബാൻഡ്! ഹോട്ടലുകാരെ പൂട്ടാൻ വീഡിയോയുമായി ഉപഭോക്താവ്!
ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ സലാഡിൽ വിര, ഗ്രേറ്റർ നോയിഡയിലെ കെ.എഫ്.സിയിൽ ചിക്കനിൽ പുഴു, മുംബൈയിൽ പേസ്ട്രി ട്രേയിൽ പാറ്റകൾ—ഇതിന് പിന്നാലെ ഇന്ത്യയിലെ ശുചിത്വമില്ലായ്മയുടെയും ഭക്ഷ്യസുരക്ഷാ വീഴ്ചകളുടെയും നീണ്ട പട്ടികയിലേക്ക് പൂനെയിലെ ഒരു ഹോട്ടൽ കൂടി ചേർന്നിരിക്കുകയാണ്. പൂനെയിലെ ഒരു ഹോട്ടലിൽ നിന്ന് ലഭിച്ച റൊട്ടിക്കുള്ളിൽ ‘റബ്ബർ ബാൻഡ്’ കണ്ടതിനെക്കുറിച്ചുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റൊട്ടി മുറിച്ചു നോക്കുമ്പോൾ മാവിനൊപ്പം വെന്തുപോയ മഞ്ഞ നിറത്തിലുള്ള റബ്ബർ ബാൻഡ് കണ്ട് ഉപഭോക്താവ് ഞെട്ടിനിൽക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ Read More…
കളി ജയിക്കും മുൻപേ ആഘോഷ പ്രാക്ടീസ്; ഇന്ത്യയോട് എട്ടുനിലയിൽ പൊട്ടി, പാക്കിസ്ഥാൻ താരങ്ങളെ ട്രോളി സോഷ്യൽ മീഡിയ! വീഡിയോ
വനിതാ ടി20 ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ, അവരുടെ മുൻകൂട്ടിയുള്ള വിജയാഘോഷ പരിശീലനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി, ഇന്ത്യയെ തോൽപ്പിച്ചാൽ എങ്ങനെ ആഘോഷിക്കണമെന്ന് ക്യാപ്റ്റൻ ഫാത്തിമ സന സഹതാരങ്ങൾക്ക് പരിശീലനം നൽകുന്നതാണ് വീഡിയോയിലുള്ളത്. മത്സരഫലം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് ടീമിനെതിരെ ഉയർന്നുവരുന്നത്. ആഘോഷങ്ങൾ പരിശീലിക്കുന്നതിന് പകരം ബാറ്റിംഗ് പരിശീലിച്ചിരുന്നെങ്കിൽ ടീം 55 റൺസിന് Read More…
എസി കൂപ്പയിൽ യുവതിയുടെ മദ്യക്കടത്ത്, സ്യൂട്ട്കേസ് നിറയെ 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ മദ്യം; മദ്യക്കടത്ത് കുടുംബ തൊഴിൽ!
പട്ന ∙ ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽ നിന്ന് 75 ലീറ്റർ മദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ന്യൂഡൽഹി-ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ എസി കൂപ്പെയിൽ നിന്നാണ് നേഹ ഝാ എന്ന യാത്രക്കാരിയുടെ പക്കൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടിച്ചെടുത്തത്. യുവതി ട്രെയിനിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരം വാരാണസിയിലെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ പോലീസ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് നേഹയ്ക്കൊപ്പം ഇഷാൻ കുമാർ Read More…









