Featured Sports

കിരീടത്തിലേക്ക് രണ്ട് ചുവട് മാത്രം: ഇന്ത്യ ഇന്ന് സെമിയിൽ; കൺമുൻപിൽ സ്മൃതിയുടെ ചരിത്ര റെക്കോർഡും!

ദുബായ്‌: ഏഷ്യാ കപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്നു നടക്കുന്ന ഒന്നാം സെമി പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോൾ വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം സെമിയിൽ പാകിസ്‌താന്റെ എതിരാളികൾ ശ്രീലങ്കയാണ്. ദുബായ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരങ്ങൾ ഇന്ത്യന്‍ സമയം വൈകിട്ട്‌ എട്ട്‌ മണി മുതലാണ് ആരംഭിക്കുന്നത്. ബാറ്റര്‍മാര്‍ക്ക്‌ വലിയ പിന്തുണ ലഭിക്കാത്ത ദുബായിലെ പിച്ചിൽ നിലവിൽ സ്‌പിന്നര്‍മാര്‍ക്കാണ് കൂടുതൽ മേൽക്കൈ ലഭിക്കുന്നത്. കഴിഞ്ഞ 12 മത്സരങ്ങളില്‍ എട്ടിലും Read More…

Crime

‘ഭീരുവെന്ന് വിളിപ്പിക്കില്ല’: വീണ്ടും വധശിക്ഷ, 4 മാസത്തിനിടെ 23 വധശിക്ഷാ വിധികൾ പുറപ്പെടുവിച്ച് ജഡ്ജി

മാഫിയകളുടെയോ ക്രിമിനലുകളുടെയോ ഭീഷണികൾക്ക് വഴങ്ങി ജോലി ചെയ്ത് “ഭീരുവായ ജഡ്ജി” എന്ന് വിളിപ്പിക്കുന്നതിനേക്കാൾ മരിക്കാനാണ് തനിക്കിഷ്ടമെന്ന് ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് രവികുമാർ ദിവാകർ വ്യക്തമാക്കി. സ്ത്രീധനത്തിനായി ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയായ അദ്ദേഹത്തിന്റെ പ്രതികരണം. നാല് മാസത്തിനിടെ ഇദ്ദേഹം വിധിക്കുന്ന 23-ാമത്തെ വധശിക്ഷയാണിത്. ഐപിസി 302, 504 വകുപ്പുകൾ പ്രകാരം പ്രതിയായ നദീമിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും Read More…

Spotlight

‘പുറത്ത് നില്‍ക്കെടോ, നിങ്ങള്‍ എന്താ ബാത്റൂമിലേക്ക് വരുവാ….’; ഇ ഡിക്കേസിലെ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി

ഇ.ഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കോപാകുലനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം.  ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവിനുമെതിരെ കേസെടുക്കാനുള്ള കത്തിൽ തിടുക്കപ്പെട്ട് നടപടിയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശം തേടുന്നതിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും Read More…

Oddly News

അമേരിക്ക വിഭജിക്കപ്പെടും, മഹാമാരിക്ക് ശേഷം അടുത്ത ഭീതി; ‘ചൈനയുടെ നോസ്ട്രഡാമസ്’ നടത്തുന്ന അഞ്ച് പ്രവചനങ്ങൾ

“ചൈനയുടെ നോസ്ട്രഡാമസ്” എന്ന് അറിയപ്പെടുന്ന ചൈനീസ്-കനേഡിയൻ അധ്യാപകനായ പ്രൊഫസർ ജിയാങ് സ്യൂക്വിൻ, ഭാവി പ്രതിസന്ധികളെക്കുറിച്ചുള്ള തന്റെ പുതിയ പ്രവചനങ്ങളിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഡൊണാൾഡ് ട്രംപിന്റെ 2024-ലെ തിരഞ്ഞെടുപ്പ് വിജയവും, തുടർന്ന് യു.എസ്, ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെട്ട പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളും കൃത്യമായി പ്രവചിച്ചതോടെയാണ് അദ്ദേഹത്തിന്റെ ‘പ്രെഡിക്റ്റീവ് ഹിസ്റ്ററി’ എന്ന യൂട്യൂബ് ചാനൽ വൻതോതിൽ ശ്രദ്ധിക്കപ്പെട്ടത്. 2027 ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, വരാനിരിക്കുന്ന വർഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭീതിജനകമായ ചില പ്രവചനങ്ങൾ വീണ്ടും ആശങ്ക Read More…

Featured Good News

40 വർഷത്തെ കാത്തിരിപ്പിന് വിരാമം! മരിച്ചെന്നു കരുതിയ അച്ഛനെ ജീവനോടെ തിരികെ കിട്ടി; കണ്ണീരണിഞ്ഞ് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്‌: മരിച്ചെന്നു കരുതിയിരുന്ന അച്ഛനെ നാലു പതിറ്റാണ്ടിനുശേഷം മക്കൾക്കു ജീവനോടെ തിരികെ ലഭിച്ചു. ഈ കുടുംബത്തിന് ഇത് അവിശ്വസനീയമായ ഒരു സൗഭാഗ്യമായി മാറി. 40 വർഷം മുമ്പ്‌ കാണാതായ കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ലീൻ അഗസ്‌റ്റിനെയാണ്‌ മടിക്കൈ മലപ്പച്ചേരിയിലുള്ള ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ ഇടപെടലിലൂടെ മക്കൾക്കു തിരിച്ചുകിട്ടിയത്‌. മുൻപ് കുടുംബത്തിൽനിന്ന്‌ അകന്നുപോയ ശേഷം ഏറെക്കാലം യാതൊരു വിവരവുമില്ലാതിരുന്നതിനാൽ അദ്ദേഹം മരണപ്പെട്ടു കാണുമെന്നാണ് എല്ലാവരും കരുതിയിരുന്നത്‌. ഏകദേശം 16 വർഷം മുമ്പാണ്‌ ലീൻ അഗസ്‌റ്റിൻ മലപ്പച്ചേരി ന്യൂ Read More…

