Featured Good News

ഡിഗ്രിയില്ലെങ്കിലും മാസം 4 ലക്ഷം രൂപ വരുമാനം! 20-ാം വയസ്സിൽ അമ്മയ്ക്ക് വിശ്രമ ജീവിതം സമ്മാനിച്ച് യുവാവ്; സോഷ്യൽ മീഡിയയിൽ തരംഗം

സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യകാലത്തുനിന്ന് ഫ്രീലാൻസിംഗിലൂടെയും വെബ്3 (Web3) ജോലിയിലൂടെയും മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് വളർന്ന ബീഹാർ സ്വദേശിയായ ഇരുപതുകാരന്റെ കഥ റെഡ്ഡിറ്റിൽ (Reddit) തരംഗമാകുന്നു. ‘u/Acceptable-Breath-92’ എന്ന യൂസർനെയിമിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് താഴ്ന്ന ഇടത്തരം കുടുംബത്തിൽ വളർന്ന തന്റെ ജീവിതാനുഭവം ഈ ചെറുപ്പക്കാരൻ വ്യക്തമാക്കുന്നത്. അഞ്ചാം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം അമ്മയുടെ സംരക്ഷണയിലാണ് ഇയാൾ വളർന്നത്. പതിനാലാം വയസ്സിലാണ് ഇയാൾ ഓൺലൈനായി ഡിസൈനിംഗും എഡിറ്റിംഗും സ്വയം പഠിക്കാൻ തുടങ്ങിയത്. തുടർന്ന് പബ്ജി (PUBG) Read More…

Oddly News

ക്യാമറ കണ്ടാല്‍ നമ്പർ പ്ലേറ്റ് അപ്രത്യക്ഷമാകും! ഹൈടെക് തട്ടിപ്പ്! വീഡിയോ, 55-ലേറെ പെൻഡിങ് ഫൈനുള്ള ഫോർച്യൂണറുടെ തട്ടിപ്പ്

മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിൽ സഞ്ചരിക്കുന്നതിനിടെ നമ്പർ പ്ലേറ്റ് മറയ്ക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച ടൊയോട്ട ഫോർച്യൂണർ കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രാഫിക് പരിശോധനകളിൽ നിന്നും പിഴകളിൽ നിന്നും രക്ഷപ്പെടാൻ വാഹന ഉടമകൾ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. MH14 LN 4888 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനമാണ് വീഡിയോയിലുള്ളത്. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിലാണ് ഇതെന്നാണ് കരുതുന്നതെങ്കിലും കൃത്യമായ സ്ഥലം സ്ഥിരീകരിക്കാനായിട്ടില്ല. വീഡിയോയുടെ തുടക്കത്തിൽ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാമെങ്കിലും, നിമിഷങ്ങൾക്കകം ഒരു കറുത്ത Read More…

Spotlight

ചിമ്പാൻസിയുമായി റിംഗിൽ ഏറ്റുമുട്ടാനൊരുങ്ങി എംഎംഎ താരം ജാൺസൺ, 9/11-, ലോകം നടുങ്ങിയ ദിനത്തില്‍ അപൂർവ്വ പോര്

മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഫൈറ്ററായ കോൾ ജോൺസൺ ചിമ്പാൻസിയുമായി നേർക്കുനേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 30-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ജോൺസൺ ചിമ്പാൻസിയുമായി ഏറ്റുമുട്ടുമെന്ന വിവരം ആദ്യമായി പങ്കുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 11-നാണ് ഈ മത്സരം നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. സാധാരണ മനുഷ്യനേക്കാൾ രണ്ടിരട്ടി ശക്തിയുള്ള ചിമ്പാൻസിയെ പോരാട്ടത്തിൽ കീഴടക്കാൻ തനിക്ക് കഴിയുമെന്നാണ് ജോൺസൺ വീഡിയോയിൽ അവകാശപ്പെടുന്നത്. പിന്നീട് സംരംഭകനായ ബ്രെണ്ടൻ റൂവുമായുള്ള അഭിമുഖത്തിലും ഇയാൾ ഈ Read More…

Featured Oddly News

റീൽസിനായി ഒരു സ്‌കൂട്ടറിൽ 5 പേരുടെ അഭ്യാസ പ്രകടനം! കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷിച്ച് യുവാവ്

ഛത്രപതി സംഭാജിനഗറിൽ തിരക്കേറിയ റോഡിൽ അഞ്ച് പേർ ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു. അദ്നാൻ പത്താൻ എന്ന യുവാവിനെതിരെയാണ് അതിവേഗത്തിലും അപകടകരമായും വാഹനമോടിച്ചതിന് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സെപ്റ്റംബർ 1-ന് ഉച്ചയ്ക്ക് പഞ്ചക്കി-ഔറംഗപൂറ റോഡിലായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ മഹാശങ്ക് നാമദേവറാവു ദണ്ഡഗെയുടെ പരാതിയെ തുടർന്ന് സെപ്റ്റംബർ 4-നാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ Read More…

Oddly News

പെൺകുട്ടികളുടെ പിജിയിൽ മുറിയില്‍ CCTV വച്ച് ഉടമ; ചോദിച്ചപ്പോൾ ‘മാന്യമായി വസ്ത്രം ധരിക്കാൻ’ ഉപദേശം!

മുംബൈയിലെ പെൺകുട്ടികളുടെ പേയിംഗ് ഗെസ്റ്റ് കേന്ദ്രത്തിൽ, അനുവാദം വാങ്ങാതെ ഉടമ സ്വീകരണമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായി പരാതി. താമസക്കാരുടെ സ്വകാര്യതയെയും സുരക്ഷയെയും ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. ‘OkVehicle2991’ എന്ന റെഡ്ഡിറ്റ് യൂസർ പേജിലൂടെയാണ് ഒരു താമസക്കാരി ഈ അനുഭവം പങ്കുവെച്ചത്. ഏഴ് പെൺകുട്ടികൾ താമസിക്കുന്ന ഒരു 3BHK ഫ്ലാറ്റിലാണ് സംഭവം നടന്നത്. രാവിലെ വാതിലിൽ മുട്ടിയ ഉടമ, സ്വീകരണമുറിയിൽ സിസിടിവി സ്ഥാപിച്ച കാര്യം പെൺകുട്ടികളെ അറിയിക്കുകയായിരുന്നു. വെറുതെ വിവരം Read More…

Fitness Lifestyle

“ജിമ്മൻമാരും ‘ജെൻ സി’യും തോറ്റുപോവും!” പുലർച്ചെ 4 മണിക്ക് യോഗയും വർക്കൗട്ടും; 75-കാരിയുടെ ഫിറ്റ്‌നസ് വിഡിയോ തരംഗമാകുന്നു

ഇന്നത്തെ കാലത്ത് പുലർച്ചെ എഴുന്നേൽക്കാനും വ്യായാമ ശീലങ്ങൾ മുടക്കാതെ കൊണ്ടുപോകാനും ചെറുപ്പക്കാർ പോലും ബുദ്ധിമുട്ടുമ്പോൾ, ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ 75-കാരി. ദിനചര്യയുടെ ഭാഗമായി പുലർച്ചെ 4 മണിക്ക് വ്യായാമവും യോഗയും ചെയ്യുന്ന ഈ മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഇവരുടെ ഊർജ്ജസ്വലതയെയും കഠിനാധ്വാനത്തെയും അച്ചടക്കത്തെയും പ്രകീർത്തിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. View this post on Instagram A post shared by Amrit Kaur Read More…

Featured Health

വര്‍ഷത്തില്‍ 4പ്രാവശ്യം മാത്രം ആര്‍ത്തവം ? എത്ര നല്ല നടക്കാത്ത സ്വപ്നമല്ലേ…. നില്ല്…., സാധ്യത തേടി ഗവേഷകര്‍