Featured Healthy Food

ചോറ് കഴിച്ചുകൊണ്ടും തടി കുറയ്ക്കാം! ഡോക്ടർ പറയുന്ന രഹസ്യം ഇതാ

ശരീരഭാരം കുറയ്ക്കുക എന്നത് ഇക്കാലത്ത് ഭൂരിഭാഗം ആളുകളുടെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സാധാരണയായി ഭക്ഷണക്രമത്തിൽ നിന്ന് ആദ്യം ഒഴിവാക്കുന്നത് ചോറാണ് (വെളുത്ത അരി). ചോറിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നും ഇത് തടി കൂട്ടുമെന്നുമാണ് പൊതുവെയുള്ള ധാരണ. ഇതോടെ പലരും തവിടുള്ള അരിയിലേക്ക് (ബ്രൗൺ റൈസ്) മാറുകയോ ചോറ് പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കാൻ വെളുത്ത അരി പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നാണ് വിദഗ്ധർ Read More…

Lifestyle

“അറിയാതെ നമ്മൾ കഴിക്കുന്നത് വിഷമോ? അടുക്കളയിലെ ഈ 5 സാധനങ്ങൾ മാറ്റിയില്ലെങ്കിൽ പണി കിട്ടും!

നമ്മുടെ ദൈനംദിന ജീവിതത്തിൽ അടുക്കളയ്ക്ക് വലിയ പ്രാധാന്യമുണ്ട്, എന്നാൽ അവിടെ നമ്മൾ പതിവായി ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. പാത്രങ്ങൾ, കട്ടിംഗ് ബോർഡുകൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ വർഷങ്ങളോളം ആളുകൾ അവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന അഞ്ച് വസ്തുക്കളും അവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ലളിതമായ മാർഗ്ഗങ്ങളും ചൂണ്ടിക്കാണിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് രാശി ചൗധരി. പഴകിപ്പാലായ നോൺ-സ്റ്റിക്ക് പാത്രങ്ങൾ, മങ്ങിത്തുടങ്ങിയ പ്ലാസ്റ്റിക് പാത്രങ്ങൾ, സ്ഥിരമായി ദുർഗന്ധം വമിക്കുന്ന കട്ടിംഗ് ബോർഡുകൾ എന്നിവ Read More…

Featured Good News

വീട്ടുജോലിക്കാരിയെ സഹായിക്കാൻ 47 ലക്ഷം രൂപ സമാഹരിച്ചു! സോഷ്യൽ മീഡിയയുടെ കയ്യടി നേടി യുവതി

നീണ്ടകാലമായി തങ്ങളുടെ വീട്ടിൽ ജോലിക്കുനിൽക്കുന്ന മറിയം എന്ന വീട്ടുജോലിക്കാരിയെ സഹായിക്കാൻ അബീർ തബാക്കി എന്ന യുവതി ഓൺലൈൻ വഴി ഫണ്ട് ശേഖരിച്ച് നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടുന്നു. വ്യക്തിപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മറിയത്തെ സഹായിക്കാനായി ‘GoFundMe’ വഴിയാണ് ഇവർ പണം സ്വരൂപിച്ചത്. ലക്ഷ്യമിട്ടതിലും അധികമായി 47 ലക്ഷത്തോളം രൂപയാണ് ഇവർ കുറഞ്ഞ സമയം കൊണ്ട് സമാഹരിച്ചത്. പല കുടുംബങ്ങളിലും വീട്ടുജോലിക്കാർ ആ കുടുംബത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി മാറാറുണ്ട്. വർഷങ്ങളായുള്ള വിശ്വസ്തമായ സേവനത്തിലൂടെ Read More…

Oddly News

“എന്റെ സ്വത്ത് എനിക്ക് വേണം!” കയ്യിൽ ഇരട്ടക്കുഴൽ തോക്കുമായി യുവതി പോലീസ് സ്റ്റേഷനിൽ! സിനിമയെ വെല്ലുന്ന സംഭവം- വീഡിയോ

ധർമൗലി ഗ്രാമത്തിൽ പാരമ്പര്യ സ്വത്തുതർക്കത്തിനിടെ ഒരു യുവതി ലൈസൻസുള്ള തോക്കുമായി പാർത്തവാൾ പോലീസ് ഔട്ട്‌പോസ്റ്റിലെത്തിയത് പോലീസുകാരെ ആശങ്കയിലാക്കുകയും അടിയന്തര ഇടപെടലിന് വഴിവെക്കുകയും ചെയ്തു. ശ്യാംദേവുരാവൺ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ സംഭവം നടന്നത്. കുടുംബത്തിലെ സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലും മർദനത്തിലും നടപടി ആവശ്യപ്പെട്ടാണ് യുവതി പോലീസിനെ സമീപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് യുവതി കരഞ്ഞുകൊണ്ട് പാർത്തവാൾ പോലീസ് ഔട്ട്‌പോസ്റ്റിൽ എത്തിയത്. തനിക്ക് മർദനമേറ്റതായി ആരോപിച്ച അവർ, വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ Read More…