വർഷത്തിൽ നാലു തവണ മാത്രം ആർത്തവം ഉണ്ടാകുന്ന അവസ്ഥയെന്ന് കേൾക്കുമ്പോൾ നടക്കാത്ത സ്വപ്നമായി തോന്നാമെങ്കിലും, ചൈനീസ് ബയോളജിസ്റ്റ് ഹോങ്മയ് വാങിന്റെയും സംഘത്തിന്റെയും ഗവേഷണങ്ങൾ വിജയിച്ചാൽ ഇത് യാഥാർത്ഥ്യമായേക്കാം. രാജ്യത്തെ ജനസംഖ്യാപരമായ ഇടിവ് നേരിടാൻ മൂലകോശങ്ങളിലും മനുഷ്യ ഭ്രൂണങ്ങളിലും പരീക്ഷണങ്ങൾ നടത്തി, സ്ത്രീകളുടെ പ്രത്യുത്പാദന കാലയളവ് നീട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ഗവേഷകർ. മൂന്നു മാസത്തിലൊരിക്കൽ മാത്രം ആർത്തവം വരുന്ന രീതി നടപ്പിലാക്കാൻ സാധിച്ചാൽ, അണ്ഡങ്ങൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ സംരക്ഷിക്കാനും ഗർഭധാരണത്തിന് ഉപയോഗിക്കാനും കഴിയും. പുരുഷന്മാർക്ക് ഒരൊറ്റ Read More…

Featured Healthy Food

കണ്ണുനീർ തരുമെങ്കിലും കാര്യം നിസ്സാരമല്ല; കൊളസ്ട്രോളും ബിപിയും കുറയ്ക്കാൻ സവാള മാത്രം മതി!

കറികളിലും ഗ്രേവികളിലും വേവിച്ചോ അല്ലാതെയോ സലാഡുകളിൽ പച്ചയായോ ഒക്കെ കഴിക്കുന്ന സവാള നമ്മുടെ ഭക്ഷണരീതിയുടെ അവിഭാജ്യ ഘടകമാണ്. എങ്കിലും ഒരു ശീലത്തിന്റെ ഭാഗമായി നമ്മളിൽ ഭൂരിഭാഗം പേരും ഇത് കഴിക്കുമ്പോൾ, ഇതിന്റെ പോഷകമൂല്യം തിരിച്ചറിയാതെ പോകുന്നു. ആന്റിഓക്സിഡന്റുകൾ, നാരുകൾ (fiber), അത്യാവശ്യ വൈറ്റമിനുകൾ, മിനറലുകൾ, ഉപകാരപ്രദമായ സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയ സവാള നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന സാധാരണ പച്ചക്കറിയാണെങ്കിലും സവാളയിൽ ആന്റിഓക്സിഡന്റുകളും സസ്യ സംയുക്തങ്ങളും Read More…

Crime

വിവാഹം കളറാക്കാന്‍ വരന്റെ വെടി, മണ്ഡപത്തിലിരുന്ന് 6 സെക്കൻഡിനുള്ളിൽ 16 എണ്ണം; കേസിൽ കുടുങ്ങി! വീഡിയോ

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ വിവാഹാഘോഷങ്ങൾക്കിടെ മണ്ഡപത്തിൽ നിന്ന് വരൻ വെടിയുതിർത്തു. ആഘോഷങ്ങൾക്കിടയിൽ തോക്കുപയോഗിച്ച് 16 തവണയാണ് യുവാവ് വെടിവച്ചത്. 2022-ൽ നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വിഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ഖുർജ സ്വദേശിയായ ഷാദാബ് ആണ് വിഡിയോയിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിന്റെ വിശദീകരണമനുസരിച്ച്, 2022-ൽ ഷാദാബിന്റെ വിവാഹച്ചടങ്ങിനിടെയാണ് ഈ വെടിവയ്പ് നടന്നത്. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ Read More…